ഓർമ്മപ്പെടുത്തൽ
..................................
രചന: അഞ്ചൽ ശ്രീനാഥ്
.........................................
വർണ്ണങ്ങൾ ചന്തം ചാർത്തിയ
മേ മാനത്തട്ടിന്നുള്ളിൽ
നെയ്തു വിതാനിച്ച കംബളത്തിൽ
മഴനൂലാലൂഞ്ഞാലിട്ടു
മാമലമേലെ പാറി ഇറങ്ങാം
കുട ചൂടും ഇലച്ചാർത്തിൽ
നനവേകി കുളിർ നൽകി
ജല കണമായി മണ്ണിലിറങ്ങാം
കളകളാരവങ്ങളാൽ
മലഞ്ചെരുവിൽ മാലതിർത്ത്
പതനുരയും ആഘോഷത്താൽ
താഴ് വാര ത്തൊത്തു കൂടാം
ബാലാനിലന്റെ ചാമരം വീശിൽ
കുഞ്ഞോളങ്ങൾ ന്യത്തമാടി
താളം മുറുകി മേളം മുറുകി
കുഞ്ഞോളങ്ങൾ അലകളായി
ആ മോദം തുള്ളി തുളുമ്പിയപ്പോൾ
പുഴയെ പുൽകുവാൻ വെമ്പലായി
താഴ് വാരങ്ങൾ നിറഞ്ഞൊഴുകി
കൺമുന്നിലുള്ളത് തന്നുള്ളിലാക്കി
പാത മറന്നു ദേശം മറന്നു
സംഹാര രുദ്രയായി പാഞ്ഞൊഴുകി
മർത്യർ കവർന്നതു വീണ്ടെടുത്തു
പായും പുഴയുടെ പാച്ചിൽ കണ്ടു
കാർ മേഘം കൂട്ടമായ് വന്നണഞ്ഞു
ഹർഷമായ് മാരി ചൊരിച്ചു വീണ്ടും
മലയെ പുൽകട്ടെ മാമരങ്ങൾ
പുഴകളൊഴുകട്ടതിൻ വഴിയിൽ
ഇതിനിയും പഠിക്കാത്ത പാഠമെങ്കിൽ
മനുജാ അറിയുക ഈ ഓർമ്മപ്പെടുത്തൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ