ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

ഇവിടെ വന്നവർ

Loading...
മലയാളം കവിതകളിലേക്ക് സ്വാഗതം... നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsapp)
ഈ ലിങ്ക് വഴി മലയാളം കവിതകൾ Whatsapp ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/ADdJiyTEgJy8sel4PIYKnG

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2014, ഓഗ 27

നിന്റെ മൌനം എന്നിലെ പ്രണയം ( ചിഞ്ചു അൽഫോൻസ്‌)

നിന്റെ മൌനം എന്നിലെ പ്രണയം ( ചിഞ്ചു അൽഫോൻസ്‌)
=================================
ഒരു പുഞ്ചിരിയോടെ പൂമെത്ത  വിരിച്ച 
നിലാവിന്റെ ചാരുതയിൽ ഞാൻ കണ്ടു ,
പ്രണയത്തിന്റെ തിളക്കം

ആരോടും പറയാതെ നീ കാത്തുവച്ച 
സ്വപ്നം നിറഞ്ഞ കഥകൾ 
മടി കൂടാതെ നിന്റെ കണ്ണുകൾ
എന്നോട് പറഞ്ഞപ്പോൾ  അവയിൽ ഞാനലിഞ്ഞു പോയി .

നമ്മൾ ഒന്നിച്ചു സ്വപ്നം കണ്ടിരുന്ന 
ആ സുന്ദര രാത്രി ഇന്നയിരുന്നോ..?
നനവുള്ള നിന്റെ കൈത്തലത്തിൽ 
എന്റെ കൈകൾ അമർന്നപ്പോൾ 
എന്റെ ഹൃതയം  മന്ത്രിച്ചു ;
നിന്റെ പ്രണയം ഞാൻ അറിയുന്നുവെന്ന്

എന്റെ ചുംബനമേറ്റ് കൂമ്പിയടഞ്ഞ നിന്റെ മിഴികൾ ,
നീയറിയാതെ  ഏതോ സ്വപ്നങ്ങൾക്ക് 
താരാട്ടു പാടിയപ്പോൾ ,
എന്നിലെ മൌനം അവയോടു പറഞ്ഞു 
ഞാൻ നിന്നെ...
അഗതമായി സ്നേഹിക്കുന്നുവെന്ന് ...

മഴത്തുള്ളികൾ ചിലങ്കകളണിഞ്ഞു
എന്റെ മാറിൽ നൃത്തം വച്ചപ്പോൾ 
ഞാൻ കൊതിച്ചു പോയി ,അറിയാതെ ...
അത് നിന്റെ ചുണ്ടുകളായിരുന്നുവെങ്കിലെന്നു

മഴയുടെ നനുത്ത ശബ്ദത്തോടൊപ്പം
എനിക്ക് പ്രണയ ഗീതം പാടാൻ ,
ഒന്നു കൂടിയുണ്ടായിരുന്നു ..
നിന്റെ ശ്വാസം ,
ഒരു പ്രത്യേക താളത്തിൽ സ്പന്ദിച്ച 
നിന്റെ ഹൃദയ സ്പന്ദനവും 

നിന്നോട് ചേർന്ന് 
നിന്റെ തോളിൽ മുഘമമർത്തി,
നിന്റെ കൈകൾ എന്റെ വിരലുകൾക്കു സ്വന്തമാക്കി 
മഞ്ഞു പുതച്ചു കിടക്കുന്ന ആ വഴിയിലൂടെ 
ഇനിയും നടക്കാൻ തോന്നി 
എങ്ങോട്ടെന്നറിയാതെ ...
എങ്ങോട്ടെന്നറിയാതെ ... 3 അഭിപ്രായങ്ങൾ: