ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2019, മേയ് 17

ഒരു നിഴൽ പിന്തുടരുന്നുണ്ട്.

ഒരു നിഴൽ പിന്തുടരുന്നുണ്ട്.
-------------------------------------------
നീണ്ടുമെലിഞ്ഞ് അനന്തമായി
തളർന്നുകിടക്കുന്ന
റെയിൽപാളങ്ങളിലും,
ആർത്തലയ്ക്കുന്ന
തിരകളുടെ ആഴങ്ങളിലും,
അദൃശ്യമായ ഒരു നിഴൽ
ഇടയ്ക്കിടെ തിരിഞ്ഞുനോക്കി
എന്നെ കൂട്ടുവിളിക്കുന്നത്
ഇപ്പോൾ സ്വപ്നങ്ങളിൽ
മാത്രമല്ല.

ജനൽപാളികളുടെ
ചെറിയ വിടവിലൂടെ
അതിനിഗൂഢമായി
യാത്രക്കൊരുങ്ങാൻ
ചെവിയിൽവന്നടക്കം
പറഞ്ഞുപോകുന്നുണ്ട്,
ദിശതെറ്റിയലയുന്നൊരു
തണുത്തകാറ്റ്‌.

ഇരുട്ട് കനക്കുമ്പോൾ
നക്ഷത്രങ്ങൾ കെട്ടുപോകുന്ന
ആകാശത്തിന്റെ ഏതോ ഒരു
കോണിൽനിന്ന് മൃതിയുടെ
ചിറകടികളോടെ
മാലാഖമാരുടെ
സന്ദർശനവുമുണ്ടിടയ്ക്ക്.

തനിച്ചായതിൽപിന്നെ
മഴവില്ലിനും,
തൊടിയിലെ പൂക്കൾക്കും,
ഒരൊറ്റ നിറമാണ്;
സ്വപ്നം കരിഞ്ഞ ചാരത്തിന്റെ,
മരവിച്ചുപോയ ചേതനയുടെ,
നിറങ്ങൾ ചത്ത ചാരനിറം.


അടഞ്ഞുകിടക്കുന്ന എന്റെ
മുറിയുടെ അകങ്ങളിലും
ശ്വാസംമുട്ടുന്ന ഇടനാഴികളിലും
കുന്തിരിക്കം പുകഞ്ഞ
മരണത്തിന്റെ മണമാണ്.

ഏകാന്തതയുടെ
മുൾക്കിരീടമണിഞ്ഞ്
ചിന്തകളുടെ ആഴങ്ങളിലേക്ക്
ഊർന്നുവീഴുമ്പോഴും
ഭീതിയോടെ ഞാൻ
കാതോർക്കുന്നതും
മരണത്തിന്റെ
കാലൊച്ച തന്നെയാണ്.!

                   -റബീഹ ഷബീർ-

നിഴലുടുപ്പ്

*നിഴലുടുപ്പ്*

ഓർമകൾക്കപ്പുറം
പച്ചനിറം കുടിച്ച ബാല്യം.
അതിലൊരു കിളി
ഇന്നലെകൾക്കു മുകളിൽ
അടയിരിക്കുന്നു.

അകം പൊട്ടിയൊലിച്ചവർ
ഹൃദയം നിറയെ പ്രണയം നിറച്ച്
മൊട്ടിടുന്ന പൂക്കളെ
സ്നേഹമെന്ന വാക്യം
ആദ്യാക്ഷരമായ് വിരൽ പിടിപ്പിക്കുന്നു.

ചാവുന്നെങ്കിൽ
രക്തസാക്ഷിയാവണം
കാലമെത്ര മറിഞ്ഞാലും
കാടുകൾക് നടുവിലായെങ്കിലും
ഓർമകൾ കൊണ്ട്
കഥ പറഞ്ഞിരിക്കാലോ..
തളരാത്ത കൈകളുടെ
വിരിയുന്ന ഞരമ്പുകളും
തണുപ്പുള്ള നാവിന്റെ
കൊന്നാലുമൊടുങ്ങാത്ത
വാക്കുകളും
ചരിത്രമായ് കൂട്ടിരിക്കും
നിഴലുടുപ്പ്പോൽ
കറുത്ത്
വരണ്ട്.

                   മുബശ്ശിർ.സി.പി

നീർപ്പോളകൾ

കവിത :*"നീർപ്പോളകൾ"*
-----------------
ഇല്ല കാലത്തിനില്ലാദിയുമന്തവും
ഈ ചക്രവാളത്തിനുംസീമയില്ലാ
പൊരുളറിയാത്തൊരീജന്മമാംവേദിയിൽ
ആടിത്തിമിർക്കുന്നുജീവിതനാട്യങ്ങൾ
കല്പാന്തങ്ങളിരുണ്ടുവെളുക്കുമ്പോൾ
എപ്പൊഴോകണ്ടൊരുസ്വപ്നമാകാം
ഏഴലയാഴിയുംവൻകരച്ചുറ്റുമി   
തെന്തൊരുവിസ്മയംകാണ്മതോർത്താൽ
അഗ്നിപുഷ്പങ്ങളെരിഞ്ഞുകത്തുന്നൊരീ
ആകാശമേലാപ്പുംസത്യമോമിഥ്യയോ?
ചുട്ടുപഴുത്തതാംലോഹത്തകിടിലൊ-
രല്പംജലകണമിറ്റിച്ചതുപോലെ
ഈമായയാംകാഴ്ചകളെല്ലാംമറഞ്ഞുപോം
ശാശ്വതമെന്നൊന്നതില്ലയൊരേടത്തും
ഇഹലോകമാകുമീമായാസമുദ്രത്തി-
ലൊരുകുഞ്ഞുനീർപ്പോളമാത്രമീജീവിതം
സുഖദു:ഖങ്ങളാംമഴമേഘപന്തലിൻ
കീഴേയൊഴുകുമീജീവിതസാഗരം
മുന്നമേയാരുംപരിചിതരല്ലല്ലോ
പിറന്നന്നുതൊട്ടെത്രബന്ധങ്ങൾചുറ്റിലും
തടിനിയിലൊഴുകുന്നകല്ലുംമരങ്ങളും
ഒരുവേളയൊരേടത്തുസംഗമിച്ചീടിലും
സംവത്സരങ്ങൾതൻകുത്തൊഴുക്കിൽപുന -
രൊന്നൊഴിയാതെവേറിട്ടൊഴുകുംപോൽ
തുച്ഛകാലത്തോളംപരസ്പരംകൈകോർത്തി -
ട്ടേകൈകരായ്തന്നെവേർപിരിയുംതുലോം
കൊണ്ടുവന്നില്ലായൊന്നുമിവിടേയ്ക്കുനാം
കൊണ്ടുപോകാനുമില്ലൊന്നുമിവിടുന്ന്
ജീവന്മാർകാലമാംചതുരംഗപലകയിൽ
കരുക്കളായ്കോലംചമഞ്ഞിടുന്നു
കാലപാശത്തിന്റെവായിലകപ്പെട്ട
മണ്ഢൂകമെന്നത്രേചൊല്ലാവൂലോകവും
ബുദ്ബുദാകാരമാംനീർക്കുമിളകളും
തോറ്റുപോമായുസ്സുംചിന്തിച്ചുനോക്കുകിൽ
സുസ്ഥിരമെന്നുനാംചിന്തിച്ചവയെല്ലാ-
മസ്ഥിരംനശ്വരംമായതൻവൈഭവം
അനശ്വരമായൊന്നുമില്ലാസർവ്വസ്വവും
തഴുകിമറയുന്നുകാലത്തിൻകൈകളാൽ
നിയന്ത്രണമില്ലാതെപായുമശ്വങ്ങളാം
ഷഡ്വൈരങ്ങൾതൻകുളമ്പടിയൊച്ചയിൽ
നേർത്തുപോയീടുന്നനന്മയാമമൃതിനെ
തിരയട്ടെനമ്മുടെകർമ്മകാണ്ഡങ്ങളിൽ
മൃതിയൊരുനേരവുംപിരിയാതെനമ്മുടെ
നിഴലായിമരുവുന്നസത്യമോർത്താൽ
ആശയാംപാശത്തെവേറിട്ടുമാനസം
സ്വതന്ത്രവിഹായസ്സിലുല്ലസിക്കും
ഇല്ല കാലത്തിനില്ലാദിയുമന്തവും
ഈ ചക്രവാളത്തിനുംസീമയില്ലാ .

*രചന: ഉഷാമുരുകൻ*

അഭിനവമോഹിനി

കവിത - *അഭിനവമോഹിനി*
-----------------
രചന - ഉഷാമുരുകൻ
*****************
എവിടെമറഞ്ഞുപോയ് 'സ്ത്രീ'യെന്നവാക്കിലെ
പെണ്മതൻഭാവങ്ങളാർദ്രതയും
അഗ്നിയിലുയിർകൊണ്ടജന്മമല്ലോപണ്ടേ-
യഗ്നിപരീക്ഷയുംതൃണമായ്ഗണിച്ചവൾ
ഭാവനാലോകത്തിനപ്പുറംനിന്നവൾ
ചൊല്ലുന്നുനാരികളബലയല്ലാ
ജീവിതചിതകളിൽവെന്തുരുകിയാത്മ-
വിശുദ്ധിതെളിയിച്ചവർമഹിളകൾ
സ്ത്രീമഹത്വത്തിന്മഹാകാവ്യങ്ങൾതീർത്തവ-
രേറെയുണ്ടേറെയായ് താളുകൾക്കപ്പുറം
പണിതീർത്തുഗോപുരംവെണ്ണക്കൽസൗധങ്ങ-
ളവളുടെതൂമഞ്ഞിൻഭാവപ്രതീകമായ്
മാതൃഭാവത്താലനുഗ്രഹീതയിവൾ- ജ്വലിക്കും
പതിവ്രതാധർമ്മത്തിൻമൂർത്തഭാവം
പോറ്റിവളർത്തിയമക്കളെനല്കീട്ടു
ഭൂമിപിളർന്നവൾപോയ്മറഞ്ഞു
ചൊല്ലാതെചൊല്ലിയവെല്ലുവിളിയതും
മാറ്റൊലിക്കൊണ്ടന്നുരാമന്റെനെഞ്ചിലായ്
അളവറ്റമാഹാത്മ്യമകുടംധരിക്കുമ്പോ-
ളാവില്ലനരനിവൾക്കൊപ്പമെത്താൻ
മകളായ്പത്നിയായമ്മയായ് വിളങ്ങിയ
സാത്വികൾക്കിന്നിത്രശാപമോസൗന്ദര്യം
പ്രകൃതിയെവേറിട്ടുപുരുഷനില്ലെങ്കിലും
സമമല്ലകർമ്മങ്ങൾവ്യത്യയമോർക്കനാം
സ്ത്രീശക്തിയെയിന്നുതെറ്റിദ്ധരിച്ചവൾ
ആധിപത്യംനേടിയഹന്തയാലേ
താപസനയ്യന്റെപൂങ്കാവനംപോലും
ശക്തിപരീക്ഷണവേദിയാക്കി
സ്ത്രീസമത്വത്തിന്മുറവിളികേട്ടിന്നു
പൊട്ടിത്തകരുന്നിതെട്ടുദിക്കുംവൃഥാ
അഭിനവനാരിതൻതേർചക്രമൊടുക്കുന്നു
മാതൃസ്ഥാനങ്ങളുംമാഹാത്മ്യവും
ഇന്നിവൾസ്വത്വവുംവിഷലിപ്തമാക്കുവാൻ
കാളിന്ദിയാറുംകുടിച്ചുവറ്റിച്ചുവോ?
കേട്ടതില്ലാപിഞ്ചുകുഞ്ഞിന്റെരോദനം..........മുഴങ്ങിയോ....
കാമതാപത്തിൻജയോന്മാദശംഖൊലി!!
-----------------

2019, മേയ് 2


*അപരിചിതർ*       
.............................
രചന:കെൽ‌വിൻ
..........................
 ഒരു വട്ടം കാണാതെ
ഒരു വാക്കും പറയാതെ
തമ്മിൽ അറിയാത
വിധി ഒന്നായി ചേർത്തവർ
അപരിചിതർ

ജീവ്തമാം തോണി
തുഴയുന്നു ഒറ്റകെട്ടായി നാം
ഒടുക്കം  അറിയത്തൊരീ
യാത്രയിൽ
ഹരിതമീ ഭൂമി തൻ
മടിയിൽ   ഓമലായി
നാം

അറിയില്ലയീ  യാത്ര
എങ്ങോട്ടെന്നു
വിടർന്നു  ആയിരം കിനാവുകൾ
മനതാരിൽ പടരുന്നു
സൗരഭ്യം നല്കുന്നു
എന്നും എപ്പോഴും
ഈ വിധിയാമി
വഴിത്താരയിൽ
ഒന്നായി പാറന്നുയരും
കിളികൾ നാം

എന്തിനീ നിമിഷമാം
ഘടികാരത്തിൻ മുന്നിൽ
അപരിചിതരേപോലെ
നിൽക്കുന്നു
അപരിചിതജന്മങ്ങൾ
നാം

ഉയിർ നെഞ്ചിൽ തുളുമ്പുമീ
നാളിൽ അപരിചിതർ
പരിചിതരാം പരിചിതർ
അപരിചിതരാം നാൾ
വിധി തൻ വിളയാട്ടം
അതാണീ സത്യമാം
പൊരുൾ മരണം
ഉയിർ പോകും
പരാജയത്തിൻ താളുകൾ
തുറകുമാ നിമിഷം 
അപരിചിതരായി തീരും നാം.                             *കെൽ‌വിൻ*

മച്ചി

മച്ചി ..
---------
രചന:

പൈതലേ...
നിന്നെ വാരിപ്പുണരുവാൻ,

മാറോടണയ്ക്കുവാൻ,

ചുംബനംകൊണ്ട്
പുതപ്പുനെയ്യുവാൻ,

താരാട്ടുകൊണ്ടൊരു
തൊട്ടിൽപണിയുവാൻ,

നെഞ്ചിലെ ചൂടിലൊരമ്മയെ
തേടുവാൻ,

നിന്നെ ചുമന്നുള്ളൊരാ-
കാലമറിയുവാൻ,

പേറ്റുനോവിൽ നിൻ
മുഖംതിരയുവാൻ,

അമ്മയെന്നകൊഞ്ചലിൽ
അമൃതൂട്ടുവാൻ,

വഴിപാടുനേർന്നുള്ളൊരീ-
കാത്തിരിപ്പിൽ

അടക്കം പറഞ്ഞു
അവരെന്നെ
'മച്ചി'യെന്ന്.!

                             :റബീഹ ഷബീർ

തൊഴിലാളി

*തൊഴിലാളി*
............................
രചന:വിജയകൃഷ്ണൻ മണ്ണൂർ
...........................

'തൊഴിലാളി' യെന്നോ നിനക്കിട്ട പേർ
ലോക സ്രഷ്ടാവു നീയെന്നിരിക്കേ

തൊഴുതു നിൽക്കുന്നു ഞാൻ നീയെനിക്കായ്‌ തീർത്ത
സ്വപ്നസൗഭാഗ്യ സൗധങ്ങൾ കാൺകെ 

നിൻ വിയർപ്പിററിറ്റു ചേർന്നോരാ കല്ലുകൾ
നീയതിൽ ചാലിച്ചു ചേർത്തൊരു വർണ്ണങ്ങൾ

നിൻ നിഴൽ വീഴാത്ത ദിക്കുകളില്ലതിൽ
നിൻ മുഖമൊന്നു തിരയുന്നു കണ്ണുകൾ

വൃത്തിയിലെന്നെ വിളിക്കുന്ന മുറ്റവും
ചിത്തം തുറന്നു ചിരിക്കുന്ന പൂക്കളും

മുന്നിൽ പരന്നു മുന്നേറുന്ന പാതയും
പറയുന്നോരായിരം  കഥകളിൽ നിൻ മുഖം

മൃഷ്ടാന്നമുണ്ടു മയങ്ങും കിനാക്കളിൽ
സ്രഷ്ടാവു മെല്ലെ വന്നെത്തി നോക്കുന്നുവോ

പാടത്തു വിത്തു വിതച്ചു  വരമ്പത്തു
കൂലിക്കു കാതോർത്തു നീളും കരങ്ങളായ്

'തൊഴിലാളി' നീയും തൊഴിൽ തേടി ഞാനും
അലയുന്ന പാതയിൽ കൺകോർത്തു നിൽക്കേ

അറിയുന്നു ഞാനുമൊരു 'തൊഴിലാളി' മാത്രം
ഇന്നത്തെയന്നമാണെന്റേയും ലക്‌ഷ്യം
'
തൊഴിലാളി' യെന്നോ നിനക്കിട്ട പേർ
ലോകസൃഷ്ടാവു നീയെന്നിരിക്കേ

തൊഴുതു നിൽക്കുന്നു ഞാൻ നീയെനിക്കായ്‌ തീർത്ത
സ്വപ്നസൗഭാഗ്യ സൗധങ്ങൾ കാൺകെ

*വിജയകൃഷ്ണൻ മണ്ണൂർ*

ഉൾക്കനൽ


കവിത : " ഉൾക്കനൽ"
====================

കൊഴിഞ്ഞുവീണൊരാമലർവസന്തം
ഇതളടർന്നുപോയൊരാചിരിവസന്തം
നിൻമന്ദഹാസമാംവെള്ളരിപ്രാവുകൾ
ഇന്നുമെൻമനസ്സിൽകുറുകിടുന്നൂ
ഇങ്ങിനിയെത്താതെമാഞ്ഞൊരാസ്വപ്നങ്ങൾ
നിറങ്ങളായ് മിന്നിമറഞ്ഞിടുന്നു
പറന്നകന്നൊരാപ്രണയമാംപ്രാവിനെ
മറക്കുവാനാവാത്തഹൃദയവുമായി
ഏതോവിമൂകമാമോർമ്മതൻചില്ലയിൽ
മോഹപ്പക്ഷികൾകൂടണഞ്ഞു
അന്തരാത്മാവിലെനെരിപ്പോടിനുള്ളിൽ
എരിഞ്ഞടങ്ങിയമോഹങ്ങളേ
കാലചക്രത്തിൻഗതിവിഗതികളിൽ
അലയടിച്ചൊഴുകിയസ്വപ്നങ്ങളേ
കഴിഞ്ഞനാളുകളോർമ്മതൻചുവരിലെ
നേർച്ചിത്രമായിതെളിഞ്ഞിടുന്നു
മോഹങ്ങളുംമോഹഭംഗങ്ങളുമായി
ഈജന്മമിവിടെഅലഞ്ഞിടുന്നൂ
കടലോളങ്ങളിൽദൂരെമറഞ്ഞും
വൻതിരയെത്തുമ്പോൾതീരമണഞ്ഞും
വ്യർത്ഥസ്വപ്നങ്ങൾതൻഭാണ്ഡവുംപേറി
എന്നിലെയിഷ്ടങ്ങൾവീണുറങ്ങി
മോഹസരിത്തിന്നലകളിലെന്നുടെ
കണ്ണുനീർതുള്ളികളലിഞ്ഞുചേർന്നു
പെയ്തൊഴിയുംമഴമേഘതുടിപ്പിലെൻ
ഹൃദയത്തിൻസ്പന്ദനമായിരുന്നു
ഒരുതരിവെളിച്ചത്തിന്നുറവിടംതേടി
ഇരുളിലലയുമോഒരുജന്മംകൂടി
വെറുതെയെന്നറിഞ്ഞിട്ടുംവിഫലമാംസ്വപ്നങ്ങൾ
നിറംകുടഞ്ഞൊരുക്കിവച്ചു
നിൻമന്ദഹാസമാംവെള്ളരിപ്രാവുകൾ
ഇന്നുമെൻമനസ്സിൽകുറുകിടുന്നൂ .

*രചന :ഉഷാമുരുകൻ*

2019, മേയ് 1

ഒരു കൂലിപ്പണിക്കാരന്റെ ചിരി

ഒരു കൂലിപ്പണിക്കാരന്റെ ചിരി
..........................................
ബാലചന്ദ്രൻ ചുള്ളിക്കാട്
...................................
അയലത്തെ വീട്ടിലാ-

ണെങ്കിലും നീയെനി-

ക്കപരിചിതനോ! കാലചക്രം

പൊടിതീര്‍ത്തു പായുവാന്‍

ഭൂമിയുടെ പാതകള്‍

പണിയും വഴിപ്പണിക്കാരാ!

നഗരത്തിലേക്കുള്ള

വണ്ടിക്കു നീ മക്ക-

ളുണരുന്നതിന്‍മുന്‍പു പോകും.



ടാറിന്‍ കരിംപുക

കുടിച്ചു വെയിലാല്‍ വിണ്ടു-

കീറിച്ചുളിഞ്ഞ മെയ്യോടെ,



അടിവെച്ചു ചാരായ

ലഹരിയിലിരുട്ടുമ്പൊ-

ഴരിയും പരിപ്പുമായെത്തും.



രണ്ട്

പല പുസ്തകങ്ങളില്‍

നിന്നെക്കുറിച്ചുള്ള

പരമാര്‍ത്ഥമേ ഞാന്‍ തിരഞ്ഞു

നഗരങ്ങള്‍, ചരിതങ്ങ-

ളൊക്കെയും നീ തന്നെ

പണിചെയ്തതാണെന്നറിഞ്ഞു



കൊടിയായ കൊടിയൊക്കെ

നിന്റെ ചെഞ്ചോരയാല്‍

പശയിട്ടതാണെന്നറിഞ്ഞു.



വരുവാനിരിക്കും

വസന്തകാലത്തിന്റെ-

യധിപനും നീയെന്നറിഞ്ഞൂ.



പലവട്ടമന്തിക്കു

നിന്നോടു മിണ്ടുവാന്‍

പരിചയം ഭാവിച്ചു വന്നു.



മൂന്ന്

തകരവിളക്കിന്റെ

ചുറ്റിലും കുഞ്ഞുങ്ങള്‍

തറയും പറയും പഠിക്കെ,



നിത്യദുഃഖത്തിന്റെ

യാദ്യപാഠം ചൊല്ലി-

യത്താഴവും കാത്തിരിക്കെ,



അരികത്തു കെട്ടിയോള്‍

കണ്ണുനീറിക്കൊണ്ടു

കരിയടുപ്പൂതിത്തെളിക്കെ.



ചെറുബീഡി ചുണ്ടത്തു

പുകയുന്ന നിന്നുള്ളി-

ലെരിയുന്ന ചിന്തയെന്താവാം?



അല്ലെങ്കിലിന്നിന്റെ

ചിതയില്‍ നിന്‍ മോഹങ്ങ-

ളെല്ലാം ദഹിക്കുന്നതാവാം.



നാല്

ഒരുനാള്‍ കൊടുമ്പിരി-

ക്കൊള്ളുന്ന പാതയില്‍

പെരുകുന്ന ജാഥയ്ക്കു പിന്നില്‍



കൊടിപിടിച്ചവകാശ-

ബോധത്തിലാര്‍ത്തു നീ

കുതറുന്ന കാഴ്ച ഞാന്‍ കണ്ടു.



വെറുതേ തിരക്കിനേന്‍:

എന്തിനാണിന്നത്തെ

സമരം? ഭരിക്കുവാനാണോ?



''കര്‍ക്കടകവറുതിക്കു

കൂലി കൂട്ടിത്തരാ

നൊത്തിരി മിരട്ടണം കുഞ്ഞേ.''



''മായാ'' പറഞ്ഞു ഞാന്‍,

പുതിയ ലോകത്തിന്റെ

പിറവിക്കുവേണ്ടിയാണല്ലോ



കൊടിപിടിക്കേണ്ടതും

കൊലവിളിക്കേണ്ടതും

കൊതിവിട്ടു ജീവന്‍ കൊടുത്തും.



തെളിവറ്റ മിഴി താഴ്ത്തി

അതിലും ദുരൂഹമൊരു

ചിരിയെനിക്കേകി നീ പോയി.



ഒരു ചിരി! എന്തതി-

ന്നര്‍ത്ഥമെന്നോര്‍ത്തു ഞാന്‍

പലരാത്രി നിദ്രകള്‍ കടഞ്ഞു.



ഒരു പുസ്തകത്തിലും

നിന്റെ സങ്കീര്‍ണമാം

ചിരിയുടെ പരമാര്‍ത്ഥമില്ല.



അഞ്ച്

ഒരു ദിനം മാലയും

കരിമുണ്ടുമായി നീ

ശരണം വിളിച്ചുകൊണ്ടെത്തി



കലികയറി നിന്നോടു

ചൊല്ലി ഞാന്‍ ''ദൈവങ്ങ-

ളുപരിവര്‍ഗ്ഗത്തിന്റെ മിഥ്യ.



ഒരു ദൈവപുത്രനും

നിന്നെത്തുണയ്ക്കുവാന്‍

വരികില്ല, കാത്തിരിക്കേണ്ട.



നീ മാത്രമേയുള്ളൂ

നിന്റെ മുക്തിക്കു, നിന്‍

നീതിബോധംതന്നെ ശരണം.''



''കുഞ്ഞേ, ചെറുപ്പത്തി-

ലിതിലപ്പുറം തോന്നും

എന്നോളമായാലടങ്ങും.''



പരിഹാസമോ! പതിവു

ചിരിയോടെയുച്ചത്തില്‍

ശരണംവിളിച്ചു നീ പോയി



ഒരു പുസ്തകത്തിലും

നിന്റെയീ ഗൂഢമാം

ചിരിയുടെ പൊരുള്‍ മാത്രമില്ല



പല ചരിത്രങ്ങളില്‍

നിനക്കുള്ള കാല്‍പനിക

പരിവേഷമെന്തൊരഭിരാമം!



പണികഴിഞ്ഞെത്തുന്ന

നിന്റെയുടലിന്നുള്ള

ദുരിതദുര്‍ഗ്ഗന്ധമേ സത്യം



അതിസൂക്ഷ്മമാം മര്‍ത്ത്യ

ഭാഗധേയത്തിന്റെ

ഗതിയോര്‍ത്തു ദുഃഖം നടിക്കെ.



തളരാത്ത കൈകളാല്‍

നീ തീര്‍ത്ത പാതകളി-
ലുരുളുന്നു ജീവിതം വീണ്ടും.

Gibin Mathew Chemmannar | Create Your Badge