ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

വായനക്കാർ

മലയാളം കവിതകളിലേക്ക് സ്വാഗതം...നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsaap )
കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി ലിങ്ക് വഴി മലയാളം കവിതകൾ Whatsapp ഗ്രൂപ്പിൽ അംഗമാകുക/send below facebook profile/send 9446479843 (whatsapp)
https://chat.whatsapp.com/ADdJiyTEgJy8sel4PIYKnG
എന്നെ സുഹൃത്താക്കുവാൻ
Gibin Mathew Chemmannar
"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

30 Nov 2016

ഒഴുകിയൊഴുകി..

ഒഴുകിയൊഴുകി..
===========================


കുളിരരുവിപോലൊഴുകിവന്നെന്റെയുളളിലാ-
യൊരുഗ്രാമ്യകാവ്യംരചിയ്ക്ക! മലയാളമേ
ചിരരുചിര, ചിന്താമലരുകള്‍ക്കുളളില്‍ നിന്‍
സ്മരണാമരന്ദം പകരുകെന്‍ പുണ്യമേ
നവമകള്‍മുകുളങ്ങള്‍ക്കെങ്കിലും നുകരുവാ-
നേകുനീ, കനിവോടെയതിരമ്യതീരമേ,
പടികടന്നരികെയിന്നണയുമീ; പുലരിപോല്‍
നരജാതരുണരട്ടെ! സുരസാമ്യഭാവമേ-
തെളിവാര്‍ന്നതലമുറകള്‍വന്നു മുറിയാതെ-
യാലപിച്ചഴകേറ്റിടട്ടെനിന്‍ മൊഴികളെ:
പുലരൊളിക്കിടയിലൂടൊഴുകുമീ-വരികളില്‍
തിരുരവ സാന്നിദ്ധ്യമറിയുന്നപാരതേ!

കവിതതന്‍കതിരായിനില്‍ക്കുവാ;നനുദിനം
കനിവിന്നിതരചിത്തങ്ങളുണര്‍ന്നിടാന്‍
മിഴികളില്‍പുതുവെളിച്ചംതെളിയിച്ചു പൊന്‍-
കിരണങ്ങളലിവോടെപകരുന്ന ദര്‍ശനം
കാലമീ, ധരണിപോലതിസൗമ്യമായ് പുതിയ
കവിതയാ-യതിമധുരമാലപിച്ചീടിനാല്‍
ശുഭസ്‌മിതാംബരമേറെ മിഴിവോടെയീ,ശ്യാമ-
യവനിക ത്വരിതമുയര്‍ത്തുമീവേളയില്‍
പതിവുപോലടിയന്നു പകരുന്നു മനതാരില്‍
ഗ്രാമീണയീണങ്ങളിഴചേര്‍ന്നതേന്മൊഴി
വെറുതെയൊന്നാലപിച്ചീടവേ; ചൊടികളില്‍
കരുതിവയ്ക്കുന്നുടന്‍ ഗ്രാമീണരെന്മൊഴി.


നിറവാര്‍ന്നമനസ്സുകള്‍ കാവ്യശകലങ്ങളാല്‍
പാരിന്‍ പരിപാവനാരാമമൊന്നിതില്‍
ഇഴപിരിയാതകം കാത്തുകൊണ്ടൊരുമതന്‍-
സ്വരമലര്‍മാത്രംവിരിയിച്ച മഹിയിതില്‍
തണലായിനിന്നുണര്‍വ്വേകിയോരന്‍പാര്‍ന്നു
മഹിതാലയങ്ങള്‍ പണിയിച്ചിടങ്ങളില്‍
കരുതലിന്‍ വഴികള്‍ത്തെളിച്ചിരുന്നതിബലര്‍
പുലര്‍കാലമായലങ്കാരങ്ങളായ് ചിലര്‍
നിശ്ചയം! നല്‍ക്കാവ്യശുഭചിന്തയാല്‍സുതര്‍
കനിവിന്നരുവികളായലഞ്ഞുലകിതില്‍
നീളേതെളിഞ്ഞൊഴുകിയതിലേറെ ചിന്തകള്‍
താഴിട്ടുപൂട്ടിയില്ലകതാരിന്‍ മിഴിയിതള്‍.

സ്ഥിതിമാറിയിപ്പൊഴാനിഴല്‍മാത്രമാകയാല്‍
മിഴിതെളിച്ചീടാന്‍കുറിച്ചിടുന്നെന്‍മൊഴി
കരുതിനിന്നീടുകിന്നിവിടെ-യെന്നോതുവോര്‍
തേടുന്നു;പുതിയദീപങ്ങള്‍തന്‍നിറചിരി
സ്മരണയില്‍മാത്രമൊതുങ്ങാതെ,ന്നോണമേ-
യുണര്‍ന്നുയര്‍ന്നീടട്ടെയരുമതന്‍പൂവിളി
കാവ്യാങ്കണത്തില്‍ തളിര്‍ത്തമുകുളങ്ങളാല്‍
പകരട്ടെയപരഹൃദയങ്ങളില്‍ പുലരൊളി
രുചിക്കുന്നമാത്രയിലൊരിക്കലെന്‍ കൈരളി
തിരക്കീടുമീ,ലളിത കാവ്യപൊരുളിന്‍വഴി
പുഴതഴുകിയൊഴുകീടുമെന്നപോല്‍കൗമുദി;
പകരുമന്നകതാരിലെന്‍രമ്യതേന്‍മൊഴി.
                                                             :- അന്‍വര്‍ ഷാ ഉമയനല്ലൂര്‍


No comments:

Post a Comment

Gibin Mathew Chemmannar | Create Your Badge