*അപരിചിതർ*
.............................
രചന:കെൽവിൻ
..........................
ഒരു വട്ടം കാണാതെ
ഒരു വാക്കും പറയാതെ
തമ്മിൽ അറിയാത
വിധി ഒന്നായി ചേർത്തവർ
അപരിചിതർ
ജീവ്തമാം തോണി
തുഴയുന്നു ഒറ്റകെട്ടായി നാം
ഒടുക്കം അറിയത്തൊരീ
യാത്രയിൽ
ഹരിതമീ ഭൂമി തൻ
മടിയിൽ ഓമലായി
നാം
അറിയില്ലയീ യാത്ര
എങ്ങോട്ടെന്നു
വിടർന്നു ആയിരം കിനാവുകൾ
മനതാരിൽ പടരുന്നു
സൗരഭ്യം നല്കുന്നു
എന്നും എപ്പോഴും
ഈ വിധിയാമി
വഴിത്താരയിൽ
ഒന്നായി പാറന്നുയരും
കിളികൾ നാം
എന്തിനീ നിമിഷമാം
ഘടികാരത്തിൻ മുന്നിൽ
അപരിചിതരേപോലെ
നിൽക്കുന്നു
അപരിചിതജന്മങ്ങൾ
നാം
ഉയിർ നെഞ്ചിൽ തുളുമ്പുമീ
നാളിൽ അപരിചിതർ
പരിചിതരാം പരിചിതർ
അപരിചിതരാം നാൾ
വിധി തൻ വിളയാട്ടം
അതാണീ സത്യമാം
പൊരുൾ മരണം
ഉയിർ പോകും
പരാജയത്തിൻ താളുകൾ
തുറകുമാ നിമിഷം
അപരിചിതരായി തീരും നാം. *കെൽവിൻ*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ