.. കടപ്പാട് ..
–----------------------------------
രചന: എബിൻ മാത്യു
-----------------------------------
കൂട് നഷ്ട്ടപ്പെട്ട നീര് പക്ഷിക്ക് ഒരു കൂട് തന്നതിന്.
തനിയേ പറയാനാവാതെ വന്നപ്പോള്‍ ഒരു ചിറകു തന്നതിന്.
സങ്കടകടൽ ഗര്ജ്ജനത്തിൽ
ഒരു തിരമാലയായി തലോടിയതിന്.
കാത്തുവെച്ച കിനാവുകൾക്ക് ഒരു തണലേകിയതിന്.
ഈ വാടിയ പൂവിനും മധുരമുണ്ടന്ന് കണ്ടതിന്.
എന്റെ കണ്ണിലേക്ക് നോക്കുക നിനക്കതുവഴി ഹൃദയത്തിലെക്കിറങ്ങാം അവിടെ ഞാൻ പറയാതെ പെയ്ത വസന്തത്തിന്റെ പേമാരി കാണാം.
- എബിൻ മാത്യു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ