ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

വായനക്കാർ

Loading...
മലയാളം കവിതകളിലേക്ക് സ്വാഗതം...നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsaap )
കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി ലിങ്ക് വഴി മലയാളം കവിതകൾ Whatsapp ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/ADdJiyTEgJy8sel4PIYKnG

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകൾകവിത
..............................................
കാറുവാങ്ങുന്നതിനെപ്പറ്റി
ചർച്ച ചെയ്തു മടുത്തു.
ഇനി നമുക്ക്‌
കാറിടിച്ച്‌ കൊല്ലേണ്ടവരുടെ
ഒരു ലിസ്റ്റുണ്ടാക്കാം.


മറിഞ്ഞു കിട്ടാൻ പോകുന്ന
ചുടലപ്പറമ്പിന്‌ ഇപ്പൊഴേ
മതിലുകെട്ടാം.


അതിനകത്തിരുന്ന്
ആരും കാണാതെ,കേൾക്കാതെ
കവിത പറഞ്ഞുകളിക്കാം.

      ====================================
പറയൂ നിനക്കെന്നെ
________________________________
ഒറ്റയ്ക്കു കാണാൻകാത്തു-
നിന്നൊരു വഴിയിൽ ഞാൻ
സർപ്പദംശനമേറ്റു
തളർന്നുകിടക്കുമ്പോൾ
കാൽച്ചിലമ്പുകൾ ഊരി-
പ്പിടിച്ചു നെടുവീർപ്പിൻ
കാറ്റലയിളക്കാതെ
കടന്നുപോയെങ്കിലും
വിരലിൽതൊടാനൊരു
പുസ്തകം ചോദിച്ചപ്പോൾ
മുന കൂർത്തൊരു വാക്കാൽ
മുറിവേൽപ്പിച്ചെങ്കിലും
ഒടുക്കമൊരു നട്ടുച്ചയ്ക്കു
ക്ലാസ്മുറിയിൽ നാ-
മിരിപ്പൂ മുഖാമുഖം
അത്രകാലവും കെട്ടി-
നിർത്തിയ കടൽ മഞ്ഞു-
കട്ടയായുറയുമ്പോൾ
എപ്പൊഴാണാവോ വാതിൽ
ചേർത്തടച്ചിരിക്കുന്നു
നമ്മുടെ ചങ്ങാതികൾ;
കെണിയിൽ കുടുങ്ങിയ
നമ്മുടെ കളികാണാൻ
അവ,രക്ഷമരത്രേ.
വാതിലും, ജനൽക്കണ്ണും
മറന്നു നമുക്കൊരേ
മാത്രത,ന്നർദ്ധങ്ങളായ്
പുണർന്നു പൊലിയേണ്ട,
ഒട്ടുമാലോചിക്കാതെ
ഒറ്റവാചകത്തിലൊ-
രുത്തരം മാത്രം മതി
പറയൂ നിനക്കെന്നെ
വെറുപ്പായിരുന്നില്ലേ?
=========================

ഇനി കാണുമാവോ

അറിയില്ല.

എങ്കിലും

തോര്‍ന്നു തെളിയുവാന്‍ കാത്തു നില്‍ക്കേണ്ടതി-

ല്ലാകെയും ചോര്‍ന്നോലിയ്ക്കുന്ന വരാന്തയില്‍

മഴയത്തിറങ്ങി നടക്കാം

പിരിയുന്ന മൂവന്തിയോളം.

ഇത് നാമോരെ കുടക്കീഴില്‍ നനയുന്ന

മഴകളില്‍ ഒടുവിലത്തെ മഴ.

ഇത് നാമോരെ വിരല്‍ത്തുമ്പില്‍ നടക്കുന്ന

വഴികളില്‍ ഒടുവിലത്തെ വഴി.

ഒരു കുട പോര, മനസിനെപ്പോലെ

കരയുന്നല്ലോ നഭസ്സും
==================================
മുത്തശ്ശിയുടെ ജാലകം
________________________________
കിളിവാതിലാണെന്നു മുത്തശ്ശി പറയുമ്പോൾ
കളിയാക്കിടും മുത്തശ്ശിയെ ജാലകംകൂടി
മുറ്റത്തും പറമ്പിലും മച്ചിലും തളത്തിലും
അത്രകാലവും ഓടിനടന്നിട്ടൊരു നാളിൽ
വയ്യ മക്കളേ,യെന്നു വീണപ്പോൾ മുത്തശ്ശിയെ
കൊണ്ടുചെന്നിരുത്തിയ കോണിച്ചോട്ടിലെ മുറി
മുറിക്കു കിഴക്കോട്ടു തുറക്കാനൊരു ജന്നൽ
പരുക്കനഴി, മരപ്പൊളികൾ, ഞരക്കങ്ങൾ
കിളിവാതിലെന്നൊക്കെ മുത്തശ്ശി പറഞ്ഞാലും
തുറന്നാലാകാശവും ഭൂമിയും തെളിയുന്നു
രാപ്പകലുകൾവന്നു കൂടുമാറിടുന്നതും
പ്രാക്ക് തട്ടിയ മഴ തളർന്നു കിടപ്പതും
വെയിലിൻ കണിക്കൊന്ന പൂവിടാൻ മറന്നതും
ഒരു തുമ്പയുമില്ലാ,തോണങ്ങൾ കൊഴിഞ്ഞതും
തിരുവാതിരവന്നു ശപിച്ചു മറഞ്ഞതും
മുറിയിൽത്തനിച്ചായ മുത്തിയെക്കാണിക്കുന്നു
"കിണറ്റിൻകരെ കുല പഴുത്തു കിളികൊത്തി"
"കൂരടയ്ക്കകൾ കൊഴിയുന്നുണ്ട്, നന പോര"
"വടക്കേപ്പുറത്തുള്ള തെങ്ങിന്മേലൊരു മടൽ
തലയ്ക്കുവീഴാനോങ്ങിത്തൂങ്ങുന്നു, സൂക്ഷിച്ചോളിൻ."
ജാലകംവഴി കണ്ടു വിളിച്ചുപറയുമ്പോൾ
പ്രായമേറിയ പ്രാന്താണെന്നൊരു നേരംപോക്കായ്
മുടിയിലുറുമ്പുകൾ കൂടുകൂട്ടുന്നുണ്ടെന്നും
മുറിയിൽ മൂലയ്ക്കാരോ മറഞ്ഞുനില്പുണ്ടെന്നും
ഇടനെഞ്ചിലായെന്തോ തടഞ്ഞുനിൽപ്പുണ്ടെന്നും
പറഞ്ഞാൽ മൂളിക്കേൾക്കാൻ പിന്നെ ജാലകംമാത്രം
എങ്കിലും കാണിച്ചില്ല ജാലകം മുത്തശ്ശിയെ
തന്റെ സ്വത്തിനായ് മക്കൾ കൂട്ടിയ കുരുക്ഷേത്രം
ജാലകം വഴിയാവാം മുത്തശ്ശി പാറിപ്പോയി
കാക്കയായ് തിരിച്ചെത്തി, പിന്നെയും പറന്നേപോയ്‌
ജാലകത്തിന്മേലൊരു കൈപ്പാടിൻ കഥമാത്രം
ഓർക്കാതെ തുപ്പിപ്പോയ മുറുക്കിൻ കറമാത്രം
====================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge