ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2019, ഫെബ്രു 15

എനിക്കും നിനക്കുമിടയിലെ അച്ഛൻ

എനിക്കും നിനക്കുമിടയിലെ അച്ഛൻ
•••••••••••••••••••••••••••••••
രചന:കമർ മേലാറ്റൂർ

.........................................
എനിക്കും നിനക്കുമിടയിൽ
വിദൂരമായ പാളത്തിൽ
നിശ്ചലമായ, ജീവിതത്തിന്റെ
ഏതു ബോഗിയിലാണ്‌
ഞാനവളെ ചേർത്തുവെക്കേണ്ടത്‌?

പ്രണയവാക ചൊരിഞ്ഞ
ചുവന്ന ചുംബനങ്ങളിൽ
നമ്മൾ പകുത്തിട്ട
പരുപരുത്ത കലുങ്കുകൾ.
സ്നേഹത്തിന്റെ
സുദീർഘയാത്രകളിൽ
എവിടെയാണ്‌ നമുക്ക്‌
പാളം തെറ്റിയത്‌?

വേർപിരിയലിന്റെ 
ആതുരാലയത്തിൽ,
കടവാവലുകളെ പേടിയാണച്ഛായെന്ന്
നെഞ്ചള്ളിപ്പിടിച്ചൊരഞ്ചുവയസ്സിന്റെ
കണ്ണിലന്നു നമ്മൾ
തിരയ്ക്കൊപ്പം ആർത്തുചിരിച്ച്‌
ഉയർത്തിവിട്ടൊരു പട്ടം
ചരടുപൊട്ടിയലയുന്നു.
നീതിദേവതയുടെ അന്ധതയിലേക്ക്‌
കുഞ്ഞുകണ്ണുകൾ നിസ്സഹായമാവുമ്പോൾ
പാതാളഗർത്തത്തിലേക്കൊരു
കൂടം ഇടിച്ചുതള്ളുന്നത്‌
നിന്റെ കണ്ണുകളിലാ പ്രണയവാക
പൂത്തതേയില്ലായെന്നൊരു
നഷ്ടബോധത്തിനെക്കൂടിയാണ്‌.

നമുക്കിടയിലെ തിരയടങ്ങിയ
കടൽവക്കത്ത്‌
ഇരുട്ടുമൂടിയ ആകാശച്ചെരുവിൽ
നക്ഷത്രമെണ്ണിക്കൊണ്ടൊരു ജോഡി
കുഞ്ഞുമിഴികൾ തോരുന്നുണ്ട്‌.
നന്ത്യാർവട്ടത്തിനരികെ
കൊഴിയാറായൊരു പനിനീരിതൾ
പരിഭവം ചൊരിയുന്നുണ്ട്‌.

തലയാട്ടുന്ന പാവയും പീപ്പിയും
നിറഞ്ഞ
ഉത്സവപ്പറമ്പും വഴിയോരവും
നഷ്ടപ്പെട്ടോർക്കുന്നത്‌
നമ്മുടെ വിരൽത്തുമ്പിൽ തൂങ്ങിയ
കുഞ്ഞുമോളുടെ സന്തോഷം തന്നെയാണ്‌.

പ്രണയവാകയിന്നും ചോദിക്കുന്നത്‌:
എന്തിനിങ്ങനീ ആൾക്കൂട്ടത്തിൽ
ആർത്തിരമ്പുന്ന തിരമാലയിലേക്ക്‌
ഒറ്റയ്ക്കിറങ്ങിപ്പോവാൻ.!

എനിക്കും നിനക്കുമിടയിൽ
വിദൂരമായ പാളത്തിൽ
നിശ്ചലമായ, ജീവിതത്തിന്റെ
ഏതു ബോഗിയിലാണ്‌
ഞാനവളെ ചേർത്തുവെക്കേണ്ടത്‌?
•••••••••••••••••••••••••••
കമർ മേലാറ്റൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge