ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

കവിതകളെക്കുറിച്ച് രണ്ട് വാക്ക്



ഗദ്യവും പദ്യവും എന്നീ രണ്ടു സാഹിത്യരൂപങ്ങളുള്ളതിൽ പദ്യരൂപത്തിനെ കവിത എന്നു പറയുന്നു. ഗാനരൂപത്തിൽ അവതരിപ്പിക്കാവുന്ന ശബ്ദാലങ്കാരവും വൃത്താലങ്കാരവും അർത്ഥാലങ്കാരവും യോജിച്ചു നില്ക്കുന്ന ആശയാവിഷ്കാരമാണു കവിത അഥവാ കാവ്യം. അർത്ഥവ്യാപ്തമായ വാക്കുകളെ ഗാനരൂപത്തിൽ ഘടിപ്പിച്ചു വായിക്കാനും വായിച്ചവ ഓർമ്മയിൽ നിറുത്താനും പദ്യരൂപങ്ങൾ കൂടുതൽ ഉചിതമാണു എന്നതിലൂടെ വ്യംഗ്യ- ഭാഷയിൽ സാഹിത്യപ്രാധാന്യം കല്പിച്ചിരുന്ന, ആശയാവിഷാരങ്ങള്ക്കു സൌന്ദര്യം കല്പിച്ചിരുന്ന ഒരുകാലഘട്ടത്തിൽ ഉദിച്ചുയർന്നതായിരുന്നു കവിത. രുചിക്കുംതോറും ആസ്വാദനം വർദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്വം . വാച്യമായ അർത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അർത്ഥം വ്യക്തമാക്കുന്ന എന്ന ധർമ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന്‌ ഊന്നൽ നൽകുന്നവയാണ്‌ കവിതകൾ. സർഗാത്മക സൃഷ്ടിയിൽ ഒന്നാണ് കവിത. കവിതയ്ക്ക് ഏറ്റവും നല്ല വിശേഷണം കൊടുത്തത് വോർദ്സ്‌വോർത്ത്(Wordsworth) ആണ് : "Poetry is the spontaneous overflow of powerful emotions". "അനർഗളമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കവിത".
കവിയുടെ കർമ്മമാണ് കാവ്യം. കാവ്യത്തെ ഗദ്യം, പദ്യം, മിശ്രം എന്നും ദൃശ്യം, ശ്രവ്യം എന്നും വിഭജിക്കാം. കവിത എന്ന പദവുമായി കാര്യമായ വ്യത്യാസമില്ല. എന്നാൽ പൗരസ്ത്യസാഹിത്യത്തിൽ കൂടുതലും കവിത എന്ന പദത്തേക്കാൾ കാവ്യം എന്നാണ് പ്രയോഗിച്ചു കാണാറ്. നാടകത്തെയും വേണമെങ്കിൽ സാഹിത്യത്തെ തന്നെ മൊത്തത്തിൽ കാവ്യം എന്ന പദംകൊണ്ട് അർത്ഥമാക്കാം. ഉദാഹരണം. കാവ്യനാടകം, കാവ്യശാസ്ത്രം.

കാവ്യശാസ്ത്രം എന്നതിനു പകരം സാഹിത്യശാസ്ത്രം എന്നും പ്രയോഗിക്കാറുണ്ട്. ശബ്ദാർത്ഥങ്ങൾ സമഞ്ജസമായി സമ്മേളിക്കുന്നതാണ് സാഹിത്യം.

ശബ്ദാർഥൗ സഹിതൗ കാവ്യം- എന്നാണ് ഭാമഹൻ കാവ്യത്തെ നിർവ്വചിച്ചത്. കാവ്യശബ്ദത്തിന്റെ പര്യായമായാണ് സാഹിത്യം എന്ന വാക്ക് ഉപയോഗിച്ചത് സാർഥകശബ്ദങ്ങൾകൊണ്ട് രചിക്കുന്ന ഒരു കലാശിൽപ്പമായതുകൊണ്ട് ശബ്ദവും അർത്ഥവും മനോഞ്ജകമായി സമ്മേളിക്കുന്നതാണ് കാവ്യമെന്ന് ഭാമഹൻ പറയുന്നു


രമണീയാർഥപ്രതിപാദക ശബ്ദ കാവ്യം എന്ന് രസഗംഗാധരത്തിൽ ജഗന്നാഥ പണ്ഡിതൻ കവിതയെ നിർവ്വചിക്കുന്നു. വികാരനിർഭരമായി ഹൃദയം നിയതമോ അനിതയതമോ ആയ് താളത്തിൽ ഭാഷയിലൂടെ ആവിഷ്‌ക്കാരം കണ്ടെത്തുന്നതാണ് കാവ്യം എന്നു പറയാം.- എന്ന് വാട്ട്സ് ഡൺടൺ പ്രസ്താവിച്ചിട്ടുണ്ട്.

കടപ്പാട്:http://ml.wikipedia.org/wiki/കവിത

1 അഭിപ്രായം:

  1. സാഹിത്യത്തിലെ പദ്യ രൂപത്തിനെ മാത്രമല്ലല്ലോ കവിത എന്ന് വിളിക്കുന്നത്‌.വാക്യം രസാത്മകം കാവ്യം എന്നും ഒരുചോല്ലുണ്ടല്ലോ. അതായത് കവിത ഗദ്യത്തിലോ പദ്യത്തിലോ ആകാം എന്ന് വിവക്ഷ.എതുരീതിയിലായാലും അനുവാചക ഹൃദയത്തിലേക്ക് കവിമാനസത്തിനു കടന്നു ചെല്ലാന്‍ കഴിഞ്ഞാല്‍ കവിത വിജയിക്കും.ഗദ്യ കവിതയുടെ രചന വളരെയെളുപ്പമെന്നുകരുതി വരി മുറിച്ചു മുറിച്ചു വച്ച് കവിതയെന്ന തലക്കെട്ടില്‍ ധാരാളം അച്ചടിക്കുന്നുണ്ടല്ലോ.പക്ഷേ ഗദ്യ കവിതയുടെ ഉള്ളിലെ അടിയോഴുക്കിനെപ്പറ്റിയും വാക്കുകളുടെ തെരഞ്ഞെടുപ്പിനെപറ്റിയും മനസ്സിലാക്കാതെയാണ് പലരും അനുകരിക്കുന്നത്. നല്ല ഗദ്യമെഴുതുന്ന കവികള്‍ക്ക് വൃത്തത്തെ പറ്റിയും താളത്തെപ്പറ്റിയും നല്ല അവബോധമുണ്ടായിരിക്കും.ഗദ്യമായാലും പദ്യമായാലും കവിത നന്നായിരിക്കണം.കാലം ആവശ്യപ്പെടുന്നത് അത്തരം രചനകളാണ്. മധു കുട്ടംപേരൂര്‍

    മറുപടിഇല്ലാതാക്കൂ

Gibin Mathew Chemmannar | Create Your Badge