വായനക്കാർ
2016, ജനു 13
https://www.facebook.com/GibinMathewChemmannar
ദൈവത്തിനെ തേടി
ദൈവത്തിനെ തേടി
========================
ചെന്തീക്കനല്‍ ചൂടിലീ കൊടുംവേനലില്‍,
ചപലമാം ചിന്തയില്‍ ചുടുനിണം ചിന്തുന്നു .
കോവിലില്‍ ,പള്ളിയില്‍ ,കുരിശിന്‍റെ വഴിയിലും ,
തേടിത്തിരഞ്ഞു ഞാന്‍ കണ്ടില്ല ദൈവത്തെ ?
മുടിയഴിച്ചാടുന്ന മൂഡനാം കോമരം ,
മുപ്പാരിലും മുന്‍പനെന്നുള്ള ധാര്‍ഷ്ട്യമോ ?
ഇല്ലാത്ത ദേവിക്കു പാദപൂജയ്ക്കായി ,
സ്വന്തം കുരുന്നിന്‍റെ ശിരസറുത്തീടുന്നു .
മരതക വൈഡൂര്യ സ്വര്‍ണ്ണ മാണിക്യങ്ങള്‍ ,
കാല്‍ക്കലുപെക്ഷിച്ചിട്ടു ഭിക്ഷയാചിക്കുന്നു .
ദേഹവും ദേഹിയും ഇല്ലാത്ത ദൈവത്തി -
ന്നായിരം കോടിയില്‍ ഗോപുരം കെട്ടുന്നു .
കനകം പൊതിഞ്ഞിട്ടു വായ്ത്താരിപാടുന്നു ,
രത്നപാത്രങ്ങളില്‍ അമൃതേത്തൊരുക്കുന്നു ,, ,
പാലട ,പായസം ,പടച്ചോറു നേദിച്ചു ,
ഭക്ഷിച്ചതില്ലൊ ട്ടു മാ തങ്ക വിഗ്രഹം .
വയറൊട്ടി ,കണ്‍കുഴിഞ്ഞീ രാജവീഥിയില്‍ ,
ഉണ്മയാം ദൈവങ്ങള്‍ പട്ടിണി കാക്കുന്നു .
കൊന്നതും ചത്തതും ചാകാനിരിക്കുന്നതും ,
ജീവനില്ലാത്തോരാ ദൈവത്തിനായ് തന്നെ .
കണ്ടതില്ലെങ്ങും ചെകുത്താനുവേണ്ടി -
പ്പൊലിഞ്ഞൊരു ജീവന്‍റെ നിഴലൊന്നു പോലും
ശില്‍പ്പിതന്‍ ജാലത്തില്‍ കാട്ടുകരിങ്കല്ല് ,
ദേവനായി ദേവിയായ് രൂപം ഭവിക്കുന്നു .
സന്ദേഹമാണിന്നും ശരിക്കുള്ള ദൈവം ,
ശില്‍പി തന്നെന്നുള്ളതോ കാട്ടുകരിങ്കല്ലോ ???
ചപലമാം ചിന്തകള്‍ ചപലമാം ചിന്തകള്‍ ,,
ചുടുനിണം ചിന്തിച്ച ചപലമാം ചിന്തകള്‍
-മനു
https://www.facebook.com/GibinMathewChemmannar
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)