ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2019, ജനു 30

പലതും പഠിക്കണം

.... പലതും പഠിക്കണം... 
..........................................
രചന:സ്മിത സ്റ്റാൻലി ,മുപ്പത്തടം..
.........................................

നമ്മെ ഒഴിവാക്കുന്നവരെ 
അവഗണിക്കാൻ പഠിക്കണം 
സ്നേഹം അഭിനയിച്ചവരെ 
മറക്കാൻ  പഠിക്കണം 
ചിരിച്ചു കാട്ടി മനസ്സിൽ 
ഗോഷ്ടി കാട്ടുന്നവരെ 
അകറ്റാൻ പഠിക്കണം....
സൗഹൃദം എന്ന് പറഞ്ഞു 
കൂടെ നിന്ന് ചതിക്കുന്നവരെ 
തിരിച്ചറിയാൻ പഠിക്കണം 
മുറിവുകൾ കുത്തി നോക്കി 
വേദന ഉണ്ടോ എന്ന ചോദ്യത്തെ
പുച്ഛിക്കാൻ പഠിക്കണം 
ദുഃഖത്തിൽ പോലും പുഞ്ചിരി
തൂകുന്നവരെ എന്നുമെക്കാലവും 
ചേർത്ത് നിർത്താൻ പഠിക്കണം 
അവരുടെ ദുഖവും സുഖവും 
തിരിച്ചറിയാൻ പഠിക്കണം 

സ്മിത സ്റ്റാൻലി 
മുപ്പത്തടം..

ഓർമ്മ ചേക്കേറുന്നിടങ്ങൾ

ഓർമ്മ ചേക്കേറുന്നിടങ്ങൾ
..........................................................
രചന:മടവൂർ രാധാകൃഷ്ണൻ
..........................................................
മാഞ്ഞു പോകില്ലൊരിക്കലും സൗഹൃദ
കൂട്ടുകെട്ടുകളാകും തുരുത്തുകൾ!
എത്ര വർഷം കഴിഞ്ഞു പോയീടിലും
മിത്രമായവർ സ്നേഹിപ്പതീ ലോകം!
ചാഞ്ഞു പെയ്യും മഴയിൽ പരസ്പരം
തോളുകൾ ചേർത്തു പോയവർ നാമല്ലീ!
വെയിലു കോരിയ നാട്ടിടവഴികളിൽ
എത്ര കാതങ്ങളാണു നടന്നു നാം !
എന്നുമോർക്കുമ്പോളുള്ളിൽ നോവിന്റെ
മിന്നൽ ജ്വാലയായ് സൗഹൃദം തെളിയുന്നു!
എത്രയെത്ര വഴികൾ നാം പിന്നിട്ടു
അത്രയും നമ്മൾ സ്നേഹം പടർത്തിയ
കത്തുമോർമ്മതൻ പച്ചത്തുരുത്തതിൽ
വിത്തുകൾ പാകിയല്ലോ കടന്നു പോയ്!
ഇവിടെയിന്നീ സരസ്വതീ ക്ഷേത്രത്തിൽ
നിൽക്കുമ്പോളെന്നെയുളളം കുളിർക്കുന്നു!
വർഷമെത്ര കഴിഞ്ഞാലും നമ്മുടെ
സ്നേഹ ബന്ധങ്ങൾ പുലരട്ടെ പാരിതിൽ!

- മടവൂർ രാധാകൃഷ്ണൻ

ഓർമ്മപ്പെടുത്തൽ


ഓർമ്മപ്പെടുത്തൽ
..................................
രചന: അഞ്ചൽ ശ്രീനാഥ്
.........................................

വർണ്ണങ്ങൾ ചന്തം ചാർത്തിയ
മേ മാനത്തട്ടിന്നുള്ളിൽ
നെയ്തു വിതാനിച്ച കംബളത്തിൽ
മഴനൂലാലൂഞ്ഞാലിട്ടു
മാമലമേലെ പാറി ഇറങ്ങാം
കുട ചൂടും ഇലച്ചാർത്തിൽ
നനവേകി കുളിർ നൽകി
ജല കണമായി മണ്ണിലിറങ്ങാം
കളകളാരവങ്ങളാൽ
മലഞ്ചെരുവിൽ മാലതിർത്ത്
പതനുരയും ആഘോഷത്താൽ
താഴ് വാര ത്തൊത്തു കൂടാം
ബാലാനിലന്റെ ചാമരം വീശിൽ
കുഞ്ഞോളങ്ങൾ ന്യത്തമാടി
താളം മുറുകി മേളം മുറുകി
കുഞ്ഞോളങ്ങൾ അലകളായി
ആ മോദം തുള്ളി തുളുമ്പിയപ്പോൾ
പുഴയെ പുൽകുവാൻ വെമ്പലായി
താഴ് വാരങ്ങൾ നിറഞ്ഞൊഴുകി
കൺമുന്നിലുള്ളത് തന്നുള്ളിലാക്കി
പാത മറന്നു ദേശം മറന്നു
സംഹാര രുദ്രയായി പാഞ്ഞൊഴുകി
മർത്യർ കവർന്നതു വീണ്ടെടുത്തു
പായും പുഴയുടെ പാച്ചിൽ കണ്ടു
കാർ മേഘം കൂട്ടമായ് വന്നണഞ്ഞു
ഹർഷമായ് മാരി ചൊരിച്ചു വീണ്ടും
മലയെ പുൽകട്ടെ മാമരങ്ങൾ
പുഴകളൊഴുകട്ടതിൻ വഴിയിൽ
ഇതിനിയും പഠിക്കാത്ത പാഠമെങ്കിൽ
മനുജാ അറിയുക ഈ ഓർമ്മപ്പെടുത്തൽ

2019, ജനു 23

കുഞ്ഞുറുമ്പുകളുടെ ആകാശം



കുഞ്ഞുറുമ്പുകളുടെ ആകാശം.
•••••••••••••••••••••••••••••
രചന:കമർ മേലാറ്റൂർ
.........................................
ഫസ്റ്റ്ബെല്ലടിക്കുമ്പോഴാണ്‌
ഖാദർക്കാക്ക്‌ മുട്ടായിക്കുപ്പീന്ന്
ഒഴിവുകിട്ടുന്നത്‌,
ബീഡിക്കുറ്റി കത്തിക്കാൻ.
സൗദാമിനിടീച്ചർ അസംബ്ലിയിൽ
സ്നേഹം വിതറുമ്പോഴാണ്‌
വരികളിലേക്ക്‌ ഓരോരുത്തരങ്ങനെ
വന്നുചേരുന്നത്‌.

ആയിശുമ്മ കഞ്ഞിപ്പുരയിൽ
ചെമ്പിലേക്ക്‌ വെള്ളമൊഴിക്കുമ്പോഴാണ്‌
രണ്ടാംബെല്ലടിക്കുന്നത്‌.

ഒന്നാംപിരിയഡിൽ ജയശ്രീടീച്ചർ
തിങ്കളും താരങ്ങളും
തൂവെള്ളിക്കതിർ ചിന്നി
അബൂട്ടിയുടെ മൊട്ടത്തലയിൽ
രാജൻ പെൻസിൽ കൂർപ്പിച്ചു.

രണ്ടാംപിരിയഡിൽ ശ്യാമളടീച്ചർ
ഒന്നും ഒന്നും രണ്ടെന്നും
ബല്ല്യൊന്നെന്ന് ബഷീർ പറഞ്ഞെന്ന്
മൊയ്തീന്റെയും ബാബുവിന്റെയും
മൂക്കിളയൊന്നിച്ചൊലിച്ച്‌
മേൽചുണ്ടുകളെ മുറിച്ചുകടന്നു.

മൂന്നാംപിരിയഡ്‌ അറബിക്ലാസ്സിൽ
പുറത്തുപോവാൻ
ബാബുവിന്റെയും ജലജയുടെയും 
കാലുകൾ തിരക്കുകൂട്ടി
കുഞ്ഞായിശാന്റെ സ്ലേറ്റിൽ
ഏതോ കാൽ ചെന്ന്
'അലിഫി'നെയും 'ബാഅ്'നെയും
പൊട്ടിച്ചിട്ടു.

ഉച്ചച്ചോറിന്റിടവേളയിലാണ്‌
ടിഫിൻബോക്സിലെ ഓംലറ്റിനും
പൊരിച്ച മീനിനും മുന്നിൽ
ചെറുപയർ ചൂളിനിൽക്കാറുള്ളത്‌.
പിന്നെ , പങ്കുവെച്ച്‌ 
ചെറുപയറും ഓംലറ്റും മീനും
കെട്ടുപിണയുന്നത്‌.
സ്കൂൾമുറ്റത്തെ ചെളിക്കെട്ടിൽ
അലവിയും കൂട്ടരുമടികൂടുന്നത്‌.
മൂത്രപ്പുരക്കടുത്തെ പുളിമരത്തിന്‌
ഏറെ കല്ലേറു കൊള്ളുന്നത്‌.
മുഹമ്മദലിമാഷുടെ ബൈക്കിന്റെ
കാറ്റുപോവുന്നത്‌.
കഞ്ഞിപ്പുരക്കടുത്തെ ഞാവൽമരം
ഏറെ കുലുങ്ങിമറിയുന്നത്‌.
പുഴക്കലോളം ചെന്ന കൗതുകം
തിരികെ വരുമ്പോൾ
ചോറ്റുപാത്രത്തിൽ പരൽമീൻ പിടയ്ക്കുന്നത്‌.

അടുത്ത പിരിയഡിൽ സുഷമടീച്ചർ
സൗരയൂഥത്തിൽ ഒറ്റപ്പെട്ടുപോവുന്നത്‌.
സൂര്യനും ചന്ദ്രനും വെള്ളത്തണ്ടിൽ
കുതിർന്നില്ലാതാവുന്നത്‌.

അവസാന പിരിയഡിൽ
പച്ചത്തവളേ വെള്ളം കൊണ്ടാ
തോട്ടിലെ വെള്ളം വറ്റട്ടേ
സ്ലേറ്റിൽ കമഴ്ത്തിയ കൈവെള്ളയിൽ
ഉറവ എല്ലാ എഴുത്തുകളേയും മായ്ക്കുന്നു.
ദേശീയഗാനത്തിന്റെ അവസാനവരി
ഒരു അണമുറിഞ്ഞൊഴുക്കാണ്‌,
സ്കൂൾഗേറ്റിനു പുറത്തേക്ക്‌
ഒരു കുഞ്ഞുകടൽ തിമിർത്തൊഴുകുന്നത്‌
ഉമ്മറപ്പടിയിലിരുന്നമ്മമാർ കാണുന്നു.
കട്ടൻചായയും അരിവറത്തതും
ചൂടാറിയിട്ടില്ല..
••••••••••••••••••••
കമർ മേലാറ്റൂർ

വേനൽമഴ

*വേനൽമഴ*🌦
..............................
✍🏻സുജ ശശികുമാർ 

നീയുണരും കുടിലുകളിൽ 
വെയിൽ പടരും വീഥികളിൽ
കുയിൽ പാടും കാടുകളിൽ തുയിലുണർത്തി വന്നുവോ നീ.. 
കുഞ്ഞിളം തെന്നലായ് എന്നുമീ പാതയിൽ 
കുളിരുകോരി നീ മറഞ്ഞു. 
തളിരിലകൾ ആടിയാടി വീണടിഞ്ഞു 
മണ്ണും വിണ്ണും ആനന്ദ ത്താലാർത്തുല്ലസിച്ചു. 
മുല്ലവള്ളികളിൽ നിന്നൂർന്ന് പൂക്കൾ പൊഴിഞ്ഞു പോയി. 
അപ്പൂപ്പൻ താടികൾ പഞ്ഞിക്കെട്ടുപോൽ മേൽക്കുമേലങ്ങനെ വിണ്ണിൽ പറന്നുയർന്നു. 
മഴത്തുമ്പികൾ കൂട്ടമായ് പരിലസിക്കുന്നു വിണ്ണിൽ. 
എനിക്കുമീ വിണ്ണിൽ പറക്കാൻ കഴിഞ്ഞെങ്കിൽ.. 
എന്തൊരു ഭംഗിയാണമ്മേയീ കാഴ്ചകൾ കാണുവാൻ. 
ആകാശപൊയ്കയിൽ നീന്തുന്ന താരകം മണ്ണിലേയ്ക്കെഴുന്നള്ളുംപോലെ, ഇളംവെയിലിൽ മണ്ണിലേക്കിറ്റിറ്റു വീഴുന്ന മഴത്തുള്ളി വെള്ളി പാദസരം കണക്കെ കിലുങ്ങി കിലുങ്ങി തിളങ്ങി വീണു. 
വെയിലത്തു പെയ്യുന്ന മഴ കണ്ടു മുത്തശ്ശി കുറുക്കന്റെ കല്യാണമെന്നു ചൊല്ലി കാത്തുസൂക്ഷിച്ചൊരാ മാമ്പുക്കളെല്ലാം 
താഴെ വീണതിൽ തെല്ലു നൊമ്പരം എങ്കിലും ഏറെയുണ്ടാരിലും കരുണയെന്തിന്നു മേതിനും. 
ഇക്കുറി വേനൽമഴ കാണുവാനില്ലാതെ പോയെന്റെ മുത്തശ്ശി.

2019, ജനു 5

പ്രളയം

പ്രളയം
••••••
മണൽ പൊട്ടിച്ചിരിച്ചു
വെള്ളാരംകല്ലുകൾ താളം കൊട്ടി
പുഴയങ്ങനെ പാദസരം കിലുക്കി
പെടുന്നെനെയാണ്‌ പ്രളയമായി
പുഴ മുങ്ങിമരിച്ചത്‌,
മണലും വെള്ളാരംകല്ലും
അനാഥരായതും.
••••••••••••
കമർ മേലാറ്റൂർ

2019, ജനു 2

ആദ്യാനുരാഗം


ആദ്യാനുരാഗം
...............................
   രചന: അഞ്ചൽ ശ്രീനാഥ്
...............................................


ആർദ്രമാം കണ്ണുകൾ ഈറനായി
ജീവിത പന്ഥാവിൽ  അലയുമ്പോൾ
ഭൂതകാലത്തിൻ സ്മൃതി പഥങ്ങളിൽ
ഒരു മാത്ര വെറുതെ തിരിഞ്ഞു നോക്കി

തമസ്സു പുതച്ചോരുമ്മറ ക്കോലായിൽ
ഒരു മൺചിരാതിൻ ജ്വാല ക്ക് പിന്നിൽ
ഇരുളും വെളിച്ചവും ഇണ ചേരവെ
ഒരു ചിത്രം പോൽ നിൻ മുഖം കണ്ടു

ഒളി കണ്ണാലെന്നെന്നും നോക്കി നോക്കി
എൻ ഹൃദയത്തിൽ നീയൊ രു ഹേമയായി
ഒരു ചിത്രകാരൻ അല്ലങ്കി ലും ഞാൻ 
ചിത്തത്തിൽ നിൻ രൂപം ചിത്രമാക്കി

കൗതുകം തോന്നിയ കാല ഘട്ടം
ഒരു കളികൂട്ടിനായ് ഞാൻ കൊതിച്ചു
നിറമേറും സ്വപ്നങ്ങൾ കണ്ടു നിത്വം
നിന്നെ കണികാണാൻ ഞാനുണർന്നു

ഇന്നെനിക്കുണ്ടൊരു ജീവിതം
ഇന്നുനിനക്കുമുണ്ടൊരു ജീവിതം
നമുക്കില്ലാത്തൊരു ജീവിത മോർത്താൽ
മിഴിനീർ പൂവുകൾ കൊഴിയും 



.

ഓർമകൾ ഒരു പ്രണയ ശിഖരം


*ഓർമകൾ ഒരു പ്രണയ ശിഖരം*
.......................……...............................
രചന:രാഹുൽ കൊല്ലറൊഡി
..........................................................

ചിതലരിക്കാതെ പറഞ്ഞു തീരാത്ത 
ഒരു പിടി ഓർമകൾ ഉണ്ട് മനസ്സിൽ 
കാലം കൈയെത്തി പിടിക്കാത്ത വിശുദ്ധ പ്രണയവുമുണ്ട് ആ ഒരു പിടി ഓർമകളിൽ വിശുദ്ധ പ്രണയത്തെ കൈയെത്തി പിടിക്കാൻ ശ്രമിച്ച ചിലരും തങ്ങി നിൽക്കുന്നു. 
പലപ്പോഴും ശിഖിരങ്ങൾ താഴ്ത്തു ഞാൻ എത്തി പിടിച്ചോട്ടെ വിശുദ്ധർ 
മനസ്സും കരവും പിടി വിട്ടപ്പോൾ തല താഴ്ത്തി  നട്ടെല്ല് വളച്ചു എത്തി പിടിക്കാവുന്ന സ്നേഹം തേടി തിരിഞ്ഞു നടന്നവർ...  ഓരോരുത്തരും 
നെറ്റിയിൽ വലതു കരത്തിനു കീഴെ 
ഇരു മിഴികൾ വിദൂരതയിലേക്ക് എത്തിനോക്കി 
തേടി വരുന്നുണ്ടവൾ..  വരട്ടെ... എത്തി പിടിച്ച്‌ കീഴടക്കട്ടെ.... 
ആഗ്രഹിക്കും ദീപമേതണഞ്ഞാലും പടുതിരി വീഴാതെയിരിക്കുമൊരു ദീപം നമുക്ക് സ്വന്തം 
എല്ലാം ഓർമയിൽ കോറിയിട്ട് ജീവിതവഴിയിൽ പറഞ്ഞു രസിക്കാം.. . എത്തി പിടിക്കാനാവാത്ത പ്രണയ ശിഖിരമായിരുന്നെൻ പ്രണയം.... 

      - *രാഹുൽ കൊല്ലറൊഡി*

സർവ്വവും നീ തന്നെ



സർവ്വവും നീ തന്നെ
...................….............
രചന:വിനു ഗിരീഷ് 
…................................

സർവ്വവും നീ തന്നെ ഓമലെ..,
കാണുന്ന യാമങ്ങളിലും മറയുന്ന
കാലങ്ങളിലും നീ തന്നെ നീ തന്നെ 
ഓമലെ,
കലി തുള്ളി പെയ്യുന്ന പേമാരിയും നീ തന്നെ 
നീ തന്നെ ഓമലെ,
വസന്തത്തിൻ സ്നേഹ മുകുളങ്ങളും നീ തന്നെ നീ തന്നെ ഓമലെ,
ആയിരം കൈകളാൽ ഉദിച്ചുവന്നൊരാ
അർക്കനെ മോഹിച്ച പൂവായതും നീ തന്നെ
നീ തന്നെ ഓമലെ,
നിശിയുടെ പുതപ്പ് മൂടുന്ന നേരം കാണുന്ന
സ്വപ്നങ്ങളും നീ തന്നെ നീ തന്നെ ഓമലെ,
കാലങ്ങൾ ഇങ്ങനെ പോകുന്നു ഓമലെ,
ഇനിയുമൊരു ജന്മമുണ്ടങ്കിലതിൽ ഒന്നിക്കുന്ന
നാൾവരേയും കാണുന്ന സർവ്വതിലും നീ തന്നെ നീ തന്നെ ഓമലെ..
    

     വിനു ഗിരീഷ് 
    ചെങ്ങഴശ്ശേരി ഇല്ലം
കോഴഞ്ചേരി പി.ഒ 
പത്തനംതിട്ട
Gibin Mathew Chemmannar | Create Your Badge