ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2013 ഫെബ്രു 24

ബുദ്ധന്‍ ചിരിക്കുന്നു


വിജയന്‍പിള്ള (ബുദ്ധന്‍ ചിരിക്കുന്നു )

-----------------------------------------------------------
ശരണം കിട്ടാത്ത നിലവിളികള്‍
പട്ടുമെത്തയിലുറങ്ങി കിടന്നത്
ദു:ഖത്തിന്‍റെ കാരണം തിരക്കിയിറങ്ങിയ
ബുദ്ധന്‍ കണ്ടതേയില്ല.....

ഇരുളകലും മുന്‍പേ നാടു വിടണമായിരുന്നു
എന്നിട്ടും കിട്ടിയത്രേ ബോധോദയം
എല്ലാ നിലവിളിയും ഒരു ചെറു -
ചിരിയിലൊതുക്കുന്ന അവസ്ഥ.....

ആ ചിരി ശരണമാക്കിയൊരു മതത്തിന്‍റെ-
മഞ്ഞു കൊട്ടാരത്തില്‍ നിങ്ങള്‍.....

ഉത്തരം കിട്ടാത്തൊരു കരച്ചിലിന്‍റെ,
ഉന്തിവരുന്നൊരു വയറിനു ചുറ്റും
ഉയര്‍ന്നുപൊങ്ങിയ നിലവിളികളെ
ഒന്നോടെ വിഷം കൊടുത്തു കൊന്നു -
പെരുവഴിപ്പകലിലെ കത്തുന്ന സൂര്യനെ
ഉച്ചിയിലൊറ്റക്കെടുത്തു നടന്ന ഞാന്‍......

ഞാനിപ്പോള്‍ ഇരുമ്പഴിപ്പുതപ്പില്‍
നിങ്ങള്‍ വിധിക്കുന്ന നിര്‍വാണവും കാത്ത്..

കണ്ണടച്ചിരുന്നാല്‍ ഏതു ബുദ്ധനു-
മൊരുചെറു ചിരി ചിരിക്കാം ....
എന്‍റെ കണ്ണുകള്‍ തുറന്നിരിക്കുന്നു,,
എനിക്കു കൊലച്ചിരിയെ അറിയൂ....
---------------------------------------------------------------

പുനര്‍ജ്ജന്മം


പുനര്‍ജ്ജന്മം


ഉരുകിയൊലിചൊഴിഞ്ഞൊരു
കല്പാന്തതിനപ്പുറം
നീറി ഞാനുണരുമൊരു പൂവായ്
ഉള്ളിലെ കണ്ണീര്‍ ഖനിപ്പിച്ചു
കൂര്‍ത്ത മുള്ളായി ഞാന്‍ കാത്തുവക്കും...
അന്നും നിന്‍റെ കയ്യിലെ ചോരയില്‍
എന്‍റെ കണ്ണീരിനുപ്പുരസം
അന്നും നിന്‍റെ മുടിയിലെ കരും കറുപ്പില്‍
എന്‍റെ മോഹങ്ങള്‍ തന്‍ പുക മണം....
* ഷാലു കലാം *

"കാമുകന്മാരും കവികളും നിദ്രയായ്


"കാമുകന്മാരും കവികളും നിദ്രയായ് 

ശ്യാമവനാന്തരം നിശ്ശബ്ദഗീതമായ്
എന്നുള്ളലിഞ്ഞു , പുറത്തേക്കൊഴുകിയെന്‍
കണ്ണുകള്‍ നീറിയുഴഞ്ഞു , വന്നില്ല നീ 
കൂരിരുട്ടെത്തി , നീ വന്നില്ല. പൂമര -
പ്പൊത്തിലീ രാവുമുറങ്ങി , വന്നില്ല നീ "

അയ്യപ്പപ്പണിക്കര്‍

ഹരി വെള്ളൂര്‍ (നഖക്ഷതങ്ങള്‍ ) 
--------------------
മകനേ നീ തന്ന നഖക്ഷതങ്ങള്‍
അഭിമാനമായിരുന്നാ നാളുകളില്‍.,.
നിന്‍റെ പല്ലിന്‍റെ മൂര്‍ച്ചയാല്‍ നീലിച്ച
എന്‍ മുലഞെട്ടുകളോര്ക്കുന്നു ഞാന്‍,.

കാലത്തിനൊപ്പം നീയും വളര്‍ന്നല്ലോ;
തണ്ടും തടിയുമുള്ളാണൊരുത്തന്‍.,.
പെണ്ണെന്നാല്‍ കാമമെന്നര്‍ത്ഥം കൊടുത്തവന്‍
രതിഗൃഹം തേടുന്ന കാലമിത്.

കാമത്താല്‍ ക്രോധത്താല്‍
കാഴ്ച നശിച്ചവന്‍;
ബന്ധങ്ങളെല്ലാം തട്ടിയെറിഞ്ഞിട്ട്
പുതുപുത്തന്‍ ദേഹങ്ങള്‍ തേടി നടക്കുന്നു.

ഇന്നെന്‍റെ മടിക്കുത്തില്‍ കയറി പിടിച്ചിട്ട്
നീ നഖചിത്രമെഴുതുന്നെന്‍ തൊലിപ്പുറത്ത്.
ഉള്ളില്‍ കിടക്കുന്ന കള്ളിന്‍റെ കാഴ്ചയില്‍
അമ്മയെന്നൊന്നില്ലൊരു പെണ്ണുമാത്രം.
മകനേ, നീ വന്ന വഴി തേടാതിരിക്കുക,
ഓര്‍ക്കുക, ഞാന്‍ നിന്‍റെ അമ്മയാണ്.

ഞരക്കങ്ങള്‍ക്കൊടുവില്‍ ശാന്തമായി;
ഇരുളിനെ പുല്‍കി കിടപ്പുണ്ടാ
ഇഷ്ടിക കെട്ടിന്‍റെയുള്ളിലായി
നഖക്ഷതമേറ്റൊരാ അമ്മ മുഖം.

“കവിത വായിക്കുന്നതിനു മുന്‍പ്
കവി കടലാസ്സിലാണോ മനസ്സിലാണോ
എഴുതിയതെന്നറിയണം
വാക്കെങ്ങനെ 
പരിഭ്രമിക്കുന്ന മണങ്ങളായെന്ന്
വിരലീമ്പുന്ന കുട്ടിയുടെ രുചിയായെന്ന്
ഇലക്കീഴിലടക്കം പറയുന്ന 
ആകാശവും ഭൂമിയുമായെന്ന്
ഞാനിവിടെയുണ്ട് ഞാനിവിടെയുണ്ട് എന്ന്
ഓരോ ഹൃദയവും തൊടുന്ന മരണമായി എന്നറിയണം”

--- ഡി. വിനയചന്ദ്രന്‍

2013 ജനു 26

പുഴയുടെ കാലം


കൊടും വേനലില്‍ 

പോള്ളിയ കാലം 

നിനക്ക് കരയാനും 

ഒരു മഴയാകാനും കഴിഞ്ഞിരുന്നു 

തപ്തമായ എന്‍റെ നെഞ്ചില്‍ തൊട്ടുകൊണ്ട് 

നിന്‍റെ വിരലുകള്‍ക്ക് 

ഉഷ്ണമാപിനിയാകാനും കഴിഞ്ഞിരുന്നു 

ഞാന്‍ തടാകമായിരുന്നു 

എനിക്കു മുകളില്‍ 

നീയൊരു മഴവില്ലായിരുന്നു 
-------------------------------------------------
  By===അയ്യപ്പന്‍

*പ്രാവുകള്‍*


*പ്രാവുകള്‍* 
(കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍)

ഒരു അപരാഹ്നക്കിനാവിന്റെ
ചവിട്ടുപടികളില്‍
നിശ്ശബ്ദരായി
അമ്പലപ്രാവുകള്‍ ഇരിക്കുന്നു.
ഉച്ചവെയിലില്‍
കരിഞ്ഞ കൊക്കുകളില്‍
പൊടിവന്നു വീഴുന്നു.
ജ്വരബാധിതമായ നിരത്തുകളില്‍
പൊടി വന്നു വീഴുന്നു.

സൂര്യന്‍ വീര്‍ത്തു വലുതാകുന്നു.
പഴുപ്പെത്തിയ
ഒരു മധുരക്കനിപോലെ
എന്റെ സായാഹ്നസ്വപ്‌നത്തില്‍
നെടുങ്ങനെ
വെള്ളിരേഖകള്‍ പായിക്കുന്നു.

സുഗന്ധി


സുഗന്ധി
രചന - എ.അയ്യപ്പന്‍

ഒരേ മണ്ണ് കൊണ്ട് നീയും ഞാനും സൃഷ്ടിയ്ക്കപ്പെട്ടു..
ഒരേ മണ്ണ് കൊണ്ട് നീയും ഞാനും സൃഷ്ടിയ്ക്കപ്പെട്ടു..

പ്രാണന്‍ കിട്ടിയ നാളുമുതല്‍ നമ്മുടെ രക്തം
ഒരു കൊച്ചരുവി പോലെ ഒന്നിച്ച്
നമ്മുടെ പട്ടങ്ങള്‍ ഒരേ ഉയരത്തില്‍ പറന്നു
കളി വള്ളങ്ങള്‍ ഒരേവേഗത്തില്‍ തുഴഞ്ഞു
പ്രാണന്‍ കിട്ടിയ നാളുമുതല്‍ നമ്മുടെ രക്തം
ഒരു കൊച്ചരുവി പോലെ ഒന്നിച്ച്
നമ്മുടെ പട്ടങ്ങള്‍ ഒരേ ഉയരത്തില്‍ പറന്നു
കളി വള്ളങ്ങള്‍ ഒരേവേഗത്തില്‍ തുഴഞ്ഞു

കടലാസുതത്തകള്‍ പറഞ്ഞു
നമ്മള്‍ വേഗം വളരുമെന്ന്
വീടുവെച്ച് വേളി കഴിയ്ക്കുമെന്ന്..

ഒഴുകിപോയ പുഴയില്‍
കീറിപ്പോയ കടലാസുതത്തകള്‍
ഇന്നും സാക്ഷികളല്ലോ

കുട്ടിക്കാലം നദീതീരത്തേയ്ക്ക്
കൌമാരം കമോപുരത്തിലേയ്ക്ക്
മനസ്സില്‍ പെട്ടന്ന് വെളിച്ചം
പൊലിഞ്ഞു പോയ ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്
മനസ്സില്‍ പെട്ടന്ന് വെളിച്ചം
പൊലിഞ്ഞു പോയ ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്
നമ്മള്‍ വെള്ളം തേടിയ നീര്‍മ്മതളം തട്ടുമോ
നമ്മള്‍ വെള്ളം തേടിയ നീര്‍മ്മതളം തട്ടുമോ
നീയറിഞ്ഞോ നമ്മുടെ മയില്‍ പീലി പെറ്റു
നൂറ്റൊന്നു കുഞ്ഞുങ്ങള്‍..
നമ്മള്‍ വെള്ളം തേടിയ നീര്‍മ്മതളം തട്ടുമോ
നീയറിഞ്ഞോ നമ്മുടെ മയില്‍ പീലി പെറ്റു
നൂറ്റൊന്നു കുഞ്ഞുങ്ങള്‍..

"ചിരികള്‍ തോറുമെന്‍ പട്ടട തീപ്പൊരി


"ചിരികള്‍ തോറുമെന്‍ പട്ടട തീപ്പൊരി 
ചിതറിടുന്നോരരങ്ങത്തു നിന്നിനി,
വിട തരൂ..മതി,പോകട്ടെ ഞാനുമെന്‍ 
നടന വിദ്യയും മൂക സംഗീതവും...
വിവിധ രീതിയില്‍,വിവിധ വേഷത്തില്‍ 
വിഷമമാനെനിക്കാടുവാന്‍ പാടുവാന്‍......"
-ഇടപ്പള്ളി.
Gibin Mathew Chemmannar | Create Your Badge