വിജയന്‍പിള്ള (ബുദ്ധന്‍ ചിരിക്കുന്നു )
------------------------------ -----------------------------
ശരണം കിട്ടാത്ത നിലവിളികള്‍
പട്ടുമെത്തയിലുറങ്ങി കിടന്നത്
ദു:ഖത്തിന്‍റെ കാരണം തിരക്കിയിറങ്ങിയ
ബുദ്ധന്‍ കണ്ടതേയില്ല.....
ഇരുളകലും മുന്‍പേ നാടു വിടണമായിരുന്നു
എന്നിട്ടും കിട്ടിയത്രേ ബോധോദയം
എല്ലാ നിലവിളിയും ഒരു ചെറു -
ചിരിയിലൊതുക്കുന്ന അവസ്ഥ.....
ആ ചിരി ശരണമാക്കിയൊരു മതത്തിന്‍റെ-
മഞ്ഞു കൊട്ടാരത്തില്‍ നിങ്ങള്‍.....
ഉത്തരം കിട്ടാത്തൊരു കരച്ചിലിന്‍റെ,
ഉന്തിവരുന്നൊരു വയറിനു ചുറ്റും
ഉയര്‍ന്നുപൊങ്ങിയ നിലവിളികളെ
ഒന്നോടെ വിഷം കൊടുത്തു കൊന്നു -
പെരുവഴിപ്പകലിലെ കത്തുന്ന സൂര്യനെ
ഉച്ചിയിലൊറ്റക്കെടുത്തു നടന്ന ഞാന്‍......
ഞാനിപ്പോള്‍ ഇരുമ്പഴിപ്പുതപ്പില്‍
നിങ്ങള്‍ വിധിക്കുന്ന നിര്‍വാണവും കാത്ത്..
കണ്ണടച്ചിരുന്നാല്‍ ഏതു ബുദ്ധനു-
മൊരുചെറു ചിരി ചിരിക്കാം ....
എന്‍റെ കണ്ണുകള്‍ തുറന്നിരിക്കുന്നു,,
എനിക്കു കൊലച്ചിരിയെ അറിയൂ....
------------------------------ ------------------------------ ---