ഗോളം
————
ഉരുണ്ട ഭൂമിയിൽ
പരന്ന മനസ്സുമായി
നാം ജീവിക്കുകയാണ്.
കാലടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും
ആകാശത്തിന്റെ അനന്തത കണ്ടു നാം
സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നു.
ഒടുവിൽ,
തുരുമ്പെടുത്ത ഒരു വീണക്കമ്പി പോലെ
ആ സ്വപ്നങ്ങളുടെ ഓരോ നൂലിഴയും
പൊട്ടിത്തകർന്നു തീരുമ്പോൾ
നാം തീരിച്ചറിയും,
നമ്മുടെ മനസ്സും ഒരു ചെറിയ ഗോളമാണെന്ന്;
എല്ലാ ആശങ്കകളും, നിരാശകളും,
തീർത്താൽ തീരാത്ത മോഹങ്ങളും
വീർപ്പുമുട്ടുന്ന ഒരു
അടഞ്ഞ സ്ഫടികഗോളം.
-:Farsana Majeed K
https://www.facebook.com/angeluzdomini.farz
വീർപ്പുമുട്ടുന്ന ഒരു അടഞ്ഞ ഗോളം,
മറുപടിഇല്ലാതാക്കൂഅതു പോരെ...
സ്പടികഗോളം വേണോ?
Enter your reply...ഉള്ളു കാണണ്ടേ
ഇല്ലാതാക്കൂ