ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

ഇവിടെ വന്നവർ

Loading...
എല്ലാവർക്കും...മലയാളം കവിതകളിലേക്ക് സ്വാഗതം... നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsapp)
"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

24 Feb 2013

ബുദ്ധന്‍ ചിരിക്കുന്നു


വിജയന്‍പിള്ള (ബുദ്ധന്‍ ചിരിക്കുന്നു )

-----------------------------------------------------------
ശരണം കിട്ടാത്ത നിലവിളികള്‍
പട്ടുമെത്തയിലുറങ്ങി കിടന്നത്
ദു:ഖത്തിന്‍റെ കാരണം തിരക്കിയിറങ്ങിയ
ബുദ്ധന്‍ കണ്ടതേയില്ല.....

ഇരുളകലും മുന്‍പേ നാടു വിടണമായിരുന്നു
എന്നിട്ടും കിട്ടിയത്രേ ബോധോദയം
എല്ലാ നിലവിളിയും ഒരു ചെറു -
ചിരിയിലൊതുക്കുന്ന അവസ്ഥ.....

ആ ചിരി ശരണമാക്കിയൊരു മതത്തിന്‍റെ-
മഞ്ഞു കൊട്ടാരത്തില്‍ നിങ്ങള്‍.....

ഉത്തരം കിട്ടാത്തൊരു കരച്ചിലിന്‍റെ,
ഉന്തിവരുന്നൊരു വയറിനു ചുറ്റും
ഉയര്‍ന്നുപൊങ്ങിയ നിലവിളികളെ
ഒന്നോടെ വിഷം കൊടുത്തു കൊന്നു -
പെരുവഴിപ്പകലിലെ കത്തുന്ന സൂര്യനെ
ഉച്ചിയിലൊറ്റക്കെടുത്തു നടന്ന ഞാന്‍......

ഞാനിപ്പോള്‍ ഇരുമ്പഴിപ്പുതപ്പില്‍
നിങ്ങള്‍ വിധിക്കുന്ന നിര്‍വാണവും കാത്ത്..

കണ്ണടച്ചിരുന്നാല്‍ ഏതു ബുദ്ധനു-
മൊരുചെറു ചിരി ചിരിക്കാം ....
എന്‍റെ കണ്ണുകള്‍ തുറന്നിരിക്കുന്നു,,
എനിക്കു കൊലച്ചിരിയെ അറിയൂ....
---------------------------------------------------------------

No comments:

Post a Comment