ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2017, ഏപ്രി 2

ഗാസയിലെ ബാല്യം

ഗാസയിലെ ബാല്യം
==============================

ഗാസ നീറി പുകയുന്നുണ്ടിപ്പോഴും 
നീചനാം മനുഷ്യന്‍റെ വൈരാഗ്യ ബുദ്ധിയാല്‍
തീതുപ്പി കലുഷമായ് കരയുന്നുണ്ടിപ്പോഴും 
സ്വാര്‍ഥനാം മനുജന്‍റെ ശൂന്യബുദ്ധിയാല്‍ 
ഗാസയിലെ ബാല്യം വിറയ്ക്കുന്നു,നടുങ്ങുന്നു 
യുധഭീതിയാല്‍ ഓടിമറയുന്നു

അമ്മിഞ്ഞപ്പാല്‍ക്കണം നുകരേണ്ട ചുണ്ടുകള്‍ 
ബോംബിന്‍റെ തീനാളം വിഴുങ്ങി ചിരിയ്ക്കുന്നു 
പുഞ്ചിരി തൂകേണ്ട ചെന്തൊണ്ടിപ്പഴങ്ങളോ 
ബോംബിന്‍റെ ചീളിനാല്‍ ചിതറി വീഴുന്നു
അമ്മിഞ്ഞപ്പാലിനാല്‍ നിറയേണ്ട വയറുകള്‍ 
വെടിയുണ്ട തിന്നു നിറഞ്ഞൊഴുകുന്നു
ഒറ്റടി വയ്ക്കേണ്ട കുഞ്ഞിളം പാദങ്ങള്‍ 
തീപാറും ബോംബിനാല്‍ അറ്റ് വീഴുന്നു.
വെടിയുതിരും നാദങ്ങള്‍ താരാട്ടായ് മാറുന്നു 
സ്ഫോടനശബ്ദങ്ങള്‍ ഈണമായ് തീരുന്നു

താരാട്ട് കേള്‍ക്കേണ്ട പിഞ്ചിളം കര്‍ണ്ണങ്ങള്‍ ‍ 
താരാട്ട് കേള്‍ക്കാതെ പൊട്ടിമാറുന്നു 
തൂവെള്ള പാല്‍പ്പല്ല് കാട്ടിച്ചിരിയ്ക്കാതെ
കുഞ്ഞരിപ്പല്ലുകള്‍ ചിതറി വീഴുന്നു 
പൂവിളം മേനിതന്‍ രക്തം കുടിച്ചിതാ 
ഹൃത്തിടം പൊട്ടിയീ ഗാസ കരയുന്നു

നേത്രത്തിലഗ്നി നൃത്തം തുടങ്ങുമ്പോള്‍ 
കരിപ്പുക മെല്ലെ കാഴ്ച മറയ്ക്കുമ്പോള്‍ 
കണ്ണില്ലാ...................................................., കാതില്ലാ........................................................

തലയില്ലാ......................................
പൈതങ്ങളെ കണ്ടുഗാസകരയുന്നു

                                 - ഡോ .പ്രിയങ്ക പി .യു

വിഷുപ്പക്ഷി

      വിഷുപ്പക്ഷി
==================================

കണിമലരുണര്‍ന്നുന്മേഷമായൂഴിയി-
ലരുണോദയങ്ങളതി,രമ്യമായി
വിഷുപ്പക്ഷിതന്‍ ഗ്രാമ്യഗീതംകണക്കെന്റെ-
യുള്ളിലാമോദമുണര്‍ന്നുപാടി
കണ്ണനീ, വര്‍ണ്ണാഭകാലത്തിനോടൊത്തു
കര്‍ണ്ണികാരങ്ങള്‍ക്കൊരീണമേകേ,
ഓടക്കുഴലിനോടൊത്തുയരാനെന്റെ
നാടുമൊന്നാകെക്കൊതിച്ചുനില്‍ക്കേ,
ശാലീനകാലമി,ന്നോണമെന്നോ,ണമെന്‍
ഗ്രാമചിത്തങ്ങള്‍ തെളിച്ചെടുക്കേ,
സ്നേഹാദരങ്ങളാലിതര ഹൃദയങ്ങള്‍ക്കു
മധുരമേകാന്‍ ശലഭങ്ങളെത്തേ,
സുസ്മിതങ്ങള്‍ക്കൊണ്ടലങ്കരിക്കാം നമു-
ക്കൊരുമയോടീമനക്കാവു,ചെമ്മേ;
രാഗാര്‍ദ്രമാലചാര്‍ത്തിത്തെളിയിച്ചുകൊള്‍-
കിരുള്‍വദനങ്ങളൊന്നാകെ,ധന്യേ.
* * * *
ഋതുരാജനാം വസന്തത്തിന്‍ പെരുമകള്‍
ശ്രുതിചേര്‍ത്തുണര്‍ത്തും മധുപജാലം
മിഴിവാര്‍ന്നൊരീണമോടതിലോല പുലരിത-
ന്നലിവാര്‍ന്ന കൈനീട്ടമെന്നവണ്ണം;
അമ്മത,ന്നതിഹൃദ്യ സാമീപ്യമധുരമോ-
ടകതാരില്‍ ബാല്യം തിരിച്ചുനല്‍കേ,
ചന്ദനക്കുറിയണിഞ്ഞണയുന്നു നാടിന്റെ
പൊന്‍കണിയാം വിഷുക്കാലമിന്നും.
* * * *
പുന്നെല്ലിനാലെന്റെ കനവുകള്‍ കവിതയോ-
ടിഴചേര്‍ത്തെടുത്തയാ നല്ലകാലം
നിറമുള്ളൊരോര്‍മ്മയായിന്നുമെന്‍ മുത്തശ്ശി
സ്മിതമോടരികേയുണര്‍ത്തിനില്‍ക്കേ,
കണിവെള്ളരിക്കുമേല്‍ പിടിപോയ കണ്ണട-
പൊടിതട്ടിയൊപ്പമെടുത്തുവയ്ക്കേ,
തൂമഞ്ഞുപോലെന്നെയലിവിന്‍ കരങ്ങളാല്‍
മെല്ലെത്തലോടുന്നു പുലരിയിന്നും!
പാടുന്നിടയ്ക്കീണമായ് മനച്ചില്ലമേല്‍
ചാഞ്ഞിരുന്നാ, വിഷുപ്പക്ഷി വീണ്ടും!!


                                             -       അന്‍വര്‍ ഷാ ഉമയനല്ലൂര്‍






Gibin Mathew Chemmannar | Create Your Badge