ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2020, മാർ 16

ഓർക്കാൻ പോലുമില്ലാതെ

''ഓർക്കാൻ പോലുമില്ലാതെ''
•••••••••••••••••••••  (കവിത)
രചന: മണികണ്ഠൻ സി നായർ.
•••••••••••••••••••••••••••••••••

കാത്തു കാത്തിരുന്നൂ ഞാൻ,
ഈ കിളിവാതിൽ വിടവിലൂടെ എന്നെ
തൽക്ഷണം വിളിക്കുന്നതാരോ അറിയില്ലാ....
അറിയാൻ ശ്രമിപ്പു ഞാൻ
അന്ന് കണ്ട ഏതോ വഴിയോരത്ത്
നീ എന്നെ വിളിച്ചു ആ നേരം....

ഓർക്കുവാൻ കാലമുണ്ടായിട്ടും,
ഓർക്കാതെ പലതും പോയെനിക്കിന്ന്,
ഓർക്കാൻ പലരുമില്ല,
ഓമനിക്കാൻ എന്നമ്മ പോലും കൂട്ടില്ലാത്ത കാലം.

ഏകാന്തമായ് ഞാനെന്നും
ആ ചിന്തക്കു മേൽ കാറ്റേറ്റുകൊണ്ട്,
നൃത്തമാടി പലരും ഇവിടെ,
അതെല്ലാം എൻ വിധിയായ് പെയ്ത കാലം.
ഏതോ രാവിന്റെ മിന്നു വെട്ടത്തിൽ,
ഞാൻ കണ്ടൂ എന്നൊമന കേണിടുബോൾ,
അതെന്തന്ന് ചോദിക്കാൻ
അർഹദയില്ലല്ലോ എന്നാരു കണ്ടൂ..

ഒര് തിരി പോലും അണയാതെ
ഞാൻ കൂട്ടി വെച്ച സമ്പാദ്യമെല്ലാം
എന്നോ എവിടെയോ പോയ് മറഞ്ഞൂ.
ഇന്ന് കാണും എല്ലാ സന്ധ്യകളും
അങ്ങോട്ട് നോക്കിയാൽ പറന്നുയരാൻ
മോഹമുണ്ടെങ്കിലും ശക്തിയില്ല കൈകളിൽ
ആർക്കു വേണ്ടി കാക്കുവാൻ
വ്യഥാ കൊതിപ്പു ഞാൻ....
കാത്തു കാത്തിരുന്നു ഞാൻ,
ഈ കിളിവാതിൽ വിടവിലൂടെ ....
Gibin Mathew Chemmannar | Create Your Badge