അന്ന് ഇന്നലെ ഇന്ന്
----------------------------
കുറ്റീരി അസീസ്
----------------------
അരി വറുത്തു
ചായയിലിട്ടു
കട്ടന്‍ ചായയിലിട്ടു
രുചി കൂട്ടാനിത്തിരി
തേങ്ങ ചുരണ്ടി അതും
ചായയിലിട്ടു
കട്ടന്‍ ചായയിലിട്ടു
ഹാ എന്തു രസം
അരി വറുത്തതും ചായയും
തേങ്ങ ചുരണ്ടിയിട്ടാലോ
കേമം ബഹുകേമം
അവിലൊരു പലഹാരം
അവിലു കൊറിച്ചും
ചായ കുടിച്ചും
വിശപ്പടക്കി അക്കാലം
ചായയില്‍
കട്ടന്‍ ചായയില്‍
അവിലിട്ട് കഴിച്ചാല്‍
ജോറാണ് പരമജോറാണ്
അതിഥികള്‍ വന്നാല്‍
അവില് കുഴക്കും
ചക്കര തേങ്ങയതും കൂട്ടി
രുചിയുണ്ട് ഗുണമുണ്ട്
കുശാലാകും സല്‍ക്കാരം
പയ്യെപ്പയ്യെ പലഹാരങ്ങള്‍
പലവിധമെത്തി അടുക്കളയില്‍
നെയ്യപ്പം കലത്തപ്പം
അടകള്‍ വടകള്‍
ഉണ്ട സുഗീന്‍ പഴം പൊരിയും
പിന്നെപ്പിന്നെ പൊറോട്ട വന്നു
അടക്കിവാണൂ തിന്‍മേശ.
കാലം മാറി ചേലും മാറി
രുചിഭേതങ്ങള്‍ മാറിമറിഞ്ഞു.
പപ്സ് കട്ലറ്റ് ചിക്കന്‍ റോള്‍
തട്ടുകടകള്‍ തുരതുരെയായി
ബ്രോസ്റ്റ് ഷവര്‍മ ബര്‍ഗര്‍
സാന്റ് വിച്ച് പിസയും വന്നു.
ഇനിയും പലതും എത്താനുണ്ട്
വരും വരാതിരിക്കില്ലതുറപ്പാണ്
വായ്ക്ക് രുചിക്കായ് തിന്നുക
ഒപ്പം ആരോഗ്യകാര്യം
ഓര്‍ക്കണം നമ്മള്‍
തിന്നാനായി ജീവിക്കരുത്
ജീവിക്കാനായി ഭക്ഷിക്കേണം.
×××××××××××××
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ