ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

വായനക്കാർ

Loading...
മലയാളം കവിതകളിലേക്ക് സ്വാഗതം...നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsaap )
കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി ലിങ്ക് വഴി മലയാളം കവിതകൾ Whatsapp ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/ADdJiyTEgJy8sel4PIYKnG

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2017, നവം 3

ചുകന്ന സൂര്യൻ

ചുകന്ന സൂര്യൻ
======================

ഇനി നിന്റെ കൊലുസ്ഒച്ച  കൊണ്ട് ഈ വീടിന്റെ ഉമ്മറപ്പടി മുറുമുറിപ്പില്ല
 കനലിൽ ഉറഞ്ഞു പോയ എന്റെ ഹൃദയത്തിന്റെ മുറവിളി നീ അറിയുന്നണ്ടോ മകളെ
തല്ലി തരുന്ന സ്നേഹം തള്ളി കളഞ്ഞു പോയത്തെതിനെന് ഓമനേ
ഞങ്ങൾ നിനക്കേകിയ സ്നേഹത്തിനുമപ്പുറം
എന്തിനു വേണ്ടി നീ അലഞ്ഞു മകളെ

ചോര ചൂട് മാറും മുൻപേ  നിന്നെ ഈ നെഞ്ചിൽ കിടത്തിയുറക്കി
 ഈ നിമിഷം വരെയും ,
കണ്ണിമ വെട്ടാതെ നോക്കിയിരുന്നു കിട്ടിയ നിധിയല്ലേ
ഇന്ന് ചോരയിൽ കുളിച്ചു ആരോരുമില്ലാതെ വഴിയിൽ കിടന്നു നീ പിടഞ്ഞീടുമ്പോൾ
നിന്നെ സ്നേഹിച്ചോരല്ലാം എവിടെയാണ് ,

ജീവനറ്റ  കിടക്കുന്ന നിന്ന്നിന്റെ  കണ്ണുകളിൽ 
അച്ഛൻ നോക്കിയപ്പോൾ കണ്ടു നീ അവനു വേണ്ടി നീട്ടിയ സ്നേഹം കണ്ണുനീര്തുള്ളികളായി ഉറഞ്ഞുകട്ടിയിരിക്കുന്നത്
പിന്നെ നിന്നെ മുഴിവ്നായി നോക്കിയപ്പോൾ കണ്ടു
ഒന്ന് പൊതിഞ്ഞു കെട്ടാൻ പോലും ബാക്കിയാകാതെ
പിച്ചിയെറിഞ്ഞ ശരീരത്തിൽ അവന്റെ സ്നേഹത്തിന്റെ മുറിപ്പാടുകൾ

അച്ഛൻ കണ്ടിരുന്ന പേക്കിനാവുകൾ സത്യമായി
എന്റെ നിലാവെളിച്ചം അണഞ്ഞുപോയി
പ്രകാശം  പരത്തുന്ന ആ ചുണ്ടുകൾ ഇനി പുഞ്ചിരിക്കില്ല
ഈ ചുടു ചോരയിൽ ഞാൻ  തല തല്ലി കരയട്ടെ
നെഞ്ച് പിളർന്നു ഞാനും ഈ നിന്റെ ചോരയിൽ അലിഞ്ഞില്ലാതായിത്തീരട്ടെ

തങ്കക്കൊലുസുകൾ ശബ്‌ദിക്കുമ്പോൾ ഇന്നും മനസിൽ തീയാണ് 
പിറന്ന മണ്ണിൽ ചുകന്ന സൂര്യനായി നീ പ്രകാശിക്കും
നിനക്ക് പുറക്കെ നടക്കുന്നവൾക്കൊരു ഒരു ഓർമപ്പെടുത്തലാണ്
നീ എന്ന ചുവപ്പ് , എന്റെ ചുകന്ന  സൂര്യൻ................. 

                                                                                          - മറിയക്കുട്ടി6 അഭിപ്രായങ്ങൾ:

Gibin Mathew Chemmannar | Create Your Badge