ചന്ദ്ര ബിംബം
പുഴയിൽ വീണ ചന്ദ്രബിംബമേ
ഞാൻ തുഴയെറിഞ്ഞു വാരിയെടുക്കുവാൻ
വലയെറിഞ്ഞു വീശിയെടുക്കുവാൻ--------!
ഓളങ്ങളിൽ തുള്ളി മഥിക്കുന്നു പിടിതരാതെ നീ
തോഴരേം തോഴിയെം ഞാൻ വിളിച്ചു
തോണിയിറക്കാൻ തുഴയേറിഞ്ഞു ശീഘ്രമെത്തുവാൻ!
നിൻ കാന്തിയിൽ ഭ്രമിച്ചു പോയെന്നുള്ളം നഭസിൻ വക്ഷസ്സിൽ ജ്വലിക്കും നിൻ ചാരെ എത്തുവാൻ പ്രാപ്തനല്ലയെന്നു ഞാൻ വരികിലും പുഴതൻ വക്ഷസ്സിൽ വിരുന്നു വന്ന തിങ്കൾ ബിംബമേ നീ വീഴുമോ എൻ വലയിൽ അതോ വലപൊളിച്ചു നിലയില്ലാ പുഴയിൽ മുങ്ങി മറയുമോ---------? കാലെയെത്തും ദിനകരൻ തൻ വെള്ളി ശോഭയിൽ വിലയം പ്രാപിക്കുമോ നീ!
പുഴയിൽ വീണ ചന്ദ്രബിംബമേ
ഞാൻ തുഴയെറിഞ്ഞു വാരിയെടുക്കുവാൻ
വലയെറിഞ്ഞു വീശിയെടുക്കുവാൻ-----!
ബൈജു ജെ തോപ്പിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ