മലയോരക്കാറ്റ്
മുളങ്കാടുലച്ചു മുരളിയൂതി
മാമ്പൂക്കൾ നുള്ളുവാനെത്തും മലയോരക്കാറ്റെ
കുടം നിറയെ കുളിരുമായെത്തും മലയോരക്കാറ്റേ----!
നാല്പപാമരങ്ങൾ ചുറ്റി നാടുകാണാൻ ഇറങ്ങും നാടോടിക്കാറ്റേ നാണം കുണുങ്ങുവതേന്തെ നീ
കണികണ്ട നാരിതൻ കുറുനിരയിൽ മുത്തമിടാൻ മടിക്കുവതെന്തെ നാണം കുണുങ്ങിക്കാറ്റെ-----!
വാസന്തി വാസന നിനക്കാരെകി
തുഹിന സുശീതം നിനക്കാരു നൽകി
മാടമ്പി ചമഞ്ഞെത്തും മലയോരക്കാറ്റേ----?
ഇഷ്ടകാപഥ വിപിനങ്ങളിൽ ഇഷ്ടം പറയാനെത്തും നഷ്ടബോധമില്ലതാലയും ശൃംഗാരിക്കാറ്റെ--- സുഖ ശീതളക്കാറ്റേ----!
നിൻ മുരളിയിലുതിരും രാഗത്തിലാണോ നിന്നനുരാഗ തലോടലിലോ
ധൗത കഞ്ചുകമണിയും ഇന്ദ്രവല്ലരികൾ ലാസ്യമാടുകയോ
ഇന്ദ്രിയങ്ങളിൽ കുളിര് പകരും അനുകമ്പിയായ് ,
മുളങ്കാടുലച്ചു മുരളിയൂതിവരും
മലയോരക്കാറ്റേ----!
ബൈജു ജെ തോപ്പിൽ
തോപ്പിൽ ഹൗസ്
നോർത്ത് പറവൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ