കാലം
രചന:രഞ്ജിത്ത് രാജൻ
രചന:രഞ്ജിത്ത് രാജൻ
_______________
അന്ന്,
അവളുടെ വയസ്സ് വിളിച്ചറിയിച്ച
കാലം തൊട്ട്
അമ്മക്കുള്ളിൽ
നീറ്റലാണ്
ചെറു പാവാടയുടുത്തവൾ
പാട വരബിലൂടെ
ഓടി ചാടി നടക്കുമ്പോൾ
ഇടക്കെത്തുന്ന
കാറ്റവളെ
പുണരും മുൻപേ
ഓടിയെത്തി അടക്കി പിടിക്കാറുണ്ട്
ആ അമ്മ അവളെ.
എന്തിനാണിതെന്ന അവളുടെ
ചോദ്യത്തിനന്ന് അമ്മ
പറഞ്ഞു
നിന്റെ തുടയിടുക്കിലെ
ചൂട് തേടി
ഈ പകലിലും ഒളിഞ്ഞിരിപ്പുണ്ട്
ഒരു കൂട്ടർ
നിന്നിൽ ചുടു ശുക്ലം
ഛർദ്ധിച്ചിടുവാനെന്ന്..
കുഞ്ഞു ബുദ്ധിയിൽ
അന്നാ
ചോദ്യത്തിനുത്തരം
തെളിഞ്ഞില്ലെങ്കിലും
ഇന്ന്,
വർഷങ്ങൾക്കിപ്പുറം
അമ്മ ഒരോർമയായി
മറഞ്ഞിട്ടും
പുടവ തന്ന
പുരുഷനൊപ്പം
വീടിന്റെ പടിയിറങ്ങുബോൾ
ഇന്നു വീശുന്ന കാറ്റിലും
മുറുകെ പിടിക്കാറുണ്ടവൾ
ആ പട്ടു ചേലയിൽ..
(കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി Whatsapp 9446479843)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ