മുഖംമൂടിയ അനുസരണ
--------------------------------------
പുരുഷന്മാരും സ്ത്രീകളും
നഗ്നരായി നടക്കുന്ന
പ്രബലരാജ്യങ്ങളുടെ
തെരുവുകളിലൂടെ
മുന്തിയ വസ്ത്രം ധരിച്ചു
അവൻ നടക്കുന്നു ...
എല്ലാവരെയും നോക്കാൻ
അവന്റെ കണ്ണുകളായാസപെടുന്നു
മാറിമാറി നോക്കി
നല്ല അഴകുള്ളവർ
സ്വർണനിറം
മുടിക്ക് പലനിറം
മേനി യന്ത്രത്തിൽ വാർത്തപോലെ !
അല്പവസ്ത്രം ധരിക്കാൻ ശ്രമിച്ചവരെ
തെരുവ് ആട്ടിപ്പായിക്കുന്നു
എല്ലാവരും അവരുടെ കൂടയൂള്ളവരെ
പുകഴ്ത്തുന്നു !
അവനെയാരും നോക്കുന്നില്ല
വസ്ത്രങ്ങളെല്ലാം ഊരി
തെരുവിനു നൽകി
നഗ്നനായി നടന്നു നീങ്ങി !
രാജ്യം വേറെയാണെന്ന് തോന്നുന്നു
നല്ല അനുസരണ !
എന്നിട്ടുമാരും നോക്കിയില്ല !
നഗ്‌നമേനി നോക്കുന്നതിന്
ഇടയ്ക്ക്
ഒന്നവൻ കണ്ടില്ല
അനുസരണ അവ്യക്തമായ
തെരുവിൽ എല്ലാരും
മുഖം മറച്ചിരിക്കുന്നു ....
ഇന്നവൻ നടക്കാത്ത തെരുവുകളില്ല
ലോകത്തിലെ തെരുവുകളെല്ലാം
" അനുസരണ "എന്ന
ഗാനമാലപിക്കുന്നു ...
ഒറ്റനിറത്തിൽ മുഖം മറച്ചിരിക്കുന്നു!
മനുഷ്യനെന്ന നിറത്തിൽ ...
മനുഷ്യ നിന്ന്
ഒരുമതം - "അനുസരണ "
ഒരു ജാതി -"അനുസരണ "
ഒരുദൈവം -"അനുസരണ "
ഒരു നിറം -"അനുസരണ "
മനുഷ്യനിന്നു
- ഒരു ഭയം
" മരണം "
മരണം ....
മരണം ....
വിഷ്ണു ശിവദാസ്