വവ്വാലിന്റെ ദീന രോദനം
രചന:ഡാനിയേൽ അലക്സാണ്ടർ
===================
നിപ്പ വൈറസ് വന്നത് മൂലം പഴി കേൾക്കുന്നു നിത്യം .....തീർത്തും ഞങ്ങൾ കാരണമല്ല കേട്ടിടുക സത്യം ....
സസ്തനി തൻ ഗണത്തിൽ പെട്ട പാവം ജീവികൾ ഞങ്ങൾ ....
പേറ്റു നോവും മാതൃത്വവും ആസ്വദിക്കും ഞങ്ങൾ ...
പാല മരവും ആൽമരവും. .. വാസസ്ഥാനം ആക്കി ......
കൂടി ചേർന്നു വസിപ്പൂ അവിടെ അടി പിടി ലേശം ഇല്ല...
അന്ധരെന്നു വിളിച്ചു പക്ഷെ നല്ല കാഴ്ച ഉണ്ട്
തല കീഴായി തൂങ്ങി. പലതരം കാണാ കാഴ്ചകൾ കാണ്മൂ
ഭീകര വേഷം ചാർത്തി പ്രേത കഥകളിൽ വില്ലനുമാക്കി ...
രക്ത രക്ഷസിൻ പ്രതിനിധിയാക്കി
ഭീതി പരത്തി ....
കായ്കനികൾ ചെറുപ്രാണികൾ വിശപ്പകറ്റാൻ തിന്നു ...
അതിന്റെ പിന്നിൽ ചെയ്യും സേവനം മനസിലാക്കുക നിങ്ങൾ ..
കീടങ്ങളെ തിന്നുക മൂലം കൃഷിയെ സംരക്ഷിക്കും....... മാനവ ജാതിക്കന്നം നേടാൻ ഇതൊരു കാരണം അത്രേ ..
പൂക്കൾ തൻ മധു നുകർന്നു ഞങ്ങൾ പര പരാഗണം ചെയ്‌വു ....
നല്ല ഫലങ്ങൾ ലഭ്യമാക്കാൻ അദ്ധ്യാനിപ്പു നിത്യം ......
വഴിയരികിൽ തരിശു ഭൂമിയിൽ കാണും മരങ്ങളെല്ലാം .....
ഞങ്ങൾ നട്ട വിത്തുകൾ മുളച്ചു മരമായി തണലേകുന്നു .......
ഞങ്ങൾ ചപ്പിയ പാക്കും മാങ്ങയും തിന്നു വളർന്നവർ നിങ്ങൾ പൂർവികരോ ടാരാഞ്ഞാൽഅവർ പറയും കഥകൾ .....
കാടും കാവും വനവും കൃഷിയും അന്യമായി നാട്ടിൽ
ചേരാൻ ഒരു ചെറു കൂര പോലും ഇല്ല വാസ്തവമത്രേ ...
വംശനാശ ഭീഷണിയിൽ അത്രേ വവ്വാൽ കൂട്ടം...
പിന്നേം അപകീർത്തി പെടുത്തി ചെയ്യരുതേ കൊല്ലാ കൊല...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ