ചുകന്ന സൂര്യൻ
======================
ഇനി നിന്റെ കൊലുസ്ഒച്ച കൊണ്ട് ഈ വീടിന്റെ ഉമ്മറപ്പടി മുറുമുറിപ്പില്ല
കനലിൽ ഉറഞ്ഞു പോയ എന്റെ ഹൃദയത്തിന്റെ മുറവിളി നീ അറിയുന്നണ്ടോ മകളെ
തല്ലി തരുന്ന സ്നേഹം തള്ളി കളഞ്ഞു പോയത്തെതിനെന് ഓമനേ
ഞങ്ങൾ നിനക്കേകിയ സ്നേഹത്തിനുമപ്പുറം
എന്തിനു വേണ്ടി നീ അലഞ്ഞു മകളെ
ചോര ചൂട് മാറും മുൻപേ നിന്നെ ഈ നെഞ്ചിൽ കിടത്തിയുറക്കി
ഈ നിമിഷം വരെയും ,
കണ്ണിമ വെട്ടാതെ നോക്കിയിരുന്നു കിട്ടിയ നിധിയല്ലേ
ഇന്ന് ചോരയിൽ കുളിച്ചു ആരോരുമില്ലാതെ വഴിയിൽ കിടന്നു നീ പിടഞ്ഞീടുമ്പോൾ
നിന്നെ സ്നേഹിച്ചോരല്ലാം എവിടെയാണ് ,
ജീവനറ്റ കിടക്കുന്ന നിന്ന്നിന്റെ കണ്ണുകളിൽ
അച്ഛൻ നോക്കിയപ്പോൾ കണ്ടു നീ അവനു വേണ്ടി നീട്ടിയ സ്നേഹം കണ്ണുനീര്തുള്ളികളായി ഉറഞ്ഞുകട്ടിയിരിക്കുന്നത്
പിന്നെ നിന്നെ മുഴിവ്നായി നോക്കിയപ്പോൾ കണ്ടു
ഒന്ന് പൊതിഞ്ഞു കെട്ടാൻ പോലും ബാക്കിയാകാതെ
പിച്ചിയെറിഞ്ഞ ശരീരത്തിൽ അവന്റെ സ്നേഹത്തിന്റെ മുറിപ്പാടുകൾ
അച്ഛൻ കണ്ടിരുന്ന പേക്കിനാവുകൾ സത്യമായി
എന്റെ നിലാവെളിച്ചം അണഞ്ഞുപോയി
പ്രകാശം പരത്തുന്ന ആ ചുണ്ടുകൾ ഇനി പുഞ്ചിരിക്കില്ല
ഈ ചുടു ചോരയിൽ ഞാൻ തല തല്ലി കരയട്ടെ
നെഞ്ച് പിളർന്നു ഞാനും ഈ നിന്റെ ചോരയിൽ അലിഞ്ഞില്ലാതായിത്തീരട്ടെ
തങ്കക്കൊലുസുകൾ ശബ്‌ദിക്കുമ്പോൾ ഇന്നും മനസിൽ തീയാണ്
പിറന്ന മണ്ണിൽ ചുകന്ന സൂര്യനായി നീ പ്രകാശിക്കും
നിനക്ക് പുറക്കെ നടക്കുന്നവൾക്കൊരു ഒരു ഓർമപ്പെടുത്തലാണ്
നീ എന്ന ചുവപ്പ് , എന്റെ ചുകന്ന സൂര്യൻ.................
- മറിയക്കുട്ടി