-സ്നേഹിത--
പനിനീർ പുഷ്പമേ, ചെന്താമരയെ...
നീയെൻ ഹൃദത്തിൻ താളമല്ലോ..
കലമാൻ കൊതിക്കും മിഴിയഴകേ,
എൻ നയന സുന്ദരീ......
നിൻ കാർമുകിൽ വാർമുടി
യഴകിൽ ഞാനൊന്നു മയങ്ങുകിലും
വാർമുടിക്കിടയിലായി
വിടരുന്നു നിൻ മുഖം,
ശോഭനമാമൊരു രാത്രിയിൽ
വിടരും പൗർണമി ചന്ദ്രനെപോൽ....
സൂര്യൻ തൻ കാന്തിയിൽ വിടരും
പൂപോലും നാണിക്കും
നിൻ വദനത്തിൻ മുന്നിൽ....
പച്ചക്കിളി തത്തയും തോൽക്കും
നിൻ അഴകൊത്ത
ചെഞ്ചുണ്ടിൽ മുന്നിൽ.....
നിർഗളിചൊഴുകും പുഴയെ
ആകാരഭംഗിൽ വെല്ലും
ശ്രഷ്ടമാം മെയ്യഴകു നിനക്കുമാത്രം....
ചെന്താരടിയെന്തും വർണ്ണ മഴവില്ലേ
എന്തിനായി വിടർന്നു
നീ എന്നുള്ളിലായി...
നിൻ അധരത്തിൽ പൂവിട്ട
ഗാനമത്രയും എൻ
ഹൃദയത്തിൽ സൂക്ഷിച്ച രാഗമല്ലോ....
അത്, സ്വരരാഗ മാതുരിയൽ
പരക്കും തേൻ വസന്തം....
എന്തിനായി വിടർന്നു നീ
ഇത്രമേൽ അഴകിൻ ശിൽപമായി...
എൻ സുന്ദര സങ്കല്പമേ,
അമ്പിളിതൻ വാത്സല്യമേ,
എൻ സ്നേഹമേ... സ്നേഹ സൗന്ദര്യമേ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ