പിറന്നുപോയതിനാൽ
===================
അറിയാതെയെങ്കിലും ജനിച്ചു
പോയ്
ഈ മണ്ണിൽ ഇനി പുലരണം
അന്ത്യത്തിൻ നാൾ വരെ
ഈ മരുവിലിന്നപാരയുദ്ധങ്ങൾ
ശന്തിയില്ലെങ്കിലും കണ്ണുനീരിനാൽ കലങ്ങിയ
കൈത്തോടുകൾ തീർത്തു നാം
പിറവിയിൽ ഞാനൊരുശാപമെങ്കിലും,
മരുവിലിനിയലയണം ഒരു തളിരിനും വേണ്ടി
തിരിച്ചറിഞ്ഞു ഞാൻ നിന്നെ എന്റെ
കണ്ണിൽ കണ്ട കണ്ണാടിയിൽ നിന്റെ
മിഴിയിൽ കണ്ട ചില്ലയിൽ
ഞാൻ കളിവീടുകൾ കെട്ടി
ഇന്നു നീ ഒരു മരുഭൂവെങ്കിലും
ഇന്നലെ നിന്റെ നിലാവിൽ പൂത്ത
ചെമ്പകം നിന്റെ ഗതകാലങ്ങൾ പറഞ്ഞു
നിന്നിൽ പിറന്ന ഞാൻ
നിന്നെയണിയിക്കാം
മണി മുത്തുകൾ തൻ മരതക ചെപ്പുകൾ
മുല്ലമൊട്ടിൻ മാലകൾ, മുന്തിരിച്ചെടികൾ
തളിരണിഞ്ഞൊഴുകും
ഒരു പുഴയിൽ തീർത്ത സംഗീതം
ഈ മരുഭൂവിൽ നാം വിതയ്ക്കണം വിത്തുകൾ
കണ്ണീരിനാൽ തളിരണിയിക്കാമവയെ
മൂലപാപത്തിനൗഷധം
നാളെ നാം തേടുന്ന മുത്തുകൾ
മണ്ണിനി നൂറുമേനി കൊയ്യും
പുഴകൾ ജീവന്റെ അമൃതേകും
പുഴകൾക്കുമപ്പുറം വനകാഞ്ചികൾ
തൻ കാനന ചോലകൾ
ചോലയിൽ ചെറു ജീവന്റെ തളിരുകൾ
ഇന്നൊരു മരുഭൂവല്ലിത്
ഇവിടെ വളരുന്നു ജീവന്റെ തളിരുകൾ
ഇവിടെ പുലരുന്നതദ്വൈത ശിലാചരിതങ്ങൾ
ഈ പുഴയിൽ നിന്നൊരു കവിൾ-
വെള്ളവും കുടിച്ചിട്ടിനിയെനിക്കു മരണം
ഇന്നു ഞാനീ പുഴയോരത്തുനിൽക്കുമ്പോൾ
പിന്നിൽ കേൾക്കാം ഞാൻ
വളർത്തിയോരാവേശങ്ങൾ
ഞാൻ നെയിത ഭൂമിതൽ സ്പന്ദനം
ഞാൻ നെയിത ഭൂമിതൽ സ്പന്ദനം
-എബിൻ മാത്യു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ