****മോഹഭംഗങ്ങൾ****
രചന: ഡോ. നീസാ
മഴക്കാറു മൂടിയ മാനം കണ്ട്
സന്ധ്യാ ദീപം തെളിച്ചതെന്തേ.
പഴുത്തില പോലെ പച്ചിലയും
തളർന്നു കുഴഞ്ഞു വീണതെന്തേ.
അലറിയടിക്കും തിരമാലകൾക്കരികെ
വിളറി വെളുത്തു നില്പതെന്തേ.
ഈറനണിഞ്ഞ മിഴികളുമായ്
പ്രപഞ്ചമാകെ പരതുന്നതെന്തേ.
എന്നിലെയെന്നെ തേടുവതിനായ്
കണ്ണാടി തേടി പോയതെന്തേ.
നിനച്ചതൊന്നും നേടാതെയീജന്മം
കരിന്തിരി കത്തി പുകയുന്നതെന്തേ.
ഉയരത്തിൽ പറന്നുയർന്ന ചിറകുകൾ
താനേ തകർന്ന് നിലംപതിച്ചതെന്തേ.
മോഹങ്ങളെല്ലാം അതിമോഹങ്ങളായി
മോഹഭംഗത്തിൻ രൂപമേറിയതെന്തേ.
********** *******
Dr. നീസാ. എ
ഈ . എസ് ഐ . ഹോസ്പിറ്റൽ
പേരൂർക്കട
തിരുവനന്തപുരം
രചന: ഡോ. നീസാ
മഴക്കാറു മൂടിയ മാനം കണ്ട്
സന്ധ്യാ ദീപം തെളിച്ചതെന്തേ.
പഴുത്തില പോലെ പച്ചിലയും
തളർന്നു കുഴഞ്ഞു വീണതെന്തേ.
അലറിയടിക്കും തിരമാലകൾക്കരികെ
വിളറി വെളുത്തു നില്പതെന്തേ.
ഈറനണിഞ്ഞ മിഴികളുമായ്
പ്രപഞ്ചമാകെ പരതുന്നതെന്തേ.
എന്നിലെയെന്നെ തേടുവതിനായ്
കണ്ണാടി തേടി പോയതെന്തേ.
നിനച്ചതൊന്നും നേടാതെയീജന്മം
കരിന്തിരി കത്തി പുകയുന്നതെന്തേ.
ഉയരത്തിൽ പറന്നുയർന്ന ചിറകുകൾ
താനേ തകർന്ന് നിലംപതിച്ചതെന്തേ.
മോഹങ്ങളെല്ലാം അതിമോഹങ്ങളായി
മോഹഭംഗത്തിൻ രൂപമേറിയതെന്തേ.
********** *******
Dr. നീസാ. എ
ഈ . എസ് ഐ . ഹോസ്പിറ്റൽ
പേരൂർക്കട
തിരുവനന്തപുരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ