ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

23 Oct 2017

ആദ്യ പ്രണയം

ആദ്യ  പ്രണയം
=====================================
മഴതൻ ഓർമ്മയെന്നുള്ളിലിനുമൊരു
മായാത്ത നൽ മണമുള്ളൊരോർമ്മയാകുന്നു
പിന്നിലെ ചില പാതയോരങ്ങൾ
പിന്നെയുമെന്നെ വിളിക്കുന്നു മഴ നനയുവാൻ
ഇന്നുമാ മഴയത്തു കുട ചൂടി നടക്കുമ്പോൾ
ഞാനവളെയൊന്നോർക്കുന്നു പ്രണയാർദ്രമായ്
ഈ മനം അവൾക്കുവേണ്ടി കൊതിക്കുന്നു
ഏകനായ് ഞാൻ ദൂരം താണ്ടിക്കൊണ്ടിരിക്കവേ
എൻ മുന്നിലെ വഴി ദൂരം ഓർമ്മയിലെ
വിജനമാം റെയിൽ  പാളമായ്  മാറി
വീഥിതൻ ദൂരമറിയാതെ മൗനമായ് -
പണ്ടു  ഞാനവളോടു , ചേർന്നൊരു കുടക്കീഴിൽ
പോയിരുന്നൊരോർമ്മയെന്നെ തൊട്ടുണർത്തുന്നു
കോരിച്ചൊരിയുന്നൊരാ മഴയത്തു
കുളിരുള്ള തെന്നലിൻ കൂട്ടുപ്പിടി ച്ചു
ഞാനവളോരം ചേർന്നു  നടന്നുവാ
കുടക്കീഴിൽ കൂടിവരുന്നൊരാ  കുളിരിൽ
അതുവഴി  വന്നൊരാ കുസൃതി തെന്നൽ
അവളുടെ ഇഴകെട്ടിയ മുടിയെ അഴിച്ചുവിട്ടു
പൂങ്കാറ്റിലുലയും അവളുടെ നനുത്ത മുടിയിഴകൾക്കു
പൂക്കളെക്കാൾ സുഗന്ധമുണ്ടായിരുന്നു
ഞാനറിയാതെയെൻ കൈകൾ അവളുടെ
മുടിയിഴകളെ മെല്ലെ  തലോടി
ഈ  മഴയൊരിക്കലും തോരരുതെന്നുഞാൻ -
ഇളം തെന്നലിൻ കാതിലായൊന്നോതി.
തൊട്ടുരുമ്മി നടക്കുന്നൊരായെൻ സഖിയും
പറയാതെ  പറഞ്ഞൂ മഴയോടാ രഹസ്യം
മരങ്ങളും പൂക്കളും മരച്ചില്ലയിലെ
മറഞ്ഞിരിക്കുന്നൊരാ കുരുവികൾ പോലും
അസൂയ പൂണ്ടു ഞങ്ങൾ തൻ  ഈ -
അനന്തമാം  പ്രണയത്തിനു മുന്നിലായ്
സമയമറിയാതെ വീഥിതൻ ദൈർഘ്യമറിയാതെ
സൗമ്യമാമീ മഴയിൽ ഞങ്ങൾ നടന്നുകൊണ്ടിരിക്കവേ
വഴിയോരത്തായ് കാത്തുനിന്നൊരാ പാതി -
വിടർന്നൊരാ  പൂവിനെ ഞാനവൾക്കായ് നൽകി
മഴത്തുള്ളികൾ ഏറ്റുവാങ്ങിയൊരവൾതൻ അധരം
മധുരമായ്  ആ  വെളുത്ത പൂവിനെയൊന്നു ചുംബിച്ചു
കുളിരിലെ ചുടുചുംബനമേറ്റൊരാ പൂമൊട്ട്
കാറ്റിൻ  സുഗന്ധമായ് വിരിഞ്ഞൂ .......പൂർണമായ്
എന്നുള്ളിലിരുന്നാരോ വീണ്ടുമൊന്നു  മൊഴിഞ്ഞീടുന്നു
എന്നുമീ മഴ  തോരാതിരുന്നുവെങ്കിൽ .
മേഘങ്ങൾ  വീണ്ടും  അടുത്തുകൂടി
മേലെ  ആകാശമാകെ കറുത്തിരുണ്ടു
താഴെ നടന്നുകൊണ്ടിരിക്കുന്നൊരാ -
ഇരു ഹൃദയങ്ങൾ ഒന്നായി തുടിക്കുവാൻ
വഴി നീളെ പൂക്കൾ  കൊഴിഞ്ഞതും
വാനിലായ് മാരിവില്ലിൻ വർണ്ണം  വിതറിയതും
നമുക്കായല്ലെയോ  സഖീ ..............!
എല്ലാം മറന്നു നാം  മൗനമായ്
എങ്ങോ നടന്നു നടന്നിങ്ങനെ നീങ്ങവേ
പറയാതെ മനസ്സിൽ സൂക്ഷിച്ചതെന്തോ
വെമ്പലാൽ വിരൽ തുമ്പിൽ തുടിക്കവേ ,
ഇളം തെന്നലിൻ കുളിരേറ്റൊരാ -
ഇതൾ  കൂമ്പിയ  പൂവുപോൽ
നാണത്താൽ നീയെൻ മുന്നിലായ്
നിന്നുവോ താമരപൂവായ്  വിരിയുവാൻ.
പെട്ടന്നു  മാനം തെളിഞ്ഞു
പറവകൾ  കൂടുവിട്ടു പറന്നു
ഓർമ്മകൾ  പോകയോ മഴയില്ലാതെ,
വേറിടാനാകുമോ  വാനമേ ?
ഇനിയെന്തിനായ്  മറയുന്നു നീ
ഇളം കുളിരുള്ള മഴയായ്  പെയ്യാതെ ?...
അഴകെഴും ഒരു കഥയുടെ ചിറകിൽ
അങ്ങു ദൂരെ ഞാനിന്നും നിൻ ഓർമ്മയിൽ
അരികിലില്ല നീ .. സഖീ ..യെങ്കിലും
ഓർക്കുന്നു ഞാൻ  ഓരോ  മഴയിലും
മേഘമേ നീ പെയ്യുമോ വീണ്ടും , തോരാതെ
നൽകുമോ നീ യൊരു ജന്മം കൂടി, മാരിവില്ലായ്

                                             നിസിത  രമേശ്
                                            കോഴിക്കോട്4 comments:

  1. പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. കവിതയാവുന്നില്ല

    ReplyDelete
  2. ദീർഘിച്ചു പോയി

    ReplyDelete
  3. സുന്ദരം ....

    ReplyDelete

Gibin Mathew Chemmannar | Create Your Badge