ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2018, ജൂൺ 30

പിറന്നാൾ സമ്മാനം

പിറന്നാൾ സമ്മാനം 
----------------------
രചന:-റീജ ശ്രീധരൻ
(കേരളപ്പിറവിയോടനുബന്ധിച്ച് എഴുതിയ കവിത )


പിറന്നാളിന്നു കുഞ്ഞുടുപ്പും ചിലങ്കയും തന്നതാണമ്മ
സഹ്യനാമച്ഛൻ എന്നും നിഴലായ് നിനവു പകർന്നിടും
കായലിലൂടിളം കാറ്റ് താരാട്ടുപാട്ടു പാടിടും
പണ്ടു പിതാമഹനെറിഞ്ഞ മഴുവാൽ കൈരളി കേളിയാടിടും
 ഇന്ന് ,ആട മങ്ങിയെന്നാലും
 ചിലങ്ക തൻ താളം നിലച്ച് നീർച്ചാലുപരക്കിലും
അച്ഛന്റെ നെഞ്ചിലുമൊരു യന്ത്രക്കൈ പരതുമെന്നാകിലും
ഭയന്ന കായലും കടലും,നിണം ചേർന്ന
ചൂടുള്ള വായുവും കൊണ്ടെൻ-
ജീവനും ലേലം വിളിക്കുമ്പോൾ
ഒരു കിളിപ്പൈതൽ പുന്നെൽക്കതിരുമായ്
അരികിലേക്കണയുന്നു.....
  പിറന്നാൾ സമ്മാനമായ്
                                             
      

2018, ജൂൺ 28

പുതു വർഷം

പുതു വർഷം
_________________________
രചന  : സുജ ശശി കുമാർ

ഒരു പുതു പട്ടു പുതച്ച തു പോലെ. ഒരു പുതു വർണ്ണ പുലരികൾ കാണാം. ഒരു പുതു വർണ്ണ ചിറകുകൾ വീശി. ഒരു പുതു വർഷപുലരി യെ നോക്കി. ഒരു ചെറു പുഞ്ചിരി തൂ കിനടക്കും. ഒരു ചെറു പക്ഷി പറക്കണകാണാം. ഒരു പുലരൊ ളി തൻ നന്മ യിൽ നമ്മൾ ഒരു മയി ൽ ആടി പാടണകാണാം. ഒരു പുതു കുഞ്ഞു പിറക്കണനേരം ഒരു പുതു സൂര്യ നു ദി ച്ച തു പോലെ ഒരു പുതു ചിന്ത യിൽ അന്നേ നമ്മൾ ഒരു പുതു ജീവിതകാഴ്ചകൾ കാണാം 
(കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി Whatsapp 9446479843)

കിനാവിന്റെ നൊമ്പരം

കിനാവിന്റെ നൊമ്പരം
_______________________
രചന :സുജ  ശശികുമാർ

ചിറകറ്റ പക്ഷിയാണിന്നു ഞാനെങ്കിലും എൻ ചിറകായി മാറിയെന്നമ്മയെന്നും 
പറക്കാൻ കൊതിക്കുന്ന പറവയെപോലെ ഞാൻ
ഓരോ കിനാവും കണ്ടു തീർത്തു. 
ഓരോ കിനാവിലും എന്നമ്മ വന്നെന്റെ  ചിറകായ് വെളിച്ചമായ്‌ കൂട്ടുനിന്നു. 
പറക്കുവാനാവില്ല 
ഇന്നെനിക്കെങ്കിലും പറന്നുയരുന്നു ഞാൻ കിനാവുകളിൽ. 
ഉരിയാടാനാവില്ല ഇന്നെനിക്കെങ്കിലും എന്നുടെ ഭാഷയെന്നമ്മയത്രെ. 
അമ്മയില്ലെന്നുള്ള സത്യമിന്നോർത്തു ഞാൻ 
കണ്ണു നനഞ്ഞുപോയ് രാവുകളിൽ. 
മാറോടു ചേർത്തമ്മ പുണരുന്ന നേരത്ത് ദുഃഖങ്ങളെല്ലാം അകന്നു നിൽക്കും. 
കൈപിടിചോമനി ചമ്മയിതെങ്ങുപോയ് 
എന്നെ തനിച്ചാക്കി പോയതല്ലെ. 
ചിറകറ്റ പക്ഷിയാണിന്നു ഞാനെങ്കിലും എൻ ചിറകായി മാറിയെന്നമ്മയെന്നും... 
(കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി whatsapp 9446479843)

കാലം

കാലം
രചന:രഞ്ജിത്ത് രാജൻ
_______________


അന്ന്, 
അവളുടെ വയസ്സ് വിളിച്ചറിയിച്ച 
കാലം തൊട്ട് 
അമ്മക്കുള്ളിൽ  
നീറ്റലാണ് 
ചെറു പാവാടയുടുത്തവൾ 
പാട വരബിലൂടെ 
ഓടി ചാടി നടക്കുമ്പോൾ 
ഇടക്കെത്തുന്ന 
കാറ്റവളെ 
പുണരും മുൻപേ 
ഓടിയെത്തി അടക്കി പിടിക്കാറുണ്ട് 
ആ  അമ്മ അവളെ. 
എന്തിനാണിതെന്ന അവളുടെ 
ചോദ്യത്തിനന്ന്  അമ്മ 
പറഞ്ഞു 
നിന്റെ  തുടയിടുക്കിലെ 
ചൂട് തേടി 
ഈ പകലിലും ഒളിഞ്ഞിരിപ്പുണ്ട്
ഒരു കൂട്ടർ 
നിന്നിൽ  ചുടു ശുക്ലം 
ഛർദ്ധിച്ചിടുവാനെന്ന്.. 
കുഞ്ഞു ബുദ്ധിയിൽ 
അന്നാ 
ചോദ്യത്തിനുത്തരം 
തെളിഞ്ഞില്ലെങ്കിലും 

ഇന്ന്, 
വർഷങ്ങൾക്കിപ്പുറം 
അമ്മ ഒരോർമയായി 
മറഞ്ഞിട്ടും 
പുടവ തന്ന 
പുരുഷനൊപ്പം 
വീടിന്റെ പടിയിറങ്ങുബോൾ 
ഇന്നു വീശുന്ന കാറ്റിലും 
മുറുകെ  പിടിക്കാറുണ്ടവൾ 
ആ  പട്ടു ചേലയിൽ.. 

(കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി Whatsapp 9446479843)

2018, ജൂൺ 16

ഒരു ഗുണപാഠം

ഒരു ഗുണപാഠം
--------------------------
അമിതമായ
പരിശീലനത്താൽ
ക്ഷയംവന്ന ഞാനിതാ,
മത്സരവേദിയിൽ
കുഴഞ്ഞു വീഴുന്നു .

വിടരാനൊഴുക്കിയ
വിയർപ്പിൽ കുതിർന്ന്,
ചീഞ്ഞു കൊഴിയുന്ന
പൂവുപോൽ.

  -അജയൻ വലിയപുരക്കൽ
കൃഷ്ണമണിയുടെ
തീരത്ത് നിന്ന്
മസ്തിഷ്ക്കത്തിലേക്ക്
ചിറകടിച്ച് ,
ഹൃദയത്തിലേക്ക് പറന്ന്,
ആത്മാവിൽ ചേക്കേറി ,
ജീവിതത്തിലടയിരിക്കുന്ന
മൗനമാണ് നീ

ഉദാത്തതയുടെ
ഉഷ്ണവുമായി
നിന്നിലെത്താൻ

എനിക്കൊരു
സ്വപ്നത്തെ മുറിച്ചു കടക്കണം

പക്ഷെ
സ്വപ്നം നിറയെ
ചുഴികളാണ്  - പവിത്രൻ തീക്കുനി
Join Malayalam kavithakal Whatsapp group
https://chat.whatsapp.com/ADdJiyTEgJy8sel4PIYKnG

Gibin Mathew Chemmannar | Create Your Badge