ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

ഉഷാമുരുകൻ
   'മാർകഴി'
=============
ഋതുഭേദങ്ങൾഹരിശ്രീകുറിക്കുമീ
ശ്രാവണസുന്ദരിചമഞ്ഞൊരുങ്ങി
ഞൊറിഞ്ഞുടുത്തെത്തിയപട്ടുടയാടയിൽ
നിറമേഴുംചാർത്തുന്നുസാന്ധ്യമേഘം
പൊന്നോണതുമ്പികൾപോയ്മറഞ്ഞീടുന്നു
ഭാദ്രപദത്തിൻചിറകിലേറി
കോരിച്ചൊരിഞ്ഞൊരാതുലാമഴയേകിയോ-
രാശ്വിനംമെല്ലെയൊതുങ്ങിനിന്നു
സാന്ദ്രമാംഭക്തിനിമീലിതനേത്രരായ്
വൃശ്ചികപ്പൂക്കളാംതാരങ്ങളും
അഗ്രഹായനമേഘങ്ങളുംകുളിർ-
നിലാവിലലിയുന്നതിരുവാതിര
കൊടുമുടിശിഖരത്തെകോടിയുടുപ്പിക്കും
കോടമഞ്ഞെറിയുന്നഹേമന്തമേ
പൂവമ്പൻതന്നുടെശരസഹസ്രങ്ങളും
പോയൊളിക്കുന്നൊരാമലർവസന്തം
ചെന്തീകനൽക്കട്ടവാരിവിതറിയോ
മൂവന്തിനേരത്തുംമീനസൂര്യൻ
ചൈത്രകിരണത്തിൻതാലത്തിൽനിറയുന്നു
വിഷുക്കണിക്കൊന്നയുംപൊന്നിൻനൂലും
ഇടവിട്ടിടി വെട്ടിഗാംഭീര്യമോടിന്നും
വന്നെത്തിവൈശാഖവൈജയന്തി
കലിതുള്ളിപെരുവെള്ളംഞാറ്റുവേലാരംഭം
തോടുംകുളവുംകവിഞ്ഞൊഴുകി
തുള്ളിക്കൊരുകുടംപേമാരിപഞ്ഞവും
ആഷാഢമന്ത്യമായ്സമ്മാനിച്ചു
ആടിമഴക്കാറുംകോളുംനിറഞ്ഞൊരാ
കടകവുംപോയ്മറഞ്ഞോർമ്മകളായ്
കടലുംമലകളുംകളിയൂഞ്ഞാലാട്ടിയ
ഋതുകന്യകയിന്നുംപുഞ്ചിരിപ്പൂ.
        
         


    യുഗസന്ധ്യ'
=================
തേടിയലഞ്ഞുനിന്നെയെന്നോർമ്മതൻവത്മീകങ്ങളിൽ
ഒാടിതളർന്നുനിന്റെയോർമ്മതൻചെമ്മൺപാതകളിൽ
നീയന്നെൻആത്മാവിൻചുടുവേനൽമുറ്റത്ത്
മഴയായ് പെയ്തിറങ്ങി..
കുളിർമഴയായ് പെയ്തിറങ്ങീ......
ഒരുപുതുയുഗത്തിന്റെപിറവിയിൽതെളിയുന്ന
മോഹനവർണ്ണങ്ങളായ് .....
മാരിവിൽനിറമെഴുംസ്വപ്നങ്ങളായ് ......(തേടിയല........)
പടിഞ്ഞാറുചാഞ്ഞൊരാപകലോന്റെകരങ്ങൾതൻ
സുഖശീതളിമയിൽ.....
മയങ്ങിപ്പോയ്ഞാനുറങ്ങിപ്പോയി
കാലമാംരഥചക്രനാദമെൻസുഷുപ്തിയിൽ
ത്ധങ്കാരധ്വനിമുഴക്കി...
തൊട്ടുണർത്തിഎന്നെവിളിച്ചുണർത്തി....
(തേടിയല.....)
അകലെയാചക്രവാളസീമയിൽഞാൻകണ്ടു
ഒരുപ്രതിബിംബംമാത്രം..
ഏകാകിയാമെൻപ്രതിബിംബംമാത്രം
എൻകാല്പാടുകൾതന്നകമ്പടിയുണ്ടെങ്കിലും
തനിയെയായിരുന്നു.....ഞാനെന്നുംതനിയെയായിരുന്നു.......(തേടിയല......)
   

     രചന:  ഉഷാമുരുകൻ

'ശബരീശൻ '
============
ആനന്ദചിത്തനായേകാന്തതല്പത്തിൽ
യോഗാസനത്തിലമരുന്നനിന്നുടെ
ഭക്തരെല്ലാവരുമേകസ്വരത്തിൽനി-
ന്നുച്ചൈസ്തരംചൊല്ലുംശരണമന്ത്രം
കാലങ്ങളായ്പലദേശങ്ങളിൽനിന്നും
ഭക്തിയുംചിട്ടയുംകൈവിടാതെ
കാനനപാതയുംതാണ്ടിവന്നെത്തുന്നു
കണ്ടുകൈവണങ്ങുവാൻകൊടുംതപസ്യ
പണ്ടുനീകണ്ടൊരുമാഹിഷഭാവത്തെ
വെല്ലുവാൻകെല്പുള്ളസംഹിതതൻ
ദു:ഖാർണ്ണവത്തിന്റെമറുകരപൂകുവാൻ
വെമ്പുന്നുതേങ്ങുന്നൂഭക്തചിത്തം
ജാതിമതഭേദചിന്തയേറീടാത്ത
മാനവമൈത്രിതൻസാരശൃഗം
ഇല്ലില്ലവനീതലത്തിങ്കലിതുപോലെ
നിരുപമചൈതന്യമൂർത്തിഭാവം
യുഗങ്ങൾതൻപക്ഷപുടങ്ങൾകൊഴിയുന്നു
യോഗിയാമയ്യനെതമസ് ക്കരിപ്പൂ
മദമാത്സര്യത്തിന്റെവിളയാട്ടഭൂമിയായ്
മാനവഹൃദയങ്ങൾമാറീടുമ്പോൾ
കാലചക്രത്തിൻകരാളഹസ്തങ്ങളിൽ
ഞെരിഞ്ഞമർന്നീടുന്നുസംസ്കൃതികൾ
വൈദേശികത്വത്തെയാനയിച്ചീടുന്നൂ
അടിയറവയ്ക്കുന്നുസ്വത്വബോധം
കാലമാമശ്വങ്ങളവിരാമമോടുമ്പോൾ
കാലഘട്ടത്തിൻമുഖച്ഛായമാറിയോ
കലിയുഗവരദന്റെകാനനക്ഷേത്രവും
കാലുഷ്യതേരോട്ടധൂളിയാൽമറയുന്നോ
കളകളമൊഴുകുന്നപമ്പതൻപുളിനവും
മലയാളമണ്ണിന്റെനൈർമ്മല്യവും
പിൻമുറയ്ക്കെന്നെന്നുമന്യമായ് മറയുന്നോ
മണ്ഡലവ്രതപുണ്യപീയൂഷവും
പരസ്പരംഭർത്സിച്ചുക്രുദ്ധിച്ചടുക്കുന്നൂ
കലികാലരാഷ്ട്രീയകോമരങ്ങൾ
അന്ധതമൂടിയനയനാന്തസംജ്ഞയാൽ
ആഗോളഭൂഗോളനാശംവിതയ്ക്കുന്നു
ധർമ്മാധർമ്മങ്ങളുംനന്മയുംതിന്മയും
വേർതിരിഞ്ഞെത്തുന്നനേരംപാർത്തു
മനസ്സാകുംപുലിയെനിബന്ധിച്ചുസമർപ്പിപ്പൂ
പാദപത്മങ്ങളിൽകാണിക്കയായ്

      രചന: ഉഷാമുരുകൻനിഴൽപ്പക്ഷി'
==============

ഇന്നലെകടലിലെറിഞ്ഞുകെടുത്തിയ
പൊൻവിളക്കിന്നുംകൊളുത്തിയാരോ
പുത്തൻപ്രതീക്ഷയാൽതേടുന്നപറവകൾ-
ക്കെന്നെന്നുംസ്വസ്ഥതകിട്ടാക്കനിയായ്
കരിവണ്ടിൻപറ്റംകണക്കെയൊരുകൂട്ടം
ചില്ലുപാത്രങ്ങൾതുളുമ്പിനില്പൂ
വഴിവിട്ടജീവിതപന്ഥാവിലൂടെന്നും
ലഹരിനയിക്കുന്നുമാനവരാശിയെ
പാതിരാസൂര്യനെയെത്തിപ്പിടിക്കുന്നു
കാല്ക്കീഴിലാക്കുന്നുമദ്യപന്മാർ
കാത്തിരിക്കുമൊഗ്നിസാക്ഷിണിയെ-
താൻപിറവിയേകിയകുരുന്നുകളെ
ലജ്ജകൈവിട്ടുള്ളഭർത്സനംതാഡനം
അന്ധതയേറെകനത്തിടുന്നു
ജാലകവാതിലുംഹൂങ്കാരശബ്ദത്താൽ
ഉലകത്തെയുലയ്ക്കുംചുഴലിയായി
സ്ഥാവര-ജംഗമസകലതുംചിതറുന്നു
വലിച്ചെറിയുന്നേറെക്കുപിതരായി
അന്തിനേരങ്ങളിൽശാന്തിതിരയുവോർ
ആത്മാവുഭേദിച്ചിരിപ്പിതല്ലോ
നിലയ്ക്കാത്തസ്വപ്നങ്ങൾകൊരുത്തുമടുത്തിതാ-
നില്ക്കുന്നുനിശ്ചലംശവശരീരംപോൽ
എവിടെപ്പോയ് കുഞ്ഞിനുബാല്യവുംനഷ്ടമായ്
കൗമാരസ്വപ്നങ്ങൾവെന്തുരുകി
ഗൃഹപാഠംചെയ്യുവാനില്ലമനസ്സിന്നും
ഗുണപാഠംചെവിതന്നുകേൾക്കാതെയായ്
മക്കൾക്കുമാതൃകയാകേണ്ടപിതൃത്വങ്ങൾ
മക്കളെവാരിപ്പുണർന്നിടേണ്ടോർ
മദ്യലഹരിയിൽമുഴുകിയൊഴുകാതെ
മന്ദമായ് മനസ്സിന്റെമാലകറ്റൂ
എന്തിനീചുടുനീർചുഴിയിൽവീണുഴലുന്നു
മാനവാനീസ്വയംനശിച്ചിടുന്നു?
കൂട്ടുകെട്ടിൻബലത്തിനാലോ
കളിയായ് മുങ്ങാംകുഴിയിട്ടതാണോ
ആകസ്മികങ്ങളാംദു:ഖംമറക്കാനോ
വളർത്തുദോഷത്തിൻതിക്തഫലങ്ങളോ
ഇന്നിപ്പോൾമാലോകർസന്തോഷമായാലും
സങ്കടസാഹചര്യങ്ങളിലേറെയും
സർവ്വനാശത്തിൻകനിയാകുംലഹരിയെ
വാരിപ്പുണർന്നുസുഖിച്ചീടുന്നു
ചിറകിട്ടടിക്കുന്നലഹരിയാംപക്ഷിയോ
ചിറകുകടഞ്ഞെങ്ങോവീണുറങ്ങിഎന്നുകരേറുമീനിലയാന്ധകൂപത്തിൽനി-
ന്നെന്നൊരുമോചനമെന്നേചൊൽവൂ
ക്ലിപ്തമായുള്ളൊരാരോഗ്യസൗഖ്യങ്ങളും
വ്യക്തമായ് മാനവരോർത്തിടേണം
ഇങ്ങിനിയെത്താത്തനഷ്ടസൗഭാഗ്യങ്ങ
ളൊന്നൊന്നായ് വീണ്ടുംപുലർന്നീടട്ടെ
നാടിനുംവീടിനുംലോകംമുഴുവനും
മേലിലുംപൊൻതിരിനാളമാകൂ.
 

   രചന:      ഉഷാമുരുകൻ


മയിൽപ്പീലി'
==============
സിന്ദൂരസന്ധ്യതന്നേകാന്തതയിൽഞാ-
നാഞ്ഞുതുഴഞ്ഞേറെനീങ്ങി...
ഒാർമ്മതൻചെപ്പുതുറന്നപ്പോൾഞാനിന്നൊ-
രേഴുവയസ്സുള്ളകുട്ടി...
ബാല്യത്തിന്നുമ്മറവാതിൽക്കലേക്കുഞാൻ
തേങ്ങലോടോടിക്കയറി...
കൈവന്നിതിപ്പൊഴെൻസുന്ദരബാല്യത്തിൻ
കൈവിട്ടുപോയൊരാവെണ്മ....
മുത്തശ്ശിയ്ക്കൊപ്പമായ്നാമംജപിച്ചൊരാ-
നേരത്തുഞാനെത്രധന്യ....
തുമ്പപ്പൂനിറമൊത്തതുളസീമണമുള്ള
പൂനിലാമുറ്റത്തുനോക്കി...
പുഞ്ചിരിതൂകിക്കൊണ്ടമ്പിളിമാമനെ
മാമുണ്ണാൻമാടിവിളിച്ചു....
എവിടെയെന്നോർമ്മതൻതൂവലിൻസഞ്ചിയിൽ
കാത്തുസൂക്ഷിച്ചൊരാസ്വപ്നം....
കാവിലെപൂരത്തിനേറെക്കരഞ്ഞന്ന് -
വാങ്ങിയകുപ്പിവളകൾ....
അപ്പൂപ്പൻതാടിക്കുപിന്നാലെപാഞ്ഞതും
കുന്നിക്കുരുവുമിന്നോർമ്മ....
പാടവരമ്പത്തുമാറ്റിൻകരയിലും
തൊടിയിലുമൊക്കെഞാനോടി...
മയിൽപീലിപെറ്റുപെരുകുവാൻപുസ്തക-
താളിലൊളിപ്പിച്ചുകാത്തു...
ഒരുകുഞ്ഞുതുമ്പിയെകല്ലെടുപ്പിക്കുന്നൊ-
രാകുഞ്ഞുബാല്യംമറഞ്ഞു...
വിടവാങ്ങാൻവെമ്പുന്നസൂര്യനെനോക്കിഞാൻ
വിമ്മിവിതുമ്പിക്കരഞ്ഞു...
ഒാർമ്മമുറ്റത്തെത്തിവെള്ളംതെറിപ്പിച്ച്
ജീവിതനൗക കുതിച്ചു....
സുഖദു:ഖമിശ്രമാംജീവിതവീഥിയിൽ
സുസ്മേരവദനയായ് നീങ്ങി.....

      രചന:ഉഷാമുരുകൻ


  'വിഷുസംക്രമം'
================
വേനലേറ്റുതപിച്ചൊരീഭൂമിതൻമാറുമി-
ന്നാർദ്രമാകുമീപൂത്തുലഞ്ഞപുലരിയിൽ
മണ്ണുംമനുഷ്യനുംകണികണ്ടുണരുന്നു
പ്രകൃതിയൊരുക്കുമീവസന്തോത്സവം
പുടവഞൊറിഞ്ഞുടുത്തുപൂത്താലവുമേന്തി
സംക്രമസൂര്യനെയെതിരേറ്റധരിത്രിക്കു
ശതകോടിപ്രഭതൂകുംനിലവിളക്കിൻമുമ്പിൽ
കൈനീട്ടംനല്കുന്നുകർണ്ണികാരം
രാശിപകർന്നാടിയദിനകര രശ്മിയാൽ
തുല്യമായെത്തുമിന്നിരവുപകലുകൾ
വിഷുവങ്ങൾരണ്ടിലുംമേടത്തിനെന്നല്ലോ
വിത്തുംകൈക്കോട്ടുമായ് കൃഷീവലന്മാർ
ദൂരെയേതോചില്ലയിൽമൃദുതാളമിട്ടൊരാ-
വിഷുപ്പക്ഷിതൻശീലുമൊഴുകിയെത്തി
കണ്ണിനുകുളിരായിനാട്ടിടവഴികൾതോറും
നിറപറവയ് ക്കുന്നൂകണിക്കൊന്നകൾ
ചന്തത്തിൽതേച്ചുമിനുക്കിയൊരുക്കിയ
മാനത്തെയമ്പിളിഒാട്ടുരുളി
നിറയ്ക്കുന്നുതാരങ്ങൾമിന്നുംമണികൾകൊ-
ണ്ടാകാശവീഥിയിൽതാലപ്പൊലി
വെള്ളോട്ടുരുളിയിൽവാൽക്കണ്ണാടി ഗ്രന്ഥവും
ദശപുഷ്പംസിന്ദൂരംകണിവെള്ളരി
നാളികേരമുടച്ചതിൽമന്ദാരംതിരിനീട്ടി
പുന്നെല്ലുപൊന്നുംപുതുനാണയങ്ങൾ
അഷ്ടമംഗല്യം,കോടി,ഫലമൂലങ്ങൾകൊന്നപ്പൂ
വാട്ടംകൂടാതെനിറച്ചുള്ള കണിയൊരുക്കാം
മേടസംക്രമസന്ധ്യതൻപെരുമയായ്
ഇതിഹാസങ്ങളുംചൊല്ലിത്തരുന്നല്ലോ
നരകാസുരവധംരാവണനിഗ്രഹംപിന്നെയാ-
ദ്വാപരയുഗാന്ത്യവുമൊരുസംക്രമസന്ധ്യയിൽ
തിന്മയെയാദേശംചെയ്തുവിജയിച്ചു,ദുന്ദുഭി
ആഘോഷവേളയൊരുങ്ങിയെല്ലാടവും
ആനക്കഴുത്തേലെടുപ്പിച്ചടുപ്പിച്ചു
ആടയലങ്കാരങ്ങളുംപൂത്തിരി മത്താപ്പൂ
ഐശ്വര്യനിറദീപംമിഴിതുറന്നെത്തുന്ന
വിഷുപ്പുലരിയെന്നെന്നുംപൊൻപുലരി
സമൃദ്ധിനിറവോടെനിറഞ്ഞമനമോടെ
വരവേല്ക്കാമിനിയൊരുസുവർണ്ണകാലം

   *ഉഷാമുരുകൻ*

''ഗുരുനാഥൻ "
===============
ആചന്ദ്രതാരസമപ്രഭാപൂർണ്ണമാം
ലോകഗുരുവിനാകട്ടെയെൻനമസ്ക്കാരം
എന്നുമെന്നാദ്യസാഷ്ടാംഗനമസ്ക്കാരം
ബാഹ്യലോകമാകവേതങ്കരശ്മിയാംകരങ്ങളാൽ
മാർത്താണ്ഡബിംബപ്രദീപ്തംമനോഹരം
എന്നന്തരാത്മാവിൽവിളങ്ങുംതിരിനാളമായ്
അകക്കണ്ണുതുറപ്പിച്ചൊരിന്ദീവരപ്രഭാവമേ
ഏതോവിമൂകമാമജ്ഞാതപഞ്ജരത്തി-
ലെന്നോപിറവികൊള്ളുന്നൊരാത്മാവിൻ
ശൂന്യതയിങ്കലറിവിന്റെസൂക്തംചൊരിഞ്ഞുള്ള
മന്വന്തരജ്ഞാനശില്പിയാംജ്യോതിരൂപമേ
നീതിസാരതത്വത്തെസംഗ്രഹിച്ചെനിക്കമൃതായ് സാരസ്വതമായേകിയധന്വന്തരമൂർത്തിയായ്

ജിജ്ഞാസുക്കളാംശതസഹസ്രംഭിക്ഷാംദേഹികളി-
ലറിവിന്റെയഗ്നിനാളങ്ങളങ്കുരിപ്പിച്ചു
മൗനത്തിൻഭാഷയിലുറഞ്ഞവിദ്യാദാനംകൊ-
ണ്ടജ്ഞാനതിമിരമാമന്ധകാരമകറ്റിടൂ
ജ്ഞാനസ്മൃതിബുദ്ധികല്പനാപ്രതിഭാദി
പഞ്ചജ്ഞാനേന്ദ്രിയങ്ങളുമുദ്ദീപനംചെയ്തു
നിസ്വാർത്ഥചിന്തയുംസന്മാർഗ്ഗദർശനവുമാത്മ-
വിശുദ്ധിയുംസർവ്വദാതെളിയട്ടെസർവ്വരിലും
ചോരനാകില്ലപഹരിക്കാനൊരിക്കലുംവിദ്യയി-
തില്ലെങ്കിലീയുലകിൽവ്യർത്ഥമീജിവിതം
മൽപിതാവിനെമാതാവിനെതന്നെയും
പ്രപഞ്ചത്തിനാധാരശക്തിയാംദൈവത്തെ
ഏതെന്നുള്ളറിവെനിക്കുളവാക്കിയതുമീസത് -
ത്രിഭുവനതേജസ്വിതൻതൃക്കടാക്ഷമല്ലോ
നിർമ്മലനിരപേക്ഷമവർണ്ണനീയമാകട്ടെ
ഗുരു-ശിഷ്യബന്ധമെന്നുമീപ്രപഞ്ചത്തിൽ

ആരാണഹംപരബ്രഹ്മവുമെന്തുബന്ധമിവ-
രണ്ടുമെന്നുള്ളദ്ധ്യാത്മികസൂക്ഷ്മതലങ്ങളിൽ
ധർമ്മത്തിൻതത്വമറിഞ്ഞുമോക്ഷമാർഗ്ഗമുപദേശിക്കും
പരമഗുരുതാൻശ്രേഷ്ഠമാമുത്തുംഗപദമലങ്കരിപ്പൂ
ആചന്ദ്രതാരസമപ്രഭാപൂർണ്ണമാം
ലോകഗുരുവിനാകട്ടെയെൻനമസ്ക്കാരം
എന്നുമെന്നാദ്യസാഷ്ടാംഗനമസ്ക്കാരം

  *രചന:ഉഷാമുരുകൻ*

ആകാശപ്പൊയ്ക"
==================
വാനിലുയർന്നുള്ളവാസന്തചന്ദ്രന്റെ
വാരുറ്റശോഭയിലാമ്പൽപ്പൊയ്ക
വാനോളമുയരുന്നപ്രേമവായ്പിൽതാഴെ
വാർതിങ്കളൊളിയിൽകുളിച്ചുനില്പൂ
താലോലമാടുന്നതാമരത്താരിനെ
തേടുന്നസൂര്യനോകടലിൽവീണു
തിങ്കളുംതാരാഗണങ്ങളുമിന്നേറെ
തൂമയെഴുന്നൊരുലാസ്യമോടെ
പാതിവിരിഞ്ഞുള്ളപൂക്കളുമായിതാ
പാതിരാമുല്ലയുംനിദ്രവിട്ടു
പാലൊളിചന്ദ്രികാചർച്ചിതമായൊരീ
പൂനിലാരാവിലലിഞ്ഞുചേരാൻ
കാറ്റത്തുമെല്ലെതലയാട്ടിനിൽക്കുന്ന
കാശിത്തുമ്പയ്ക്കിന്നുംനാണമായോ?
കാലിലെകൊലുസ്സണിഞ്ഞോടിയണയുവാൻ
കാർമുകിൽമാലകളേറ്റുവാങ്ങാൻ
ചന്തമെഴുംചെറുചെമ്പകപ്പൂവിനെ
ചാഞ്ചക്കമാട്ടാനായ് തെന്നലെത്തി
ചാരത്തുനിന്നൊരാചെമ്പനീർമൊട്ടിനും
ചാന്തിട്ടുചാമരംവീശിനിന്നു
മാനത്തുകണ്ണികൾമനസ്സിലുമിന്നലെ
മാനത്തുമായിരംപൂവിടർന്നു
മാമ്പൂവിരിയുമ്പോൾമകരന്ദമണമേറ്റ്
മധുപന്മാർകൂട്ടമിട്ടാർത്തണയും
രാവേറെയായിട്ടുമാകാശവീഥിയിൽ
രാകാശശിമുഖനലസനായി
വേപഥുഗാത്രനായ് വിടചൊല്ലാനാവാതെ
സാരസകാന്തികവർന്നീടുന്നു
കിഴക്കുകതിർചിന്നിയർക്കബിംബമെത്തും
കുവലയനയനങ്ങൾകൂമ്പുമിപ്പോൾ
പത്മദളങ്ങൾമിഴിതുറക്കുംവേള
മറ്റൊരുപ്രണയത്തിൻസാക്ഷിയാകും

 *രചന:ഉഷാമുരുകൻ*
===================
കവിത : " ഉൾക്കനൽ"

കൊഴിഞ്ഞുവീണൊരാമലർവസന്തം
ഇതളടർന്നുപോയൊരാചിരിവസന്തം
നിൻമന്ദഹാസമാംവെള്ളരിപ്രാവുകൾ
ഇന്നുമെൻമനസ്സിൽകുറുകിടുന്നൂ
ഇങ്ങിനിയെത്താതെമാഞ്ഞൊരാസ്വപ്നങ്ങൾ
നിറങ്ങളായ് മിന്നിമറഞ്ഞിടുന്നു
പറന്നകന്നൊരാപ്രണയമാംപ്രാവിനെ
മറക്കുവാനാവാത്തഹൃദയവുമായി
ഏതോവിമൂകമാമോർമ്മതൻചില്ലയിൽ
മോഹപ്പക്ഷികൾകൂടണഞ്ഞു
അന്തരാത്മാവിലെനെരിപ്പോടിനുള്ളിൽ
എരിഞ്ഞടങ്ങിയമോഹങ്ങളേ
കാലചക്രത്തിൻഗതിവിഗതികളിൽ
അലയടിച്ചൊഴുകിയസ്വപ്നങ്ങളേ
കഴിഞ്ഞനാളുകളോർമ്മതൻചുവരിലെ
നേർച്ചിത്രമായിതെളിഞ്ഞിടുന്നു
മോഹങ്ങളുംമോഹഭംഗങ്ങളുമായി
ഈജന്മമിവിടെഅലഞ്ഞിടുന്നൂ
കടലോളങ്ങളിൽദൂരെമറഞ്ഞും
വൻതിരയെത്തുമ്പോൾതീരമണഞ്ഞും
വ്യർത്ഥസ്വപ്നങ്ങൾതൻഭാണ്ഡവുംപേറി
എന്നിലെയിഷ്ടങ്ങൾവീണുറങ്ങി
മോഹസരിത്തിന്നലകളിലെന്നുടെ
കണ്ണുനീർതുള്ളികളലിഞ്ഞുചേർന്നു
പെയ്തൊഴിയുംമഴമേഘതുടിപ്പിലെൻ
ഹൃദയത്തിൻസ്പന്ദനമായിരുന്നു
ഒരുതരിവെളിച്ചത്തിന്നുറവിടംതേടി
ഇരുളിലലയുമോഒരുജന്മംകൂടി
വെറുതെയെന്നറിഞ്ഞിട്ടുംവിഫലമാംസ്വപ്നങ്ങൾ
നിറംകുടഞ്ഞൊരുക്കിവച്ചു
നിൻമന്ദഹാസമാംവെള്ളരിപ്രാവുകൾ
ഇന്നുമെൻമനസ്സിൽകുറുകിടുന്നൂ .

*രചന :ഉഷാമുരുകൻ*
..........................................

*കവിത: സാന്ദ്രമൗനം*
രചന :ഉഷാമുരുകൻ
-----------------
മൗനമേനീയൊരുനീൾനിദ്രാപുഷ്പമായ്
തിരകളായഗ്നിയായ് പ്രണയത്തിനിതളായി
നോവുംമനസ്സിന്റെദു:ഖശരങ്ങളായ്
കണ്ണുനീർപ്പൂക്കളിൽശലഭങ്ങളായിതാ
മൗനത്തിൽമുങ്ങിയചിന്തകളുറങ്ങുന്നു
ഈറ്റുനോവറിയാതെയിരുളിൻമടിത്തട്ടിൽ
ഇരവുകനക്കുമൊരന്ധകാരത്തിന്റെ-
യാത്മദാഹങ്ങൾകടംകൊണ്ടദേഹിയായ്
കാണുന്നുവോനിന്റെകാൽവിരൽപ്പാടുക-
ളിന്നെന്റെചിന്തതൻസ്വപ്നതീരങ്ങളിൽ
മൗനമേ നീനിത്യംതേരോടിക്കുന്നുവോ
മൊഴിയാതെമിഴികളിലെഴുതുംലിപികളിൽ
വാക്കുകൾപൂക്കാത്തമരുഭൂമികളിൽ
ഭാഷമരിക്കുന്നവാചാലചിന്തയിൽ
വേലിയേറ്റത്തിന്റെകാണാക്കയങ്ങളിൽ
ശൂന്യനഭസ്സിലെയഗ്നിഗോളങ്ങളിൽ
മൗനമേനീയെന്നുംചിറകുണർത്തുന്നുവോ
നിതാന്തമാനസനീലവിഹായസ്സിൽ
ആത്മസൗഹൃദങ്ങൾതൻആരാമങ്ങളിൽ
തപംകൊള്ളുംആത്മീയഗഹ്വരവീഥിയിൽ
ചുറ്റമ്പലത്തിന്നകത്തളംതന്നിലും
ചിത്രശിലാപാളിയിൽദാരുശില്പങ്ങളിൽ
മൗനമാംവാനിലുയർന്നുപറക്കുന്നു
വികലമോഹങ്ങളും നൂലറ്റപട്ടമായ്
ആർത്തിരമ്പുന്നൊരാതിരമാലഞൊറികളിൽ
കാവ്യംചമയ്ക്കുന്നമോഹപുഷ്പങ്ങളും
മറവിയുടെതീരങ്ങൾതേടുവതെന്തിനോ
മൗനമേ നിൻമടിമേലുറങ്ങുവാൻ
വറ്റിവരണ്ടൊരുമൗനത്തിൻചൂടിനാൽ
ഉരുകുന്നു ഒടിയുന്നുപ്രതികാരമുൾമുന
മധുരമാംമൗനംവേദിയൊരുക്കുന്നു
ആത്മബന്ധങ്ങളടരാതെകാക്കുവാൻ
സ്വസ്ഥമിരിക്കുമിടവേളകളിലെന്നുമെൻ
തരളമാംഹൃദയത്തിനീണംപകർന്നുനീ
ചെന്തീചിതറുന്നസൗവർണ്ണസന്ധ്യയിൽ
വജ്രംപതിപ്പിക്കുംശീതകിരണനായ്
വാചാലമാകുന്നുവിരഹവുംനിന്നിലൂ-
ടലയടിച്ചുയരുന്നുമോഹസമുദ്രവും
കഥപറയുന്നുനീകനവിന്റെനിനവിന്റെ-
യാത്മഗേഹങ്ങൾതൻതടവറയ്ക്കുള്ളിലും
ആയിരംവേദികളിൽകരഘോഷമേറ്റിടും
നിശ്ശബ്ദതേനീയല്ലോസാന്ദ്രമൗനം
--------------

13 comments:

 1. Nice work usha Chechi.
  Happy to see you making it big.
  Best wishes...

  ReplyDelete
  Replies
  1. ഹൃദയപൂർവ്വം വളരെ നന്ദി...

   Delete
 2. Replies
  1. പ്രോത്സാഹനത്തിന് നന്ദി...

   Delete
 3. Replies
  1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു ...

   Delete
 4. മനോഹരവും, അനുവാചക മനസ്സുകളെെ സുഗന്ധപൂരിതവും ഭക്തി സാന്ദ്രവുമാക്കുന്ന വരികൾ.
  എത്ര മനോഹമായാണ് വാക്കുകളെ ക്ഷതമേൽക്കാതെ അടുക്കിയടുക്കി കവിതകളുടെ തുരുത്തുകളും ഉറവകളുമാക്കുന്നത്..
  അനുപമവും സവിശേഷവുമായ തന്റെ രചനാശൈലിയിലൂടെ പ്രിയ കവയിത്രി ഉഷാ മുരുകൻ അനുവാചക മനസ്സുകളിൽ നിർമ്മലമായ വരികളിലൂടെ നിർമ്മാല്യ ദർശനം സാധ്യമാക്കുന്നു..
  മയിൽപ്പീലിയും, വിഷു സംക്രമവുമെല്ലാം ശീവേലികളാകുന്നു.

  എത്ര നല്ലയെഴുത്ത്
  എത്ര ഉത്കൃഷ്ടമായ ഭാവന

  വളരെ മനോഹരം പ്രിയ സോദരീ

  ReplyDelete
 5. വളരെ കാവ്യാത്മകമായ വാക്കുകൾകൊണ്ടലങ്കരിച്ച് ഹൃദയത്തിന്റെ ഭാഷയിലൂടെ പ്രോത്സാഹനമേകിയ പ്രിയ സഹോ.....വളരെനന്ദി

  ReplyDelete
 6. സമകാലീന സംഭവങ്ങളും പ്രകൃതിസംവാദങ്ങളും ഗൃഹാതുരത്വവും ഭക്തിയും വിരഹവും സ്നേഹവുംഎന്നിങ്ങനെ വിവിധഭാവങ്ങളിലൂടെയുള്ള വ്യത്യസ്തത പുലർത്തുന്ന മനോഹര കവിതകൾ....ഇനിയുംഒരുപാട് പ്രതീക്ഷിക്കുന്നു.

  ReplyDelete

Gibin Mathew Chemmannar | Create Your Badge