അമ്മവെെഭവം
...................................
രചന:ജനീഷ് പുരുഷോത്തമന്
...........................
കാലത്തെണീറ്റു വന്നാലമ്മയേകുന്ന
കാലിച്ചായതന് സ്വാദോര്ത്തിരിക്കവെ, പൂ-
വാലിപ്പെെയ്യിന്നകിടുചുരത്തുന്ന നറു
മ്പാലുകാച്ചിയെടുത്ത പാനീയവും
ചേലൊത്ത പലഹാരജാലങ്ങളും
ചേര്‍ന്നതാം പ്രാതലും ഒാര്‍മ്മയില്‍ വന്നിടും..
കാലം കടന്നുപോയിന്നു പാവമെന്നമ്മ
കാലംചെയ്തവര് ഒാര്‍മ്മകള്‍ മാത്രമായ്..
വേലിക്കരികില്‍ വെയിലുകൊള്ളും കാക്ക
വേദനകൊണ്ടപോല് കരഞ്ഞു പറന്നുപോയ്..
ഉത്തരം കിട്ടിക്കഴിഞ്ഞൂ അമ്മയെന്നാല്‍
പത്തമ്മചമഞ്ഞാലുമൊക്കാത്തവള്..
ഇത്തരം ചിന്തിച്ചിരിക്കവേ
ഭാര്യ വന്നൂ മുന്നില്‍ നിന്നൂ, ചോദിച്ചാള് '' ചായയായില്ലേ'' യത്രേ..കാലവെെഭവം.
ജനീഷ് പുരുഷോത്തമന്.
Mob : 9947433492
ഒരു കവിതയാക്കാൻ കഴിയുന്ന രചന.
മറുപടിഇല്ലാതാക്കൂ