ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

ഇവിടെ വന്നവർ

Loading...
മലയാളം കവിതകളിലേക്ക് സ്വാഗതം... നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsapp)
ഈ ലിങ്ക് വഴി മലയാളം കവിതകൾ Whatsapp ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/H92RbTIVpktDsGWy5R34Ub
"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

പി. കുഞ്ഞിരാമൻ നായരുടെ കവിതകൾ

                                                       
                                                             ജീവിത വഴി 

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 - മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.1905 ജനുവരി 5-ന്‌ കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്ടെ അജാനൂർ ഗ്രാമത്തിൽ അടിയോടി വീട്ടിൽ[1] ഒരു കർഷക കുടുംബത്തിലാണ്‌ കുഞ്ഞിരാമൻ നായർ ജനിച്ചത്‌.വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം.കവിത,നാടകം,ജീവചരിത്രം,പ്രബന്ധം,ആത്മകത,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു[2]. ആത്മകഥാപര ഗ്രന്ഥങ്ങളായ 'കവിയുടെ കാൽപ്പാടുകൾ','എന്നെ തിരയുന്ന ഞാൻ', 'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌.1948-ൽ നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം,1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്,1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം അന്തരിച്ചു..
കടപ്പാട്:http://ml.wikipedia.org/wiki/പി._കുഞ്ഞിരാമൻ_നായർ
                                               
                                                           കവിതകൾ 
                          ................................................................................................
                  
                                                                 സൗന്ദര്യ ദേവത
..................................
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
വിണ്ണിന്‍ വെളിച്ചം എഴുതി നിന്നീടുമോ
കണ്ണിലൊരുകുറി കൂടി ക്ഷണപ്രഭേ
പൂര്‍ണ്ണവികാസം ഉണര്‍ന്നിടും മുമ്പ്
ഒന്‍ കൂമ്പിലമരര്‍ കടന്നു കൈവെയ്ക്കിലും
എന്തിനോ തോപ്പില്‍ പരിസരവായുവിലെന്‍
മനോഭൃംഗമലയുന്നതിപ്പോഴും..
എങ്ങു മറഞ്ഞുപോയ് മണ്ണിന്റെ
അര്‍ച്ചനയേല്‍ക്കുവാന്‍ നില്‍ക്കാതെ
വാസന്ത ദേവിയാള്‍
എന്തിനു ശൂന്യതാവൃത്തം വരയ്ക്കുന്നു
പൈങ്കിളിപോം പൊഴിഞ്ഞുള്ളൊരി പഞ്ചരം
പാവനമാമീ ശരംനദീ വീചിയില്‍
പായ നിവര്‍ത്തിയ കൊച്ചു കേവഞ്ചിയില്‍
പൂര്‍ണ്ണ ചന്ദ്രോദയ വേളയില്‍ മന്മനം പൂര്‍ണ്ണമാകുന്നു
സ്മരണതന്‍ വീര്‍പ്പിനാല്‍
കുഗ്രാമ പാര്‍ശ്വം വലംവയ്ക്കുമീ നദി
പുണ്യയമുനയാം രാധികയുള്ള നാള്‍
ആ മുളംകാടും വനവും
മുരളികാ ഗാനം തുളുമ്പുന്ന കൊച്ചുവൃന്ദാവനം
മഞ്ഞണി ശ്യാമള ശൈലനിരകള്‍ തന്‍
മന്ത്ര നിശബ്ദതപാകുവിസ്സീമയില്‍
നിശ്ചല നക്ഷത്ര ദീപികയേന്തിയ
നിശബ്ദയാമിനി മന്ദമണയവേ
ഉല്ലസത്സന്ധ്യാ സമീരന്‍ വിതറിയ
മുല്ല മലരണി പുല്ലൊളി മെത്തയില്‍
എത്രനാള്‍ കാത്തു നിന്നീലവള്‍
പുഞ്ചിരി ചാര്‍ത്തണഞ്ഞീടും
മുഖിലൊളി വര്‍ണ്ണനെ
എത്രനാള്‍ കാത്തു നിന്നീലവള്‍
പുഞ്ചിരി ചാര്‍ത്തണഞ്ഞീടും
മുഖിലൊളി വര്‍ണ്ണനെ
ഒന്നും കഥിച്ചില്ല കൈകോര്‍ത്തിരുന്ന നാള്‍
എന്തോ പറയാന്‍ ഉഴറിയിരുന്ന ഞാന്‍
ഒന്നും കഥിച്ചില്ല കൈകോര്‍ത്തിരുന്ന നാള്‍
എന്തോ പറയാന്‍ ഉഴറിയിരുന്ന ഞാന്‍
തൊല്‍ കര്‍മ്മസ്സീമ്മയും ഏകാന്ത ജീവിത-
ദുഃഖം പകരുവാന്‍ ഭാഷയുണ്ടായിമേല്‍
തൊല്‍ കര്‍മ്മസ്സീമ്മയും ഏകാന്ത ജീവിത-
ദുഃഖം പകരുവാന്‍ ഭാഷയുണ്ടായിമേല്‍
എങ്കിലും സന്തപ്ത ചിത്തമുള്‍ക്കൊള്ളും
സുന്ദര സ്ഫടിക പാത്രമുടഞ്ഞുപോയി
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ

യാത്ര പറയാതെ പോയതുചിതമോ..?
=======================================

                                                      

1 comment:

  1. അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
    യാത്ര പറയാതെ പോയതുചിതമോ..?
    അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ.............................മനോഹരം

    ReplyDelete