ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2024, ജൂലൈ 27

അന്തകൻ്റെ ജനനം(കൊറോണ)

 

അന്തകൻ്റെ ജനനം(കൊറോണ)

.............................................................

Grace Mathews,bangalore


അമ്മയാം ഭൂമിതൻ മാറിൽ ചവുട്ടി നാം

ആടുംവിഷപ്പുക ചീറ്റുന്ന താണ്ഡവം.

ആരാലളക്കുവാനാകുന്നതാനതിൻ

ആകാശമെത്തുന്ന കുപ്പതൻ കൂനകൾ..

നമ്മളായ് ചൈതങ്ങു കൂട്ടിയ തിന്മകൾ

നീർമിഴിക്കോണിൽ നിന്നുപ്പായ് വമിക്കവെ

നമ്മൾമെനഞ്ഞൊരാ സ്വപ്ന കൂടാരത്തിൻ

നൗക പോയ്തട്ടിയോ?  ഉപ്പിൻ്റെ കൂനയിൽ....

ആർത്തിരമ്പുംകടലോരത്തുനിന്നു നാം

ആണ്ടവൻ നൽകിയ തോണി തുഴയവെ....

അഹങ്കാരമോടെ മനസിൽ കുറിച്ചുവോ?

"അലകടലിനിമുതലെന്നുമെൻ കൈകളിൽ"

കടലിലെ ഉപ്പിനും അപ്പുറം ആറ്റിലായ്...

കൈകാൽ കഴുകി വെടിപ്പാക്കിനീങ്ങവേ..

കെഴുമാത്മാക്കളെ കാണാതകന്നുവോ?

കേൾക്കാതെ ...കേട്ടുവോ?ദുഃഖത്തിൻ പിൻവിളി.

കൂരിരുൾ മൂടുമാ തിന്മകൾ തന്നുടെ

കൂനക്കിടയിൽ നിന്നെങ്ങോ ഉയർത്തൊരാ..

കുഞ്ഞനാം കീടത്തിൻ കൈയ്യിൽ മരണമാം

കോട്ടതന്നുള്ളിലമരുന്നനന്തമായ്...

അന്ധകാരത്തിൻ്റെ കൂരിരുൾ ചൂഴ്ന്നൊരാ

അന്തകൻ തന്നുടെ കൈകളിൽ എത്തവേ

അടിതെറ്റി വീഴാ തിരിക്കുവാനായിനാം

ആഞ്ഞൊന്ന് പുൽകുവിൻ നന്മയെ കൂട്ടമായ്.

തിരയുന്നതെന്തിനായ് ആർത്തിയോടിന്നു നാം...

താളങ്ങൾ തെട്ടിമറിഞ്ഞൊരീ ലോകത്തിൽ..?

തിരയൊഴിഞ്ഞ ലകടൽ ശാന്തമായ് തീർന്നിടും

തിരിഞ്ഞൊന്നുനോ ക്കുകിൽ..."നശ്വരം"...ജീവിതം....

-Grace Mathews,bangalore

മാനിഷാദ


മാനിഷാദ

....................................

 അമ്മേ നിനക്കെൻ്റെ ചിരകാല വന്ദനം ..

അറിയുന്നു നിൻ നെഞ്ചിൻ്റെയുള്ളിലായ് നീപേറുമാ..

മിശ്ര വികാരങ്ങൾ തൻ വേലിയേറ്റങ്ങളെ

നാളെ .... ശത്രു രാജ്യത്തിൻ്റെ മോചനം നേടുമാ പുത്രനെ കൂട്ടുവാൻ പോകുന്ന നേരവും..

നിൻ ഹൃത്തിൻ മിടിപ്പിൻ്റെ ശബ്ദ ദ്വനി കൾ തുടിക്കുന്നതിന്ത്യ തൻമാറിലെന്നറിയുന്നു  നിൻ മക്കൾ.

നിദ്രപുൽകാത്തൊരാ അന്ധകാരത്തിൻ്റെ കത്തും നിശബ്ദത തന്നിൽ

തപ്തമാം നിൻ  മൗനവും ആഴ്ന്നിറങ്ങിയോ??

വേദന മുറ്റുമാ ഹൃത്തിൻ്റെ നൊമ്പരം

ബാഷ്പ ബിന്ദുക്കളായ് നിൻ കപോലങ്ങളിൽ ചാലുകൾ കീറിയോ?

ഊറിക്കിനിഞ്ഞത് നിൻ നെഞ്ചിനെ ചുട്ടു പൊള്ളിച്ചുവോ?

ഇന്നിൻ്റെ മർത്യർ തൻ പാപക്കെടുതികൾ

ചിന്തകൾക്കപ്പുറം വന്യമായ് തീരവെ...

ഓർക്കുമോ മക്കളെ...നിങ്ങളിന്നാ ഘോഷമാക്കിയ...

ഭീകരൻമാർ തൻ പിടക്കുന്ന പ്രാണനും...ചത്തൊടുങ്ങിപ്പോയ ജീവനാളങ്ങൾക്കു മില്ലയോ ?

എങ്ങോ മകൻ്റെ വരവിനായ് കാതോർത്തു 

കാത്തങ്ങിരിക്കും പല അമ്മമാരങ്ങനെ ..

ഓർക്കുക...മണ്ണിൽ പിറന്ന നാം മണ്ണിൻ്റെ മക്കളാം കുഞ്ഞു കീടങ്ങൾ തൻ ഭക്ഷണമല്ലയോ ?

രാക്ഷ്ട്രിയമെന്നൊരാ പേക്കോമരങ്ങൾ തൻ കൂത്തിൻ്റെ ഒപ്പം ഉറഞ്ഞുതുള്ളീടവെ

ചോര ചിന്തിച്ചൊരാ  വിസ്പോടനങ്ങളും,

ഹീനമാം കൃത്യത്തിൽ നേട്ടങ്ങൾ കൊയ്തതും

കൂട്ടിക്കിഴിച്ച കണക്കു കൾ തീർക്കുമ്പോൾ

ആരും വരില്ലതിൻ ശാ പ മോക്ഷതിനായ്

നൂറു കണക്കായ ലഞ്ഞ് നടക്കുന്നോരാത്മാക്കൾ...കൂട്ടമായ് ശാപ മോക്ഷത്തിൻ്റെ ഒറ്റയാം വാതുക്കൽ 

ഉള്ളിലേക്കെത്തുവാനുള്ളൊരാവെമ്പലിൽ 

മുട്ടിവിളിച്ചങ്ങു കേ ഴുമ്പോഴന്നില്ല...അതിർത്തികൾ...പിന്നെയാവോട്ടിൻ്റെ  എണ്ണലും...

രാജ്യങ്ങളില്ലൊരു സ്ഥാനമാനങ്ങളും..

നീറിപ്പിടഞ്ഞു നിൻ ചെയ്തികൾ തന്നുടെ ഭാരം നിറഞ്ഞൊരാ കെട്ടുമായ്നിൽക്കവേ

തുറക്കാത്ത വാതിലിൻ മുൻപിൽ നിൻ രോദനം...

കേൾക്കുവാനായി..

മറ്റാരുവന്നെത്തു വാൻ???

നിന്നാത്മാവു മാത്രം..എന്നറിയുക മർത്യരേ...നിന്നത്മാവുമാത്രമാണെന്നു നീ അറിയുക......

-

Grace Mathews,bangalore

ജീവൻ്റെ കൂടപ്പിറപ്പ്

 മരണമേ നീയെൻ്റെ കൂടെപ്പിറന്നുവോ?

കരഞ്ഞുകൊണ്ടെൻ്റെ ജീവൻ്റെ ആത്മാവൊരു

 ജനനമായീഭൂവിതിൽ വന്നിറങ്ങുമ്പോഴും...

ഞാനറിയുന്നു ...നീ ചിരിച്ചെൻ്റെ അരികിലായുണ്ടെന്ന്.

അന്ധകാരത്തിൻ പുതപ്പും പുതച്ചങ്ങനോരോ നിമിഷവും എന്നെ നീ കാണുന്നെൻ 

നിഴലായി എന്നെ അനുഗമിക്കുന്നുവോ?

മറുവാക്കു മിണ്ടാ തെന്നന്തികത്തായി നീ ചേർന്നിരിക്കു മ്പോഴും..നിൻ്റെ കാത്തിരിപ്പിൻ്റെ മടുപ്പ് പകരുമാ ദീർഘ നിശ്വാസത്തിൽ...

നിന്നാത്മാവിന് ചൂടു പകരുവാൻ പേറിയോ? 

ജീവൻ്റെ തപ്ത നിശ്വാസം തുടിക്കു ന്നൊരെൻ്റെആത്മാവുമായ്

ദൂരെ അനന്തമാം കൂ രിരുൾ മൂടുമാ താഴ്‌വരതന്നിൽനീ.. ചേർത്ത് വക്കുന്നൊരാത്മാക്ക ളന്തിയുറങ്ങുമാ തീരത്തിലെന്നെയിറ ക്കി...തിടുക്കം തിരിച്ചുവോ?

ഓർത്തുപോകുന്നു ഞാൻ...ശൂന്യത മാത്രം

തളം കെട്ടി നിൽക്കുമീ ജീവിതമെന്ന പ്രഹേളിക...അർത്ഥ മില്ലാത്തതെന്നാരറി യുന്നു

ഇന്നതിൽ നിൻ്റെയാ കാത്തിരിപ്പിൻ്റെ കണക്കുകൾ

കൂട്ടിക്കിഴിച്ച് തിരിച്ചു നീയെത്തുമ്പോൾ....

ഞാനറിയുന്നു...നീ...ചിരിച്ചുകൊണ്ടെൻ്റെ അരികിലായു ണ്ടെന്ന്.....

നീ....ചിരിച്ചുകൊണ്ടെൻ്റെ

അരികിലായുണ്ടെന്ന്


-Grace Mathews,bangalore

മഴ കവിത

 മഴ കവിത

-----------------

ചന്തമെഴുന്നൊരാപ്പൂങ്കാവനത്തിന്റെ

ചോട്ടിലായി ഞാനിന്നിരിക്കുന്നേരം

വർഷം പൊഴിയുന്ന നേരത്തിതല്ലോ

പക്ഷികൾ ചേക്കേറി പൂമരത്തിൽ!


തരുണിയായെന്നിലായി 

പെയ്തോരു പൂമഴ

ഞാനിന്നു നനുനനെ നനയുന്നേരം

ആകാശവീചിതൻ കോണിലായി കണ്ടുഞാൻ

മാമഴവില്ലിന്റെ വർണ്ണങ്ങളും


ഇന്നലെക്കണ്ടോരു സ്വപ്നങ്ങളൊക്കെയും

നിന്നിൽ നനഞ്ഞവയായിരുന്നു 

തുള്ളിത്തുളുമ്പി നീ പെയ്തൊഴിയുന്നു-

വെൻ ജീവിതമാം സ്വപ്നശൃംഗങ്ങളിൽ!


വൃഷ്ടിയും, മാരിയും, വർഷവുമെന്നിവ 

നിന്നുടെ നാമങ്ങളായിരിക്കേ 

താളം പിടിച്ചു നീ പെയ്യുമ്പോളെന്നുള്ളം

ആനന്ദദായകമായിരുന്നു.


    ©രചന : മഹി, ഹരിപ്പാട്.

Gibin Mathew Chemmannar | Create Your Badge