ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

ഇവിടെ വന്നവർ

Loading...
മലയാളം കവിതകളിലേക്ക് സ്വാഗതം... നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsapp)
ഈ ലിങ്ക് വഴി മലയാളം കവിതകൾ Whatsapp ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/H92RbTIVpktDsGWy5R34Ub
"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

മാധവിക്കുട്ടിയുടെ കവിതകൾ


മാധവിക്കുട്ടിയുടെ  ജീവിത വഴിയിലൂടെ
=====================================================
ലോകപ്രശസ്തയായ മലയാളി സാഹിത്യകാരിയാണ് കമലാ സുരയ്യ (മാർച്ച്31 1934 - മേയ് 31, 2009)   മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികൾ കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോൿസേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.
കടപ്പാട് ;http://ml.wikipedia.org/wiki/
                                                              കവിതകൾ
            =====================================================================
(കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍ എന്ന കവിതാസമാഹാരത്തില്‍ നിന്ന്)
               മഞ്ഞുകാലം

............................................................................

പുതുമഴയുടെയും മൃദുതളിരുകളുടെയും ഗന്ധമാണ് ഹേമന്തം. വേരുകള്‍ തേടുന്ന ഭൂമിയുടെ ഇളം ചൂടാണ് ഹേമന്തത്തിന്റെ ഇളംചൂട്... എന്റെ ആത്മാവുപോലും ആഗ്രഹിച്ചു എവിടെയെങ്കിലും അതിന്റെ വേരുകള്‍ പായിക്കേണ്ടതുണ്ട് മഞ്ഞുകാല സായാഹ്നത്തില്‍ ജാലകച്ചില്ലുകളില്‍ തണുത്ത കാറ്റ് ചീറിയടിക്കുമ്പോള്‍ ഞാന്‍ ലജ്ജയില്ലാതെ നിന്റെ ശരീരത്തെ സ്‌നേഹിച്ചു.
========================================

ഉന്മാദം ഒരു രാജ്യമാണ്
................................................... 


ഉന്മാദം ഒരു രാജ്യമാണ്

കോണുകളുടെ ചുറ്റുവട്ടങ്ങളില്‍
ഒരിക്കലും പ്രകാശപൂര്‍ണ്ണമാവാത്ത
തീരങ്ങള്‍.
എന്നാല്‍,
നിരാശതയില്‍ കടന്നുകടന്ന്
നിങ്ങള്‍ അവിടെ ചെല്ലുകയാണെങ്കില്‍
കാവല്‍ക്കാര്‍ നിന്നോട് പറയും;
ആദ്യം വസ്ത്രമുരിയാന്‍
പിന്നെ മാംസം
അതിനുശേഷം

തീര്‍ച്ചയായും നിങ്ങളുടെ അസ്ഥികളും.

കാവല്‍ക്കാരുടെ
ഏക നിയമം
സ്വാതന്ത്ര്യമാണ്.
എന്തിന്?
വിശപ്പു പിടിക്കുമ്പോള്‍
അവര്‍ നിങ്ങളുടെ ആത്മാവിന്റെ ശകലങ്ങള്‍

തിന്നുകപോലും ചെയ്യും.

എന്നാല്‍,
നിങ്ങള്‍ അപ്രകാശിതമായ ആ തീരത്തു ചെന്നാല്‍
ഒരിക്കലും തിരിച്ചു വരരുത്,
ദയവായി, ഒരിക്കലും തിരിച്ചു വരരുത്.
==========================================

ഒരു ദേവദാസിക്കെഴുതിയ വരികള്‍
......................................................................... 


അവസാനം

ഒരു കാലം വരും.
അപ്പോള്‍ എല്ലാ മുഖങ്ങളും ഒരുപോലെയിരിക്കും
എല്ലാ ശബ്ദങ്ങളും സാദൃശ്യത്തോടെ മുഴങ്ങും
മരങ്ങള്‍, തടാകങ്ങള്‍, കുന്നുകള്‍
എല്ലാം ഒരൊറ്റ കയ്യൊപ്പു
വഹിക്കുന്നതായി തോന്നും.
അപ്പോഴാണ്
നീ അവരെ കടന്നുപോവുക
തിരിച്ചറിയാതെ,
അവരുടെ ചോദ്യങ്ങള്‍
കേള്‍ക്കുന്നുവെന്നിരിക്കിലും
വാക്കുകളില്‍നിന്ന് നീ അര്‍ത്ഥം പെറുക്കിയെടുക്കുന്നില്ല,
അപ്പോള്‍ നിന്റെ ആഗ്രഹങ്ങള്‍ നിലയ്ക്കുന്നു.
അപ്പോള്‍ നീ,
സ്‌നേഹം തിരിച്ചു കിട്ടാത്ത പ്രണയിനിയായ,
സ്വന്തം വിധിയെക്കുറിച്ച് ബോധവതിയായ
നിശ്ശബ്ദയായ ഒരു ദേവദാസിയെപ്പോലെ
അമ്പലനടകളിലിരുന്നു.
വയസ്സ്
ഒരു രാത്രിയില്‍
ഞാനുണര്‍ന്നപ്പോള്‍
വയസ്സ് അതിന്റെ മൊരിപിടിച്ച വിരല്‍കൊണ്ട്
എന്റെ കഴുത്തില്‍ കുത്തുന്നതു കാണാനിടയായി.
തെരുവ് വിജനമായിരുന്നു.
രാത്രി
മരക്കൊമ്പില്‍ എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന
മൂപ്പെത്താത്ത പഴമായിരുന്നു.
പ്രണയം
യൗവ്വനകാലത്തിന്റെ ഇന്ദ്രജാലം.
പ്രണയത്തിന്റെ മായാവിഭ്രമത്തിന്
ഞാനിപ്പോഴും അര്‍ഹയാണോ?
കണ്ണുകളിറുക്കിക്കൊണ്ട്
എന്നെ വിളിക്കരുത്.
ഇന്ന് വാക്കുകളുടെ സത്യം തണുത്തുറഞ്ഞതാണ്.
ഒരു തണുപ്പേറിയ നവജാതശിശു.
പ്രിയപ്പെട്ടവനേ,
നീയാണതിന് പിതൃത്വം നല്‍കിയത്.
നിനക്ക് ഇപ്പോള്‍ ആ കുഞ്ഞിനെ
തിരസ്‌കരിക്കാനാവില്ല.

======================================

കോലാട്
..................... 


വീട്ടില്‍ ആകെക്കൂടിയുള്ള ഒരേ ഒരു സ്ത്രീക്ക്

അസുഖം വന്നു.
അവള്‍
ജോലികളുടെ തിരക്കില്‍
ഉന്മത്തനായ വെളിച്ചപ്പാടിനെപ്പോലെ
വീടു മുഴുവന്‍ ഓടിനടന്നവളായിരുന്നു.
അവളുടെ ഒട്ടിയ കവിളുകളും മെലിഞ്ഞ കാലുകളും
നോക്കി
മക്കള്‍ പറയുമായിരുന്നു
'അമ്മേ, അമ്മ ഒരു കോലാടുതന്നെ'
അവര്‍ അവളെ ഒരു വീല്‍ചെയറിലിരുത്തി
ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍
അടഞ്ഞുപോയ കണ്ണുകള്‍ തുറന്ന്
അവള്‍ പറഞ്ഞു 'വിടൂ, എന്നെ വിടൂ
അതാ പരിപ്പു കരിഞ്ഞ മണം വരുന്നു'====================================
കപ്പലുകളുടെ ഊത്തം
..............................


(08.07.2010 ലെ 'കേരള ശബ്ദം' വാരിക പ്രസിദ്ധീകരിച്ചത്)

പ്രാര്‍ത്ഥനയുടെ വേളയിലും 

എന്റെ കണ്‍കോണില്‍ 
അവന്‍ പ്രത്യക്ഷപ്പെടുന്നു,
മനുഷ്യന്‍
ദൈവം വിധിച്ച ഭാര്യയാണെങ്കിലും
എന്നെ കല്ലെറിഞ്ഞ് കൊല്ലുവാന്‍
അജ്ഞരായ ജനം ആക്രോശിക്കുന്നു
എന്നിട്ടും അവനു മൗനം മാത്രം
പ്രേമം ഇത്ര നിസ്സാരമോ? 
അര്‍ദ്ധരാത്രിയില്‍ എങ്ങോ
കടലില്‍ നങ്കൂരമിട്ട കപ്പലുകള്‍
ശബ്ദിക്കുന്നു.
നിരാശയുടെ ഊത്തുകള്‍
നിങ്ങളും വഞ്ചിതരോ
മഹാ നൗകകളെ?
കടലില്‍ നിന്ന് കടലിലേക്ക്
നീങ്ങുന്ന സഞ്ചാരികളേ
നിങ്ങളുടെ ദു:ഖം
എനിക്ക് അജ്ഞാതം
എന്റെ ദു:ഖം നിങ്ങള്‍ക്കും
കിനാക്കളില്‍ അവന്‍ മാത്രം
നിറയുന്നൂ,
ഹര്‍ഷോന്മാദമായ്,
വേദനയായ്
കണ്ണീരായ്......

പ്രാവുകള്‍ 

(കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍)
.......................................................

ഒരു അപരാഹ്നക്കിനാവിന്റെ
ചവിട്ടുപടികളില്‍
നിശ്ശബ്ദരായി
അമ്പലപ്രാവുകള്‍ ഇരിക്കുന്നു.
ഉച്ചവെയിലില്‍
കരിഞ്ഞ കൊക്കുകളില്‍
പൊടിവന്നു വീഴുന്നു.
ജ്വരബാധിതമായ നിരത്തുകളില്‍
പൊടി വന്നു വീഴുന്നു.

സൂര്യന്‍ വീര്‍ത്തു വലുതാകുന്നു.
പഴുപ്പെത്തിയ
ഒരു മധുരക്കനിപോലെ
എന്റെ സായാഹ്നസ്വപ്‌നത്തില്‍
നെടുങ്ങനെ

വെള്ളിരേഖകള്‍ പായിക്കുന്നു.
നിങ്ങളുടെ ശക്തമായ വിമർശനങ്ങളും,നിർദേശങ്ങളും   അറിയിക്കുക  ഒപ്പം കവിതകളും  2malayalam2@gmail.com
11 comments:

 1. ദയവായി മാധവിക്കുട്ടിയുടെ പ്രശസ്തമായ കവിതകള്‍ കൂടി ഉൾപ്പെടുത്താൻ ശ്രമിച്ചക്കുമോ?.

  ReplyDelete
 2. കോലാട്...
  വല്ലാതെ സ്പർശിച്ചു..!!

  ReplyDelete
 3. കോലാട്...
  വല്ലാതെ സ്പർശിച്ചു..!!

  ReplyDelete
 4. ദയവായി മാധവിക്കുട്ടിയുടെ പ്രശസ്തമായ കവിതകള്‍ കൂടി ഉൾപ്പെടുത്താൻ ശ്രമിച്ചക്കുമോ?.

  ReplyDelete
 5. എല്ലാം നല്ല കവിതകൾ
  "ഞാനോർക്കുന്നു മാധവികുട്ടിയെ"

  ReplyDelete
 6. എല്ലാം നല്ല കവിതകൾ
  "ഞാനോർക്കുന്നു മാധവികുട്ടിയെ"

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. നീ തന്നെ ഞാൻ

  ReplyDelete
 9. നീ തന്നെ ഞാൻ

  ReplyDelete
 10. മലയാളത്തിന്റെ നീർമാതളം ...

  ReplyDelete
 11. പ്രണയത്തിന്റെ രാജകുമാരിക്ക് ശതകോടി പ്രണാമം..

  ReplyDelete