ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

വായനക്കാർ

Loading...
മലയാളം കവിതകളിലേക്ക് സ്വാഗതം...നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsaap )
കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി ലിങ്ക് വഴി മലയാളം കവിതകൾ Whatsapp ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/ADdJiyTEgJy8sel4PIYKnG

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

എ.അയ്യപ്പൻ കവിതകൾ


ജീവിതചിത്രം 
=====================

ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ (1949 ഒക്ടോബർ 27 - 2010 ഒക്ടോബർ 21). സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടു് കവിതയ്ക്ക് പുത്തൻഭാവുകത്വം രൂപപ്പെടുത്തി അയ്യപ്പൻ.
1949 ഒക്ടോബർ 27-നു തിരുവനന്തപുരം ജില്ലയിൽ നേമത്ത് ജനിച്ചു. അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അയ്യപ്പൻറെ അച്ഛൻ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസ്സിൽ അമ്മയും ആത്മഹത്യ ചെയ്തു. സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീ ഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിൽ വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി.2010 ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010 ഒക്ടോബർ 23 - ന് ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിക്കെ, ഒക്ടോബർ 21 -ന് അദ്ദേഹം തിരുവനന്തപുരത്ത് അന്തരിച്ചു. പോലീസിന്റെ ഫ്ലയിങ്ങ് സ്ക്വാഡ് വഴിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞത് മരണശേഷമാണ്.
കടപ്പാട് :http://ml.wikipedia.org/wiki/എ._അയ്യപ്പൻ


കവിതകൾ
=============================

റോഡു മുറിച്ചു കടക്കുമ്പോള്‍
.............................................................

റോഡു മുറിച്ചു കടക്കുമ്പോള്‍
ശ്രദ്ധിക്കുക:
അഗ്നിവളയത്തിലൂടെപ്പറക്കുന്ന
സര്‍ക്കസ്സുകാരനാവരുത്
ഊഞ്ഞാലില്‍നിന്ന്
ഊഞ്ഞാലിലേക്ക്
പോകുന്നവനെപ്പോലെയാകരുത്

നോക്കൂ, ഒരു കുരുടന്‍
നിരത്തു മുറിച്ചു പോകുന്നു
വടിയൂന്നി, എത്ര മെല്ലെ.

എല്ലാ വാഹനങ്ങളും നിശ്ചലം
അന്ധന്‍റെ സിഗ്നല്‍ അന്ധത.
രാത്രിയിലും അവനിങ്ങനെയാണ്;
ചുവപ്പും പച്ചയും അറിയില്ല.

സ്കൂള്‍ വിട്ടു
കുട്ടികളുടെ ചന്തച്ചന്തത്തോടെ
ഒരു കാരവന്‍;
സംഘമായവര്‍ റോഡു മുറിക്കുന്നു

നടുറോഡിലെത്തുമ്പോള്‍
ഒരശരീരി കേള്‍ക്കുന്നു:
ഹേ നില്‍ക്കൂ, ഞാനും വരുന്നു.

ഭ്രാന്തന്‍ ട്രാഫിക്ക് നിയന്ത്രിക്കുന്നത് കാണുക
ഹായ്! എത്ര കൃത്യതയോടെ
റോഡു മുറിച്ചു പോകുമ്പോഴും
ഒരാള്‍ ന്യൂസ്പേപ്പര്‍ വായിക്കുന്നു.

ആണും പെണ്ണും കൈകള്‍ കോര്‍ത്ത്
ഒരു വ്യഥിതന്‍ ശാന്തനായ് റോഡ് മുറിക്കുന്നു.

നടുറോഡില്‍
അമ്മയുടെ കൈയില്‍ത്തൂങ്ങി
ശാഠ്യം പിടിക്കുന്നു കുട്ടി.

ചിലര്‍ക്ക് നേര്‍വഴിയിലുണ്ടാവാം വീട്
എനിക്ക് ഇടത്തൊരു ചങ്ങാത്തമുണ്ട്
വലത്താണെന്‍റെ വീട്
റോഡ് മുറിച്ചുകടക്കാതിരിക്കാന്‍ വയ്യ.

രാത്രിയില്‍ ഒരു കണ്ണു ഫ്യൂസായ ജീപ്പുവരുന്നു
ഒരൊറ്റക്കണ്ണന്‍ ബൈക്ക്
അന്ധമായ ബള്‍ബിനെ ആലിംഗനം ചെയ്യുന്നു.

ഞാനാണ് ദൂരത്തിന്‍റെ ജേതാവെന്ന ദര്‍പ്പത്തോടെ
റോഡ് നുണ്ടു നീണ്ടു പോകുന്നു.
===================================================

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
............................................................................

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം

മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം

മരണത്തിന്‍‌റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്‍‌റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!


http://www.youtube.com/watch?feature=player_detailpage&v=ApY--qBC1TQ

പല്ല്
...............................................

അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി
===============================================

   ഞാന്‍
.............................

ഞാന്‍ കാട്ടിലും
കടലോരത്തുമിരുന്ന്
കവിതയെഴുതുന്നു
സ്വന്തമായൊരു
മുറിയില്ലാത്തവന്‍
എന്റെ കാട്ടാറിന്റെ
അടുത്തു വന്നു നിന്നവര്‍ക്കും
ശത്രുവിനും സഖാവിനും
സമകാലീന ദുഃഖിതര്‍ക്കും
ഞാനിത് പങ്കുവെയ്ക്കുന്നു

=============================================

പുഴയുടെ കാലം
....................................

സ്നേഹിക്കുന്നതിനുമുമ്പ്
നി കാറ്റും
ഞാനിലയുമായിരുന്നു.
കൊടുംവേനലില്‍
പൊള്ളിയ കാലം
നിനക്കുകരയാനും
ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട്
നിന്റെ വിരലുകള്‍ക്ക്
ഉഷ്ണ്മാപിനിയാകാനും കഴിഞ്ഞിരുന്നു.
ഞാന്‍ തടാകമായിരുന്നു.
എന്റെ മുകളില്‍
നീയൊരു മഴവില്ലായിരുന്നു.
ഒരു കര്‍ക്കിടകത്തില്‍
നമ്മള്‍ മാത്രം
മഴത്തുള്ളികളായിരുന്നു.
ഒരു ഋതുവിലൂടെ
നിന്റെ ചിരിക്ക്
വസന്തമാകാന്‍ കഴിഞ്ഞിരുന്നു.
ഒരു മഞ്ഞത്ത്
നമ്മള്‍ മാത്രം
പുല്‍ക്കൊടികളായിരുന്നു.
ഒഴിവുകാലത്ത് നമ്മളും
ഒരു ഋതുവില്‍നിന്ന്
ആള്‍ക്കൂട്ടവും പിരിഞ്ഞു.
ഒരു ശൈത്യത്തില്‍
മരപ്പൊത്തിലൂടെ
വലംകൈയിലെ
ചൂണ്ടുവിരലിലൂടെ
നിനക്കു നീലയാകാന്‍ കഴിഞ്ഞു.
    ====================================== എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്

   ---------------------------------------------------

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസിയത്തിലില്ലാത്ത...
ഒരു രഹസ്യം പറയാം?
എന്റെ ഹൃദയത്തിന്റെ സ്ഥാനത്തു ഒരു പൂവുണ്ടായിരിക്കണം !
ജിക്ഞാസങ്ങളുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ ആത്മ ത്വത്തം..
പറഞ്ഞു തന്നവളുടെ ഉപഹാരം !
മണ്ണ് മൂടുന്നതിനു മുമ്പ് ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം
ഭലങ്ങള്‍ കൊണ്ട് മുഖം മൂടണം,രേഖകള്‍ മാഞ്ഞ കൈ വെള്ളയിലെ ഒരു ജലം!
പുവിലുടെ എനിക്ക് തിരിച്ചുപോകണം ,പുവിലുടെ എനിക്ക് തിരിച്ചുപോകണം
മരണത്തിന്റെ തൊട്ടുമുന്നുള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലായിരുന്നു ..
ഒഴിച്ച്തന്ന തണുത്ത വെള്ളത്തിലുടെ അത് മ്രിതിലേക്ക് ഒലിച്ചുപോകണം
ഇല്ലങ്കില്‍ ഈ ശവപെട്ടി മൂടാതെപോകും .ഇല്ലങ്കില്‍ ഈ ശവപെട്ടി മൂടാതെപോകും ?
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്‌.ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്‌ !       
=======================================

പുരാവൃത്തം‌
............................
മഴുവേറ്റു മുറിയുന്നു

വീട്ടുമുറ്റം‌ നിറഞ്ഞു നിന്ന

നാട്ടുമാവും‌ നാരകവും‌

മരണത്തിൽ‌ തലവച്ചെൻ‌ മുത്തശ്ശി കരയുന്നു

നാട്ടുമാവിന്റെ തണലേ

നാരകത്തിന്റെ തണുപ്പേ

ഞാനും‌ വരുന്നുമഞ്ഞുകാലം‌ ഉത്സവമാണെന്നും

മക്കളാണു പുതപ്പെന്നും‌

അമ്മ പറയുമായിരുന്നു

ഈ ശീതം‌ നിറഞ്ഞ തള്ളവിരൽ‌

കടിച്ചു മുറിക്കുമ്പോൾ‌

സത്യവചസ്സിന്റെ രുചിയറിയാം‌                         

 ഇലകളായ് ഇനി നമ്മള്‍ പുനര്‍ജനിക്കുമെങ്കില്‍

ഒരേ വൃക്ഷത്തില്‍ പിറക്കണം എനിക്കൊരു

കാമിനിയല്ല ആനന്ദത്താലും ദുഖത്താലും

കണ്ണ് നിറഞ്ഞൊരു പെങ്ങളില വേണം"
=====================================

 ഒരേ മണ്ണുകൊണ്ട്
നീയും ഞാനും സൃഷ്ടിക്കപ്പെട്ടു
പ്രാണന്‍ കിട്ടിയനാള്‍ മുതല്‍
നമ്മുടെ രക്തം ഒരു കൊച്ചരുവിപോലെ
ഒന്നിച്ചൊഴുകി"
സംശുദ്ധമായ പ്രണയത്തിനു ഒരിന്ദ്രജാലവുമില്ല
ഞാന്‍ പ്രണയത്തിന്‍റെ രക്തസാക്ഷിയാണ്
ബോധിതണുപ്പില്‍,നീലവെളിച്ചം തളര്‍ന്നുറങ്ങുന്ന
രാവുകളില്‍,ഒരിക്കലും നടന്നുതീര്‍ന്നിട്ടില്ലാത്ത
നാട്ടിടവഴികളില്‍ എല്ലായിടത്തും ഞാന്‍
പ്രണയമനുഭവിച്ചിട്ടുണ്ട്.പ്രണയം നിലനിര്‍ത്താന്‍
ഒട്ടവഴിയെയുള്ളൂ പ്രണയിക്കുക.
"പെണ്ണോരുത്തിക്ക് മിന്നുകെട്ടാത്ത
കണ്ണു പൊട്ടിയ കാമമാണിന്നു ഞാന്‍"
==================================

നിങ്ങളുടെ ശക്തമായ വിമർശനങ്ങളും,നിർദേശങ്ങളും   അറിയിക്കുക  ഒപ്പം കവിതകളും  2malayalam2@gmail.com

..............................................................................

1 അഭിപ്രായം:

Gibin Mathew Chemmannar | Create Your Badge