മഷിത്തണ്ട്
------------------
രചന:ഗോപിക ലിജു ഗോപാൽ
ഒരു പെണ്‍കുട്ടിക്കാലത്തെഞാനോര്‍ത്തുപോകുന്നു,
ഓരോ ഉരുളയ്ക്കും മുഖത്തുതുപ്പുന്ന കുഞ്ഞുവാശിക്കുമപ്പുറം,
വെണ്മയേറിയ എന്‍റെ വെളുക്കുന്ന മുടികള്‍ക്കുമപ്പുറം,
ഒരു പെണ്‍കുട്ടിക്കാലത്തെ ഞാനോര്‍ത്തുപോകുന്നു,
ഒരു കുഞ്ഞിസ്ലേറ്റും കുറ്റിപെന്‍സിലുകളും തലപൊക്കുന്നു,
ഒരു നിഷ്ക്രൂരയായ കുഞ്ഞുവില്ലത്തി സ്ലേറ്റുടച്ചുകളിക്കുന്നു,
ഇന്നെന്‍റെ വഴിയിലെ വിളറിയപച്ചപ്പുല്ലുകള്‍ക്കുമപ്പുറം,
പഴമയില്‍ ഞെരിഞ്ഞൊരാ പച്ചഞരമ്പുകള്‍ തിളങ്ങുന്നു,
വിലക്കപ്പെട്ട വഴികളിലാ ഇരമ്പുന്ന ബാല്യമന്നാര്‍ത്തു ചിരിച്ചു,
വലിച്ചെടുത്തുയര്‍ന്നുചാടിയാ കുഞ്ഞികൈകള്‍,
മത്സരച്ചൂടിനാല്‍ കറുത്തൊരാ കുഞ്ഞുസ്ലേറ്റില്‍ മണക്കുന്നു,
ചെളിയില്‍,മണലില്‍ വളര്‍ന്നുവീര്‍ത്തൊരാ മഷിത്തണ്ടുകള്‍,
ഇന്നെത്ര തിരഞ്ഞിട്ടും മണത്തിട്ടും അകലെ നീ,
ഓര്‍മ നിഴലിക്കുന്നില്ലായത് ഒരുകുഞ്ഞിസ്വപ്നം പോലെ,
തടിച്ചുചിരിച്ചു കടുത്തുമടുത്തൊരാ വെറ്റമഷിത്തണ്ട്,
കറുത്തുസ്ലേറ്റില്‍ ഇരുട്ടുകൂട്ടിയെന്‍ വെറ്റമഷിത്തണ്ട് !
💓
മറുപടിഇല്ലാതാക്കൂ