*നീതിദേവത*
മുഖം നോക്കിടാതെയൊരു നീതിനടപ്പാക്കുവാൻ കൊട്ടിയടച്ചിടുന്നു നിൻ കണ്ണുകൾ..
തുലാസിന്റെ ഭാരമറിയാതെ,..
താങ്ങുവാനാകിടാതെ..
ഒരുതട്ടിലിരയെയുമൊരുതട്ടിൽ വേട്ടക്കാരനെയും ചുമക്കുന്നു നീയിതെതന്നറിയാതെ..
ഇന്നിന്റെ വേറിട്ട കളികളാൽ നിൻ ശിരസ്സു കുനിക്കുന്നു..
ഇരുട്ടിൽ തപ്പിത്തടഞ്ഞീടുന്നു..
നീതിയുടെ തിരശീല വീണതൊരു കൂരിരുട്ടിലാണെന്നറിയാതെ..
കയ്യിലുള്ളായുധം എന്തിനിന്നുനീ തുരുമ്പിലലിയാൻ വിട്ടു കൊടുക്കുന്നു..
നീതികിട്ടാത്തൊരോരോരുത്തരുടേയും തേങ്ങലുകൾ നിൻ കൺകെട്ടിലെ തുണിയിലലിഞ്ഞിടാതെ..
കെട്ടിയതുണിയൊന്നഴിച്ചു കൺതുറന്നു കണ്ടിട്ടുപയോഗിക്കു നിൻ കയ്യിലുള്ളായുധം..
എന്നിട്ടാ കണ്ണിൽ കത്തുന്ന തീജ്വാലയിലുറക്കെപ്പറയുവാനാകട്ടെ
"സത്യം ജയിക്കട്ടെ" യെന്ന് ...
*രഞ്ജിത*✍️
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ