ഒറ്റ മരം
...................
രചന:സ്മിത സ്റ്റാൻലി ,മുപ്പത്തടം.
..................................................
ഞാൻ ഒരു ഒറ്റ മരം ആകുന്നു
ഈ മണ്ണിൽ ആഴ്ന്നിറങ്ങിയ വേരുകൾ
എന്റെ സ്വപ്‌നങ്ങളും ..
എൻ ശാഖയിൽ നിറയെ ലക്ഷ്യങ്ങൾ തളർത്തിരുന്നു പണ്ട്..
അവ ആകാശം മുട്ടെ ഉയരാൻ മാത്രം
വളർന്നു തുടങ്ങിയിരുന്നു ....
മഴയായ്, കാറ്റായ് നീ എന്നിൽ
ഒരു കുളിർ നിറച്ചിരുന്നു പണ്ട്
ഓരോ ഇടിമിന്നലിനും നെഞ്ചകം
ഞെട്ടി ഞാൻ പിടഞ്ഞിട്ടുണ്ട്..
എന്നാൽ കാലം കടന്നു പോകവേ
ഇവിടം മരുഭൂമി പോലെ വരണ്ടു പോയ്
ഒരിറ്റു ദാഹജലം പോലും തരുവാൻ
മഴയും തേടിയെത്താറില്ല...
കനത്ത വരൾച്ചയിൽ ഞാൻ ഇല്ലാതെ
ആകും കാലം വരും ഒരു പക്ഷെ ..
ഈ കാൽപ്പാദങ്ങൾ തളരവേ
ഈ മണ്ണിൽ ഞാൻ ഉണങ്ങി വീഴും ...
എന്നിരുന്നാലും എന്റെ ഓർമ്മക്കായ്
ഒരു തളിരില എങ്കിലും പറിച്ചു നിൻ
പുസ്തക താളിൽ ഒളിച്ചു വയ്ക്കുക
എന്നിൽ നിന്നും ഒരു കൊമ്പ് അറുത്തു
മണ്ണിൽ കുഴിച്ചിട്ട് നനച്ചു വളർത്തുക
സ്മിത സ്റ്റാൻലി
മുപ്പത്തടം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ