ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2018, ഡിസം 30

പെങ്ങളോട്‌

പെങ്ങളോട്‌.....
••••••••••••••••
രചന:കമർ മേലാറ്റൂർ
................
മഴയൂഞ്ഞാലിൽ
തുള്ളിയാടിയൊരു പെങ്ങളുകൊച്ച്‌,
നൂലറ്റ പട്ടം പറന്നുപോയപ്പോൾ
കണ്ണീർ തൂവിയിരുന്നു.
പട്ടത്തോടൊപ്പം നൂലറ്റ്‌ 
അവൾ പോയത്‌
ഏത്‌ കണ്ണെത്താത്ത 
മാമരകൊമ്പത്തേക്കാണ്‌?

പെങ്ങളേ 
ദൈവമല്ല നിന്നെ പ്രസാദമൂട്ടിയത്‌,
ചെകുത്താന്മാർ തന്നെ; ദൈവസാക്ഷ്യത്തിൽ.

പെങ്ങളേ 
ഇത്‌ ദൈവത്തിൻ സ്വന്തം നാട്‌,
ചെകുത്താന്റെ നാടാക്കാനും
ഇവിടൊരു കൂട്ടർ;
പരദേശിയായ്‌ വന്നിട്ടും വിടാതെ
നിന്നെ രുചിച്ചവർ.

ഇരുട്ടിലൊരു റെയിൽപ്പാളത്തിൽ
പെങ്ങളേ നീ
നിലവിളിയൊരൊറ്റക്കയ്യൻ
ചെന്നായിൽ പിടഞ്ഞുതീർന്നവൾ.

കനലുതിരുന്നൊരീ താഴ്‌വാരത്ത്‌ 
ഞാൻ കൂട്ടിരിക്കാം 
പെങ്ങളേ
ഇനിയൊരു നിഴൽ നിന്നിൽ
ആസക്തിയാവില്ല.

കണ്ണിലൊരു കനൽ ബാക്കിവെച്ച്‌ ഞാൻ
ഈ ഇരുൾവീഥിയിൽ 
സ്വയമെരിഞ്ഞുതീർന്നിടാം
നിനക്കു വെട്ടമായിടാം;
പെങ്ങളേ
നിനക്കു ഞാനൊരു വ്യക്തമാം
"ആൺമതിൽ" ആയിടാം.
•••••••••••••••••••
കമർ മേലാറ്റൂർ
••••••••••••••••••

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge