ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2019, മേയ് 17

നീർപ്പോളകൾ

കവിത :*"നീർപ്പോളകൾ"*
-----------------
ഇല്ല കാലത്തിനില്ലാദിയുമന്തവും
ഈ ചക്രവാളത്തിനുംസീമയില്ലാ
പൊരുളറിയാത്തൊരീജന്മമാംവേദിയിൽ
ആടിത്തിമിർക്കുന്നുജീവിതനാട്യങ്ങൾ
കല്പാന്തങ്ങളിരുണ്ടുവെളുക്കുമ്പോൾ
എപ്പൊഴോകണ്ടൊരുസ്വപ്നമാകാം
ഏഴലയാഴിയുംവൻകരച്ചുറ്റുമി   
തെന്തൊരുവിസ്മയംകാണ്മതോർത്താൽ
അഗ്നിപുഷ്പങ്ങളെരിഞ്ഞുകത്തുന്നൊരീ
ആകാശമേലാപ്പുംസത്യമോമിഥ്യയോ?
ചുട്ടുപഴുത്തതാംലോഹത്തകിടിലൊ-
രല്പംജലകണമിറ്റിച്ചതുപോലെ
ഈമായയാംകാഴ്ചകളെല്ലാംമറഞ്ഞുപോം
ശാശ്വതമെന്നൊന്നതില്ലയൊരേടത്തും
ഇഹലോകമാകുമീമായാസമുദ്രത്തി-
ലൊരുകുഞ്ഞുനീർപ്പോളമാത്രമീജീവിതം
സുഖദു:ഖങ്ങളാംമഴമേഘപന്തലിൻ
കീഴേയൊഴുകുമീജീവിതസാഗരം
മുന്നമേയാരുംപരിചിതരല്ലല്ലോ
പിറന്നന്നുതൊട്ടെത്രബന്ധങ്ങൾചുറ്റിലും
തടിനിയിലൊഴുകുന്നകല്ലുംമരങ്ങളും
ഒരുവേളയൊരേടത്തുസംഗമിച്ചീടിലും
സംവത്സരങ്ങൾതൻകുത്തൊഴുക്കിൽപുന -
രൊന്നൊഴിയാതെവേറിട്ടൊഴുകുംപോൽ
തുച്ഛകാലത്തോളംപരസ്പരംകൈകോർത്തി -
ട്ടേകൈകരായ്തന്നെവേർപിരിയുംതുലോം
കൊണ്ടുവന്നില്ലായൊന്നുമിവിടേയ്ക്കുനാം
കൊണ്ടുപോകാനുമില്ലൊന്നുമിവിടുന്ന്
ജീവന്മാർകാലമാംചതുരംഗപലകയിൽ
കരുക്കളായ്കോലംചമഞ്ഞിടുന്നു
കാലപാശത്തിന്റെവായിലകപ്പെട്ട
മണ്ഢൂകമെന്നത്രേചൊല്ലാവൂലോകവും
ബുദ്ബുദാകാരമാംനീർക്കുമിളകളും
തോറ്റുപോമായുസ്സുംചിന്തിച്ചുനോക്കുകിൽ
സുസ്ഥിരമെന്നുനാംചിന്തിച്ചവയെല്ലാ-
മസ്ഥിരംനശ്വരംമായതൻവൈഭവം
അനശ്വരമായൊന്നുമില്ലാസർവ്വസ്വവും
തഴുകിമറയുന്നുകാലത്തിൻകൈകളാൽ
നിയന്ത്രണമില്ലാതെപായുമശ്വങ്ങളാം
ഷഡ്വൈരങ്ങൾതൻകുളമ്പടിയൊച്ചയിൽ
നേർത്തുപോയീടുന്നനന്മയാമമൃതിനെ
തിരയട്ടെനമ്മുടെകർമ്മകാണ്ഡങ്ങളിൽ
മൃതിയൊരുനേരവുംപിരിയാതെനമ്മുടെ
നിഴലായിമരുവുന്നസത്യമോർത്താൽ
ആശയാംപാശത്തെവേറിട്ടുമാനസം
സ്വതന്ത്രവിഹായസ്സിലുല്ലസിക്കും
ഇല്ല കാലത്തിനില്ലാദിയുമന്തവും
ഈ ചക്രവാളത്തിനുംസീമയില്ലാ .

*രചന: ഉഷാമുരുകൻ*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge