ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

ഇവിടെ വന്നവർ

Loading...
എല്ലാവർക്കും...മലയാളം കവിതകളിലേക്ക് സ്വാഗതം... നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsapp)
"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

എസ്. ജോസഫിന്റെ കവിതകൾ

പിച്ചക്കാരൻ
================

പിച്ചക്കാരനാണ്
തീവണ്ടിയിൽവച്ച്  കണ്ടിട്ടുണ്ടാകും
അല്ലെങ്കിൽ തെരുവിൽ
എനിക്ക് ആരുമില്ല

ജീവിതം  ഇഷ്ടമാണ്
ആത്മഹത്യ
മനസിലാകുന്നില്ല

ആളുകളെ കാണുന്നത് എത്ര രസമാണ്
കാക്കകളും പട്ടികളും എലികളും ഈ തെരുവിലുണ്ട്

കൂട്ടായിട്ടൊരുത്തിയുണ്ടായിരുന്നു
ചെവികേട്ടുകൂടാ
എപ്പോഴും വഴക്കുകൂടും
കാമവും കൂടും
പിന്നീട് അവൾ പോയി
ആരോ കൊന്നെന്ന് കേട്ടു

ഗതികേട് നോക്കൂ
പിച്ചക്കാരിയായി ജീവിക്കുക
അതിൽപ്പരം താഴ്ച്ചയുണ്ടോ?

ഇക്കാലത്ത് ആരും കൊല്ലപ്പെടാം

എനിക്ക് ഒരു കാലില്ല
നേരേനിൽക്കാൻ പ്രയാസമാണ്
ഈ വടിയ്ക്ക് സ്നേഹമുണ്ട്

ഈയിടെയായി കടത്തിണ്ണയിലാണ്  ഉറങ്ങുക
ഒരു പട്ടി   
ഉറങ്ങുന്ന നേരത്ത് എവിടന്നോ വരും
അടുത്തുകിടക്കും
എന്തെങ്കിലും കൊടുക്കുന്നതുകൊണ്ടാണ്
വരുന്നത്

എവിടെത്തിരിഞ്ഞാലും പോലീസാണ്
പേടിയാണ്

തെരുവിൽ മിക്കവാറും ജാഥകളുണ്ട്
സമരങ്ങൾ
പന്തംകൊളുത്തി പ്രകടനങ്ങൾ
ഭൂമിയില്ലാത്തവരുടെ നിലവിളി
അധികാരത്തിന് പുറത്തുള്ളവരുടെ ചരിത്രം


എന്തെങ്കിലും തിന്നണം 
ആകാശത്തിനുകീഴിൽ
ഉറങ്ങണം
എനിക്കതേയുള്ളു

സ്വപ്നങ്ങൾ കാണാറുണ്ട്
രാവിലെയാകുമ്പോൾ മറന്നുപോകും

എത്രയോ നല്ല ആളുകളുണ്ട്
പിച്ചതന്ന് പോകുമ്പോൾ ഒരിക്കൽക്കൂടി അവരെ നോക്കാൻ തോന്നും 

പക്ഷേ ഈ കവിത എഴുതിയ ആളെ പിടികിട്ടുന്നില്ല
തീവണ്ടിയിൽ വച്ച് ഒരിക്കലേ കണ്ടിട്ടുള്ളു
ഒരുകാശും തന്നില്ല 
ഏതോ ലോകത്ത് മറന്നിരിപ്പാണ്
ഒരു പുസ്തകം തുറന്നപടി
മടിയിലിരിപ്പുണ്ട്

ഒരുപാടുനേരം കൈ നീട്ടിയത് വെറുതേ
ഒന്നുനോക്കിയേ ഇല്ല
ഓരോതരം മനുഷ്യർ അല്ലേ?

No comments:

Post a Comment