ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

ഇവിടെ വന്നവർ

Loading...
മലയാളം കവിതകളിലേക്ക് സ്വാഗതം... നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsapp)
ഈ ലിങ്ക് വഴി മലയാളം കവിതകൾ Whatsapp ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/H92RbTIVpktDsGWy5R34Ub
"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

18 Apr 2016

മാ നിഷാദ:

മാ നിഷാദ:
**********
ലോകമേ കൺ‌തുറന്നു കാണുകീ ക്രൂരതകൾ
മാനവനന്മ മൃതി പുല്കിയ ഹീനദൃശ്യം 
എൻ ചെറുകൂടൊന്നിതാ തകർന്നു കിടക്കുന്നു
എന്റെയീ മക്കൾക്കൊപ്പം; എന്റെ ചേതനയ്ക്കൊപ്പം
നെഞ്ചിലെ ചൂടുനൽകി വിരിയിച്ചൊരെൻ മക്കൾ ;
പിടയുന്നെൻ മുന്നിലായ്‌ , തകരുന്നെൻ ചിത്തവും...

എന്തിനു ലോകമേ  നീ ചെയ്യുന്നീ ക്രൂരതകൾ ?
നിൻ കരം കൊണ്ടെന്തിനു കൊല്ലുന്നു  നീ ഞങ്ങളെ... ?!
വേനലിൽ തണലേകി നിന്നയീ മരങ്ങളേ
മുച്ചൂടും മുടിക്കുമ്പോൾ എന്തുനേടുന്നൂ നിങ്ങൾ ?

ചില്ലയിൽ കൂട്ടിന്നുള്ളിൽ പിഞ്ചുകാൽ പതിഞ്ഞപ്പോൾ
നെഞ്ചിലെ പാലാഴിയിൽ സ്വപ്നങ്ങൾ നുരയിട്ടു
ഇന്നിതായിപ്പാതതന്നോരത്തായ്  തലതല്ലും 
എൻ തേങ്ങൽ കേൾക്കാനിന്നിങ്ങാരുമില്ലറിയുന്നു

കണ്ണിമചിമ്മീടാതെ, വെയിലും മഞ്ഞുമേറ്റു 
ഇരുളിൽ തളരാതെ ഞാൻ കാത്ത പൊന്നുമക്കൾ
വഴിയിൽ പിടയുന്നു; മൃതിയേയകലുക
ഇപ്പഴും ചുരത്തുന്നെൻ മാറിടം സ്നേഹാമൃതം....

കണ്ണിന്റെ കാഴ്ച്ചയിന്നു മരിച്ചോ മനുഷ്യനിൽ
നെഞ്ചിലെ സ്നേഹപ്പുഴ വറ്റിയോ ചൊല്ലുക നീ
ഈ വഴിയോരം ഞാനെൻ ജീവനെവെടിയട്ടെ 
പോകട്ടെ ഭൂമിവിട്ടെൻ കുഞ്ഞുങ്ങൾ പോകും മുമ്പെ....

മാനുഷാ നിൻകൈമഴുപ്പാടുകൾ വീഴാത്തതായ് 
വാരുറ്റ വൃക്ഷരാജി ശേഷിപ്പതുണ്ടോ മണ്ണിൽ... 
തെല്ലൊരു വിചിന്തനമൊന്നുമേയില്ലാതല്ലേ 
താനിരിപ്പതാം കൊമ്പും വെട്ടിവീഴ്ത്തുന്നു സദാ.....!

അല്ലലറിയാതെ നീ,യിന്നുനെടുന്നതൊന്നും 
നിനക്കും നിൻപൊന്മക്കൾക്കൊന്നുമേയുതകില്ല.... !
വെട്ടുകീ മരങ്ങളും നാടാകെ മുടിയട്ടെ
ക്രൂരത തുളുമ്പും നിൻ മാനസം നിറയട്ടെ...!

ഇന്നുനീയുരിഞ്ഞിടും മണ്ണിന്നുടയാടകൾ 
നാളെയായ് നിനക്കേകും തീച്ചൂടിൻ മേലാപ്പുകൾ... !
അന്നേയ്ക്കും വൈകിപ്പോയെന്നറിയും  നിന്നെയോർത്തു പരിതപിക്കാൻ പോലും ഞങ്ങളും കാണില്ലല്ലോ...!

“വഴിയിൽ പിടയുന്നു, മൃതിയേയകലുക
പഴിചാർത്തുന്നു വിങ്ങുമീ മാതൃമനോഗതം.”
“അന്നു നീയോർത്തീടുമെൻ മക്കൾതൻ പിടച്ചിലും
അമ്മതൻ ശാപത്തിന്റെ തീക്ഷ്ണമാം ഫലങ്ങളും ."

No comments:

Post a Comment