ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2016, നവം 30

ജാഗ്രത

 


ജാഗ്രത
===================

ഉണര്‍ന്നുനോക്കുക! പുതിയൊരുഷസ്സുമായ് 
വന്നിതാനില്‍ക്കുന്നു കാലം 
വിശന്ന വയറിനോടോതേണ്ട മേലില്‍നാം 
പശി മറന്നീടുവാന്‍ വേഗം. 

കൊലച്ചിരികള്‍ മുഴക്കുവോര്‍ക്കൊക്കെയും 
തെളിച്ചേകിടാം പുതു ദീപം 
അറച്ചറച്ചെന്തിനായ് നില്‍ക്കുന്നുറച്ചുനാം 
വിളിച്ചോതുകൈക്യ സന്ദേശം. 

നിവര്‍ന്നുനില്‍ക്കുക അതിവേഗമിനി നമ്മള്‍ 
കൈവരിക്കേണ്ടതാണൂര്‍ജ്ജം 
തുറിച്ചുനോക്കിയോര്‍ ഗ്രഹിക്കട്ടെ മേലിലും 
വിറച്ചുപോകില്ലെന്ന സത്യം. 

മറഞ്ഞുനില്‍ക്കുവോര്‍ വീണ്ടും ശ്രമിച്ചിടാം 
ചതിച്ചുവീഴ്ത്തുവാ,നെന്നാല്‍ 
മറിച്ചതേയസ്ത്രം തൊടുക്കേണ്ടയിനി നമു- 
ക്കുടച്ചുവാര്‍ക്കാ,മേകലോകം. 

തിരിച്ചെന്തു ലാഭമെന്നോര്‍ക്കാതെ തമ്മില്‍നാ- 
മേകേണ്ടതാത്മവിശ്വാസം 
ദിശാബോധമോടേയൊരുമിച്ചു ചേരില്‍ നാം 
വിശ്വജേതാക്കള്‍ക്കു തുല്യം. 

ഈ ജഗത്തില്‍പ്പിറന്നൊന്നുപോലുയരുവാ- 
നാകാതെ വേദനിക്കുമ്പോള്‍ 
കുതിരക്കുളമ്പടികള്‍പോലെ സുദൃഢമായ്- 
ത്തീരട്ടെ നരധര്‍മ്മ ശബ്ദം.

                                                                            
                                                                                                -അന്‍വര്‍ ഷാ ഉമയനല്ലൂര്‍

ഒഴുകിയൊഴുകി..

ഒഴുകിയൊഴുകി..
===========================


കുളിരരുവിപോലൊഴുകിവന്നെന്റെയുളളിലാ-
യൊരുഗ്രാമ്യകാവ്യംരചിയ്ക്ക! മലയാളമേ
ചിരരുചിര, ചിന്താമലരുകള്‍ക്കുളളില്‍ നിന്‍
സ്മരണാമരന്ദം പകരുകെന്‍ പുണ്യമേ
നവമകള്‍മുകുളങ്ങള്‍ക്കെങ്കിലും നുകരുവാ-
നേകുനീ, കനിവോടെയതിരമ്യതീരമേ,
പടികടന്നരികെയിന്നണയുമീ; പുലരിപോല്‍
നരജാതരുണരട്ടെ! സുരസാമ്യഭാവമേ-
തെളിവാര്‍ന്നതലമുറകള്‍വന്നു മുറിയാതെ-
യാലപിച്ചഴകേറ്റിടട്ടെനിന്‍ മൊഴികളെ:
പുലരൊളിക്കിടയിലൂടൊഴുകുമീ-വരികളില്‍
തിരുരവ സാന്നിദ്ധ്യമറിയുന്നപാരതേ!

കവിതതന്‍കതിരായിനില്‍ക്കുവാ;നനുദിനം
കനിവിന്നിതരചിത്തങ്ങളുണര്‍ന്നിടാന്‍
മിഴികളില്‍പുതുവെളിച്ചംതെളിയിച്ചു പൊന്‍-
കിരണങ്ങളലിവോടെപകരുന്ന ദര്‍ശനം
കാലമീ, ധരണിപോലതിസൗമ്യമായ് പുതിയ
കവിതയാ-യതിമധുരമാലപിച്ചീടിനാല്‍
ശുഭസ്‌മിതാംബരമേറെ മിഴിവോടെയീ,ശ്യാമ-
യവനിക ത്വരിതമുയര്‍ത്തുമീവേളയില്‍
പതിവുപോലടിയന്നു പകരുന്നു മനതാരില്‍
ഗ്രാമീണയീണങ്ങളിഴചേര്‍ന്നതേന്മൊഴി
വെറുതെയൊന്നാലപിച്ചീടവേ; ചൊടികളില്‍
കരുതിവയ്ക്കുന്നുടന്‍ ഗ്രാമീണരെന്മൊഴി.


നിറവാര്‍ന്നമനസ്സുകള്‍ കാവ്യശകലങ്ങളാല്‍
പാരിന്‍ പരിപാവനാരാമമൊന്നിതില്‍
ഇഴപിരിയാതകം കാത്തുകൊണ്ടൊരുമതന്‍-
സ്വരമലര്‍മാത്രംവിരിയിച്ച മഹിയിതില്‍
തണലായിനിന്നുണര്‍വ്വേകിയോരന്‍പാര്‍ന്നു
മഹിതാലയങ്ങള്‍ പണിയിച്ചിടങ്ങളില്‍
കരുതലിന്‍ വഴികള്‍ത്തെളിച്ചിരുന്നതിബലര്‍
പുലര്‍കാലമായലങ്കാരങ്ങളായ് ചിലര്‍
നിശ്ചയം! നല്‍ക്കാവ്യശുഭചിന്തയാല്‍സുതര്‍
കനിവിന്നരുവികളായലഞ്ഞുലകിതില്‍
നീളേതെളിഞ്ഞൊഴുകിയതിലേറെ ചിന്തകള്‍
താഴിട്ടുപൂട്ടിയില്ലകതാരിന്‍ മിഴിയിതള്‍.

സ്ഥിതിമാറിയിപ്പൊഴാനിഴല്‍മാത്രമാകയാല്‍
മിഴിതെളിച്ചീടാന്‍കുറിച്ചിടുന്നെന്‍മൊഴി
കരുതിനിന്നീടുകിന്നിവിടെ-യെന്നോതുവോര്‍
തേടുന്നു;പുതിയദീപങ്ങള്‍തന്‍നിറചിരി
സ്മരണയില്‍മാത്രമൊതുങ്ങാതെ,ന്നോണമേ-
യുണര്‍ന്നുയര്‍ന്നീടട്ടെയരുമതന്‍പൂവിളി
കാവ്യാങ്കണത്തില്‍ തളിര്‍ത്തമുകുളങ്ങളാല്‍
പകരട്ടെയപരഹൃദയങ്ങളില്‍ പുലരൊളി
രുചിക്കുന്നമാത്രയിലൊരിക്കലെന്‍ കൈരളി
തിരക്കീടുമീ,ലളിത കാവ്യപൊരുളിന്‍വഴി
പുഴതഴുകിയൊഴുകീടുമെന്നപോല്‍കൗമുദി;
പകരുമന്നകതാരിലെന്‍രമ്യതേന്‍മൊഴി.
                                                             :- അന്‍വര്‍ ഷാ ഉമയനല്ലൂര്‍


ഉദയമാവുക

ഉദയമാവുക
==================

അകമിഴികളില്‍നിന്നുമകലുന്ന പകലുപോല്‍ ചിലനേരമൊരുനുള്ളു പൊന്‍വെളിച്ചം തിരുരക്ത തിലകമായ് തെളിയവേ തല്‍ക്ഷണം തിരികെ വാങ്ങുന്നു നീര്‍മിഴികള്‍ രണ്ടും. കരഗതമാക്കുവാനൊരു നേര്‍ത്ത മനസ്സുമായ് തമസ്സിന്റെ മടകള്‍ പൊളിക്കെവീണ്ടും വഴിയാകെയിന്നും മറന്നുപോയ് തരികെയെന്‍ തിരി തെളിച്ചെഴുതുവാന്‍ പുലരിവേഗം. കനലുകള്‍പോലിന്നു കവലകള്‍ പൊതുവെയെ- ന്നനുജര്‍തന്നുയിരു വേകിച്ചെടുക്കാന്‍
മഹിയിതിലുണരാത്ത മനസ്സുമായ് നില്‍ക്കയാ- ലറിയാതെയുലയുന്നു വ്യഥിതചിത്തം. വിരല്‍മുറഞ്ഞൊഴുകുന്ന നിണമല്ലിതെന്നുടെ- യുദയാര്‍ക്ക ഹൃദയകാവ്യത്തിന്‍ നിറം
                                                                   -:അന്‍വര്‍ ഷാ ഉമയനല്ലൂര്‍


Gibin Mathew Chemmannar | Create Your Badge